കോഴിക്കോട്∙ കുഞ്ഞിക്കൈകളാൽ ആയിരം തൈകൾ നടുകയെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ് ഒരു കുഞ്ഞുമിടുക്കി. താൻ പോവുന്ന വഴിയിലെല്ലാം ഒരു തൈയെങ്കിലും നട്ടുവളർത്തുന്നത് 7 വയസ്സുകാരി ദേവിക ദീപക്കാണ്. വേങ്ങേരി ന്യൂബസാർ നങ്ങാളിപ്പറമ്പത്ത് മീത്തൽ ദേവകീനിലയത്തിൽ ദീപക്കിന്റെയും സിൻസിയുടെയും മകളാണ് ദേവിക.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ കുഞ്ഞിക്കൈകളാൽ ആയിരം തൈകൾ നടുകയെന്ന സ്വപ്നത്തിലേക്ക് നടന്നടുക്കുകയാണ് ഒരു കുഞ്ഞുമിടുക്കി. താൻ പോവുന്ന വഴിയിലെല്ലാം ഒരു തൈയെങ്കിലും നട്ടുവളർത്തുന്നത് 7 വയസ്സുകാരി ദേവിക ദീപക്കാണ്. വേങ്ങേരി ന്യൂബസാർ നങ്ങാളിപ്പറമ്പത്ത് മീത്തൽ ദേവകീനിലയത്തിൽ ദീപക്കിന്റെയും സിൻസിയുടെയും മകളാണ് ദേവിക. മലാപ്പറമ്പ് ലിറ്റിൽ കിങ്സ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ രണ്ടാംക്ലാസ് വിദ്യാർഥിയാണ്. നടാനായി ഗുൽമോഹർ, അശോകം, മുള്ളിലം, ബദാം, ഫൈക്കസ് തുടങ്ങിയ 580 തരം തൈകളാണ് ദേവിക വീട്ടിൽ ശേഖരിച്ചത്. 1000 വ്യക്തികളിൽനിന്ന് തൈസ്വീകരിച്ചാണ് ദേവിക തന്റെ യജ്ഞവുമായി മുന്നോട്ടുപോകുന്നത്. 

ഇതുവരെ ശേഖരിച്ച തൈകളെല്ലാം നട്ടുകഴിഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ നൈജിൽ ഡേവിഡ് മെൻഡോസയാണ് ദേവികയ്ക്ക് ആദ്യമായി 16 തരം തൈകൾ ശേഖരിച്ചു നൽകിയത്. ഈ തൈകൾ പ്രഫ. ടി.ശോഭീന്ദ്രനാണ് ദേവികയ്ക്കു കൈമാറിയത്. കലക്ടർ എ. ഗീത, മേയർ ബീന ഫിലിപ്, മന്ത്രി പി.എ.മുഹമ്മദ് റിയാസ്, മന്ത്രി അഹമ്മദ് ദേവർകോവിൽ, രമേശ് ചെന്നിത്തല തുടങ്ങിയ പ്രമുഖരുടെ കൈകളിൽനിന്നാണു ബാക്കി തൈകൾ ഏറ്റുവാങ്ങിയത്. ഇവരിൽ പൊലീസ് ഉദ്യോഗസ്ഥരും സാമൂഹിക സാംസ്കാരിക പ്രവർത്തകരുമുണ്ട്. ലക്ഷ്യം കൈവരിക്കാൻ കൂടുതൽ തൈകൾ തേടിയുള്ള യാത്രയിലാണ് ദേവിക ഇപ്പോൾ.