കൊറോണ കവർന്നെടുത്ത വർഷങ്ങളിലെ, വയനാട്ടുകാരന്റെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നല്ലോ വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം. കാലത്തിനും കോലത്തിനും കാലാവസ്ഥയ്ക്കും മാറ്റം വന്നിട്ടും വയനാട്ടുകാരന്റെ ഉള്ളിൽ ഉത്സവങ്ങളോടുള്ള അഭിനിവേശം ശമിച്ചിട്ടില്ല എന്നുതന്നെയാണ് ഈ ദിവസങ്ങളിലെ ഒഴുക്ക് നൽകുന്ന സൂചന.

കൊറോണ കവർന്നെടുത്ത വർഷങ്ങളിലെ, വയനാട്ടുകാരന്റെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നല്ലോ വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം. കാലത്തിനും കോലത്തിനും കാലാവസ്ഥയ്ക്കും മാറ്റം വന്നിട്ടും വയനാട്ടുകാരന്റെ ഉള്ളിൽ ഉത്സവങ്ങളോടുള്ള അഭിനിവേശം ശമിച്ചിട്ടില്ല എന്നുതന്നെയാണ് ഈ ദിവസങ്ങളിലെ ഒഴുക്ക് നൽകുന്ന സൂചന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ കവർന്നെടുത്ത വർഷങ്ങളിലെ, വയനാട്ടുകാരന്റെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നല്ലോ വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം. കാലത്തിനും കോലത്തിനും കാലാവസ്ഥയ്ക്കും മാറ്റം വന്നിട്ടും വയനാട്ടുകാരന്റെ ഉള്ളിൽ ഉത്സവങ്ങളോടുള്ള അഭിനിവേശം ശമിച്ചിട്ടില്ല എന്നുതന്നെയാണ് ഈ ദിവസങ്ങളിലെ ഒഴുക്ക് നൽകുന്ന സൂചന.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊറോണ കവർന്നെടുത്ത വർഷങ്ങളിലെ, വയനാട്ടുകാരന്റെ ആഘോഷങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നല്ലോ വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം. കാലത്തിനും കോലത്തിനും കാലാവസ്ഥയ്ക്കും മാറ്റം വന്നിട്ടും വയനാട്ടുകാരന്റെ ഉള്ളിൽ ഉത്സവങ്ങളോടുള്ള അഭിനിവേശം ശമിച്ചിട്ടില്ല എന്നുതന്നെയാണ് ഈ ദിവസങ്ങളിലെ ഒഴുക്ക് നൽകുന്ന സൂചന. "റിവഞ്ച് ടൂറിസ- ഫെസ്റ്റിവൽ " പോലെ ജനത്തിരക്ക്..അതെ, മീനം പിറന്നതു മുതൽ വയനാടൻ പാതകളെല്ലാം വള്ളിയൂർക്കാവിലേയ്ക്കാണ്.!

അന്നപൂർണേശ്വരീ ഹാളിലെ അന്നദാനം.

ഏതൊരു വയനാട്ടുകാരന്റെയും മനസ്സിലെ കലണ്ടറിൽ, കണക്കുകൂട്ടലിൽ, മീനം 1 മുതൽ 14 വരെയുള്ള ദിനങ്ങൾ നിറങ്ങൾ ചാലിച്ചതാണ്. കൃത്യത ഉള്ളതാണ്. പ്രതീക്ഷ നിറഞ്ഞതാണ്. ഈ ദിനങ്ങൾക്കു വേണ്ടിയുള്ള ചിട്ടപ്പെടുത്തലുകൾ ആയിരുന്നുമോ ഇത്രയും നാളുകൾ എന്നു തോന്നിപ്പോവുംവിധം വള്ളിയൂർക്കാവിലേയ്ക്ക് ജനസാഗരം അലയടിക്കുന്നു. വാർഷികപ്പരീക്ഷകളുടെ വേവലാതികളല്ല, ഉത്സവം തീർന്നു പോകുമോ എന്ന ആശങ്കയാണ് ഓരോ കുരുന്നുമനസ്സിലും .!

വള്ളിയൂർക്കാവ്–ഗിരീഷ് പെരുവകയുടെ വാട്ടർകളർ.
ADVERTISEMENT

ഇത്തവണ ഉത്സവം "മിസ്സാ"യിക്കൂടാ..    പരസ്പരം പങ്കുവയ്ക്കുന്ന വിശേഷങ്ങളിൽ വള്ളിയൂർ ഉത്സവം പറയാത്ത നാവുകളില്ല..! ആ തിരക്കിൽ അതിശയിക്കാത്ത മനസ്സുകളില്ല..!  ഇത്തവണത്തെ കുത്തനെ ഉയർന്ന ലേലത്തുകയെപ്പറ്റി പറയാത്തവരില്ല..! അതുകൊണ്ടുതന്നെ ഉയർന്ന ടിക്കറ്റ്, സാധന നിരക്കുകകളെക്കുറിച്ച് പരാതിപ്പെടാതെ പോകാത്തവരില്ല..! എങ്കിലും അവിടേയ്ക്ക് ഒരു തവണയെങ്കിലും ഓടിയെത്താത്ത പാദങ്ങളില്ല..!

 ഇതുതന്നെയല്ലേ വയനാട്ടുകാർ കാലാകാലങ്ങളായി കാത്തിരിക്കുന്ന, ഒത്തു ചേർന്നാഘോഷിക്കുന്ന പ്രധാന ഉത്സവം..!.ആത്മീയതയും പൗരാണികതയും സർഗാത്മകതയും സാംസ്കാരികതയും ഒത്തുചേർന്ന ഉത്സവം..വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവം.!കലങ്ങിയ മനസ്സുപോലെ പുണ്യപുരാതന നാദങ്ങൾ പേറിയൊഴുകുന്ന കബനീ നദീതീരത്തെ പുരാണ, ചരിത്ര, വർത്തമാനങ്ങളുടെ വിരലടയാളങ്ങളുള്ള  ഈ ആത്മീയ സന്നിധാനം.

ഐതിഹ്യങ്ങൾ., വിശ്വാസ വഴികൾ 

പരബ്രഹ്മ സ്വരൂപിണിയായ ആദി പരാശക്തിക്കു സമർപ്പിതമായ ക്ഷേത്രമാണ് വള്ളിയൂരെന്നാണ് വിശ്വാസം.ഡക്കാൻ പീഠഭൂമിയുടെ വാലറ്റമായ വയനാട്ടിൽ ബ്രഹ്മഗിരി-ബാണാസുര മലനിരകളുടെ നടുവിൽ, കബനീ നദിയുടെ തീരപ്പരപ്പിലെ ഈ ദേവീസന്നിധിക്ക്, കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവുമായി ബന്ധമുണ്ടെന്നാണ് ഐതിഹ്യം.

ADVERTISEMENT

പണ്ടെന്നോ കൊടുങ്ങല്ലൂർ ഭരണി തൊഴാനായി പുറപ്പെട്ട വടക്കേളനമ്പ്യാർ എന്ന ഭഗവതിയുടെ കോമരത്തിന്, യാത്രാമധ്യേ ഈ വനചാരുതയിലെ ഉച്ചമയക്കത്തിനിടയിൽ പള്ളിവാൾ നഷ്ടപ്പെടുകയുണ്ടായി. ഉറക്കമുണർന്ന് പരിഭ്രാന്തിയോടെ, പ്രാർഥനയോടെ വാളന്വേഷിച്ചലഞ്ഞപ്പോൾ , ഇവിടെയുള്ള മരത്തിൽ വളളികളിലുടക്കിയ നിലയിൽ അതു കണ്ടെത്തുകയുണ്ടായത്രേ. എത്ര ശ്രമിച്ചിട്ടും വള്ളിയിലുടക്കിയ വാളെടുക്കാനാവുന്നില്ല.! സഹായിക്കാനെത്തിയ ഗോത്രബാലനും ശ്രമിച്ചുനോക്കി. മരങ്ങളിലൊക്കെയും കയറി മറയുന്ന ആ ബാലനും സാധിച്ചില്ല. ഒടുവിൽ നിസ്സഹായനായ നമ്പ്യാർ തന്റെ അഹത്തിന്റെ അവസാന കണികയും വെടിഞ്ഞ് " വള്ളി ഊരമ്മേ .." എന്ന ഹൃദയം തകർന്ന പ്രാർഥന നിലവിളിയായി ഉയർത്തിയപ്പോൾ ദേവീദർശന ഭാഗ്യവും തിരുവരുളപ്പാടും ലഭിച്ചു എന്നതാണ് വിശ്വാസം.

വ്യക്തമായ കാഴ്ചയ്ക്ക് വേദം നൽകുന്ന പേരാണ് "ദർശനം " എന്നത് . ഉള്ളറിഞ്ഞ് വിളിക്കുമ്പോൾ വെളിപ്പെടാതെപോവില്ല ഒരു ദേവിയും.അന്നു വടക്കേളനമ്പ്യാർക്ക് വെളിപ്പെട്ട ആത്മീയാനുഭൂതിയുടെ ഇങ്ങേത്തലയ്ക്കലെ  കണ്ണിയാകാനുള്ള ക്ഷണമാണ് ഓരോ ആറാട്ടു മഹോത്സവവും." വള്ളി ഊരമ്മേ .." എന്ന പ്രാർഥനയിൽ നിന്നുമാണ് വള്ളിയൂർക്കാവെന്ന സ്ഥലനാമം  ഉരുവപ്പെട്ടതെന്നത് , ഭാവനയുടെ ഉയർന്ന തലമാണ്.   ഇന്നും മനുഷ്യജീവിതയാത്രയിലെ ദുരിതങ്ങളാകുന്ന നിരവധി വള്ളികളിൽ .., കർമബന്ധങ്ങളുടെ കെട്ടുപിണപ്പുകളിൽ, കൈമോശം വരാറുണ്ട് ആത്മീയതയെന്ന പള്ളി വാൾ .

അത് തിരികെത്തരണമേ, ഹൃദയശാന്തി കൈമോശം വരാതെ കാക്കണേ എന്ന പ്രാർത്ഥനയാണ് വർഷങ്ങൾക്കിപ്പുറത്തു നിന്ന് ഓരോ ഭക്തനും പ്രാർഥിക്കുന്നത്. പ്രാർഥിക്കേണ്ടത്..! പ്രകടനപരതയുടെ , കപടതയുടെ ഇക്കാലത്ത് യഥാർഥ ആത്മീയതയെ തിരികെപ്പിടിക്കേണ്ടിയിരിക്കുന്നു.  വർത്തമാനകാലത്തെ വെല്ലുവിളി കൂടിയാണതെന്നാണ് ഐതിഹ്യം ഓർമിപ്പിക്കുന്നത്.തിരുവരുളപ്പാടുപോലെ വള്ളിയൂർക്കാവിലെ മൂന്നിടങ്ങളിലായാണ് ദേവീസാന്നിധ്യമുള്ളത്.  ജലദുർഗ, വനദുർഗ, ഭദ്രകാളി എന്ന രൂപഭാവങ്ങളിൽ.. സ്ത്രീത്വത്തിന്റെ എല്ലാ ഭാവങ്ങളും പേറി വള്ളിയൂരമ്മ ഭക്തർക്ക് അനുഗ്രഹമേകുന്നു.

ജലദുർഗ 

ADVERTISEMENT

കബനീനദിയിലെ അമ്മായത്തിൽ ദേവി, ജലദുർഗയായി ദർശനമേകുന്നു. കൽപടവുകളിറങ്ങി നദിയെ തൊടുമ്പോൾ, മനസ്സിലെത്തുന്നത് മാതൃത്വത്തിന്റെ കുളിർ സ്പർശം. കാലുകൾ കഴുകി നമ്മെ ശുദ്ധരാക്കുകയാണ് പുണ്യനദി.യഥാർഥ ആത്മീയത, ജീവജലത്തിന്റെ അരുവികൾ പോലെ നമ്മെ നനച്ച് ശുദ്ധിയാക്കുന്നു.

വൈവിധ്യങ്ങളായ മത്സ്യങ്ങളാൽ സമ്പന്നമായിരുന്നു കബനിനദിയെന്നതിന് വില്യം ലോഗൻ, മലബാർ മാന്വലിൽ തെളിവു നിരത്തുന്നുണ്ട്.   " ഫിഷ് പഗോഡ " എന്നാണദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. മത്സ്യങ്ങളുടെ ക്ഷേത്രം എന്നർഥം. എങ്കിലും ഉത്സവകാലത്ത് നദിയോരങ്ങളിൽ യുവത്വം ലഹരിയുമായി ഇരുളിലും മറവിലും കാണപ്പെടുന്നത് ആശങ്ക തന്നെയാണ്..

വനദുർഗ 

കബനീനദിയോടു ചേർന്നുള്ള ആൽമരവും, അതിനരികിലെ മണിപ്പുറ്റുള്ള കാവും പാട്ടുപുരയുമൊക്കെച്ചേർന്ന ആത്മീയമണ്ഡലത്തിലാണ് വന ദുർഗയുടെ സാന്നിധ്യം. ഈ ഇത്തിരിക്കാവിന് ഒരു ഗർഭപാത്രം നൽകുന്ന സുരക്ഷിതത്വത്തിന്റെ തണുപ്പ്. താഴെക്കാവെന്നാണ് ഇതിനു വിളിപ്പേര്. ഇവിടെ വനദുർഗയ്ക്കു സംരക്ഷകയായ മാതൃഭാവമാണ്.

അവിടെയുള്ള പാട്ടുപുരയിലാണ് ഒപ്പന ദർശനം നടക്കുക. ഇവിടെ 14 ദിവസവും കളമെഴുത്തും പാട്ടുമുണ്ട്. ഏറ്റവും വലിയ പാട്ടരങ്ങാണിത്. ദീപാരാധന കഴിഞ്ഞാൽ കളമെഴുത്ത് തുടങ്ങും. പ്രകൃതിദത്തമായ നിറക്കൂട്ടുകളിൽ അഷ്ടദളപത്മമായിത്തുടങ്ങി കളം വികസിക്കുന്നത് മനോഹരക്കാഴ്ച തന്നെയാണ്. നന്ദുണി മീട്ടി പാട്ടുമുണ്ട്. വള്ളിയൂരമ്മയുടെ സ്തുതിപ്പാട്ടുകളാണ് പാടുക. തലമുറകളായി കുറുപ്പന്മാർക്കാണ് ഇതിനുള്ള അവകാശം. ചെറുകരയിലെ സുന്ദരക്കുറുപ്പാണ് ഇപ്പോൾ കളമെഴുത്തുപാട്ടിന്റെ അവകാശി.

ആറാട്ടുത്സവത്തിലെ പ്രാധാന്യമുള്ള ചടങ്ങാണ് ഒപ്പന വരവ്. ദേവിയുടെ ദർശനമാണ് ഒപ്പന. എടവക ചേരാം കോട് ഇല്ലത്തുനിന്നുമുള്ള ഒപ്പന വരവിനും ഒരു വിശ്വാസപാരമ്പര്യമുണ്ട്. ചേരാംകോട് ഇല്ലത്തെ നമ്പിടിക്ക് ദേവിയുടെ ദിവ്യരൂപം ' കാണണമെന്ന അതിയായ ആഗ്രഹമുണ്ടായി.. ഇതിനായി 41 ദിവസം വ്രതമെടുത്ത് പ്രാർഥിച്ചതിന്റെ ഫലമായി ദേവീദർശനം സാധ്യമായത്രേ.! ധന്യനായ നമ്പിടി ഈ ദിവ്യരൂപം എല്ലാ ഭക്തർക്കും അനുഭവവേദ്യമാക്കണമെന്ന അപേക്ഷ പ്രകാരമാണ് ആറാട്ടുത്സവത്തിന്റെ അവസാന നാലുനാൾ " ഒപ്പന " എന്ന പേരിൽ ദേവി ദർശനമനുവദിച്ചത്.

മീനം 10 നു വള്ളിയൂർക്കാവിലെ മേൽശാന്തി വ്രതശുദ്ധിയോടെ ചേരാങ്കോട് ഇല്ലത്തേയ്ക്കു നഗ്നപാദനായി നടന്നുചെന്നാണ് ദേവിയുടെ തിരുവാഭരണങ്ങൾ സ്വീകരിക്കുക. ശരീരമാകെ വെള്ളമുണ്ടു ചുറ്റി, അതിനുള്ളിൽ ദേവിയുടെ തിരുവാഭരണങ്ങൾ പൊതിഞ്ഞ്, തികച്ചും ഭക്തിയോടെയാണ് മേൽശാന്തിയുടെ മടക്കം. വഴിയിലെല്ലാം ഭക്തർ ആദരവോടെ ഒതുങ്ങി നിൽക്കും. വീടുകൾ നിലവിളക്കുകളേന്തി വരവേൽക്കും..

ആറാട്ടു മഹോത്സവത്തിന്റെ അവസാന നാലുദിനങ്ങളിൽ മേലേക്കാവിലെ ചടങ്ങുകൾക്കുശേഷം , പാട്ടുപുരയിൽ ഒപ്പന കെട്ടിക്കാണിക്കും. അർധരാത്രിക്കുള്ള ഒപ്പനദർശനം ലഭിക്കുന്നവർക്ക് മാറാരോഗങ്ങളിൽ നിന്നും സൗഖ്യവും അനുഗ്രഹവും ലഭിക്കുന്നു എന്നതാണ് വിശ്വാസം.

ഭദ്രകാളി 

പടികൾ കയറിച്ചെല്ലുന്ന കുന്നിൻ മുകളിൽ, സ്വയംഭൂവായ ശിലയിൽ പ്രകൃതിയുടെ ഋതുഭേദത്തുടിപ്പുകളെല്ലാമറിഞ്ഞ് ദേവിയുടെ ഏറ്റവും ശക്തമായ സാന്നിധ്യം. ശക്തിദുർഗയായ ഭദ്രകാളി രൂപം. പീഠത്തിൻമേൽ കത്തിച്ചുവച്ച ദീപം പോലെ.. കുന്നുകയറാൻ അൽപം കഷ്ടപ്പെടണം. എല്ലാ കഷ്ടപ്പാടുകൾക്കും മുകളിൽ അനുഗ്രഹത്തിന്റെ കരവുമായി ദേവിയുണ്ടെന്നതാണോ ഈ പ്രകൃതിയുടെ ഗൂഢാക്ഷരികൾ നമ്മെ ഓർമിപ്പിക്കുന്നത്. ?!

മേലേക്കാവിലെ അശോകമരച്ചുവട്ടിൽ സീതാ ലവകുശന്മാരുടെ ചൈതന്യമുണ്ട്. വള്ളിയൂർക്കാവിനുള്ള രാമായണ ബന്ധമാണിത് സൂചിപ്പിക്കുന്നത്. ഇവിടുത്തെ ഓരോ ശിലയിലും കാറ്റിലും മരത്തിലും മഹത്തായ ഭാരതീയ ആത്മീയധാരയുടെ ധൂളികൾ കാണാമെന്നത് ഈ കാവിന്റെ സാംസ്ക്കാരിക പാരമ്പര്യത്തെയല്ലേ വ്യക്തമാക്കുന്നത്.!

വർത്തമാനകാലത്ത് അടിവരയിട്ട് സൂചിപ്പിക്കേണ്ട വള്ളിയൂർക്കാവിന്റെ പ്രാധാന്യമെന്നത്, "എല്ലാവർക്കും അവകാശങ്ങൾ കൽപ്പിച്ചരുളപ്പെട്ട ഉത്സവം" എന്നതുതന്നെയാണ്. ഏറ്റവുമധികം അവകാശികൾ ഉള്ള ഭാരതത്തിലെ അപൂർവ ക്ഷേത്ര സന്നിധികളിൽ ഒന്നാണിതെന്ന ശ്രേഷ്ഠത നാം മറന്നുപോവരുത്. എല്ലാ ജാതിക്കാർക്കും ഇവിടെ അവരവരുടെ അവകാശങ്ങളും ചടങ്ങുകളുമുണ്ട്. നാനാത്വത്തിലെ ഈ ഏകത്വമാണ് വള്ളിയൂർക്കാവ് നൽകുന്ന സന്ദേശം.! അമ്മയാണല്ലോ ഇവിടുത്തെ ആരാധനാ മൂർത്തി. അമ്മമുന്നിൽ എല്ലാവരും മക്കൾ മാത്രം. അവിടെ ജാതി,മത,വർണ ,വർഗ വേർതിരിവുകളില്ല.  ദേവീക്ഷേത്രത്തിന്റെ പുണ്യമാണിത്..!

തൊട്ടുകൂടായ്മയും തീണ്ടലും കടുത്ത ജാതിചിന്തകളും നിലനിന്നിരുന്ന കറുത്ത ഇന്നലെകളിലും ഈ അമ്പല നടയിൽ വേർതിരിവുകളെ മറന്ന് എല്ലാവരും 14 ദിവസമെങ്കിലും ഒത്തുകൂടുമായിരുന്നുവെന്നത് ചെറിയ കാര്യമേയല്ല. ഈ ഒത്തൊരുമ കാത്തുസൂക്ഷിക്കാനാണ് വർത്തമാനകാലത്ത് നാം ജാഗ്രത പുലർത്തേണ്ടത്.! കാലം നല്ലതല്ലാത്ത സൂചനകൾ കാണിച്ചു തുടങ്ങിയിരിക്കുന്നു. നവോഥാന മൂല്യങ്ങൾ നഷ്ടപ്പെടുന്നുവോ..?!