കടലുണ്ടി ∙ ജപ്പാൻ ജലവിതരണ പൈപ്പ് പൊട്ടി പ്രബോധിനി – കാൽവരി ഹിൽസ്– കോട്ടക്കടവ് റോഡിൽ വൻ ഗർത്തം. ദേശീയപാത നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കി ഒരാഴ്ച തികയും മുൻപാണു റോഡ് തകർന്നത്. കോട്ടക്കടവിൽ നിന്നുള്ള കയറ്റം തുടങ്ങുന്ന ഭാഗത്ത് 6 അടി താഴ്ചയിൽ കുഴിയായി. കോട്ടക്കുന്ന് സംഭരണിയിൽ നിന്നു കടലുണ്ടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടലുണ്ടി ∙ ജപ്പാൻ ജലവിതരണ പൈപ്പ് പൊട്ടി പ്രബോധിനി – കാൽവരി ഹിൽസ്– കോട്ടക്കടവ് റോഡിൽ വൻ ഗർത്തം. ദേശീയപാത നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കി ഒരാഴ്ച തികയും മുൻപാണു റോഡ് തകർന്നത്. കോട്ടക്കടവിൽ നിന്നുള്ള കയറ്റം തുടങ്ങുന്ന ഭാഗത്ത് 6 അടി താഴ്ചയിൽ കുഴിയായി. കോട്ടക്കുന്ന് സംഭരണിയിൽ നിന്നു കടലുണ്ടി മേഖലയിലേക്കു വെള്ളം എത്തിക്കുന്ന പ്രധാന ഭൂഗർഭ വിതരണക്കുഴൽ പുലർച്ചെയാണു പൊട്ടിയത്. 

ലീറ്റർ കണക്കിനു വെള്ളം റോഡിൽ പരന്നൊഴുകി. വലിയ സമ്മർദത്തിൽ വെള്ളം ഒഴുകിയാണു റോഡ് തകർന്നത്. അപകടാവസ്ഥ ഉടലെടുത്ത തോടെ നാട്ടുകാർ ഇടപെട്ടു ഇവിടെ താൽക്കാലിക സുരക്ഷ മുന്നറിയിപ്പ് സ്ഥാപിച്ചു. വിവരം അറിഞ്ഞു ജല അതോറിറ്റി അധികൃതർ വാൽവ് അടച്ചു ചോർച്ച തടഞ്ഞു. വൈകിട്ട് തുടങ്ങിയ പൈപ്പ് അറ്റകുറ്റപ്പണി ഇന്നു പൂർത്തിയാക്കുമെന്നാണു പ്രതീക്ഷ.