കോഴിക്കോട്∙ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിൽ വൻ കുതിച്ചുചാട്ടവുമായി എൻഐടി കാലിക്കറ്റ്. പാഠ്യ ശാഖകളുടെ സംയോജനത്തിലൂടെയും വിവിധ തലങ്ങളിലുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെയും ഒരു മൾട്ടി ഡിസിപ്ലിനറി എജുക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി (മേരു) ആയി ഉയർന്നുവരാൻ ലക്ഷ്യമിട്ടാണ് വിവിധ പദ്ധതികൾ വിഭാവനം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിൽ വൻ കുതിച്ചുചാട്ടവുമായി എൻഐടി കാലിക്കറ്റ്. പാഠ്യ ശാഖകളുടെ സംയോജനത്തിലൂടെയും വിവിധ തലങ്ങളിലുള്ള പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെയും ഒരു മൾട്ടി ഡിസിപ്ലിനറി എജുക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റി (മേരു) ആയി ഉയർന്നുവരാൻ ലക്ഷ്യമിട്ടാണ് വിവിധ പദ്ധതികൾ വിഭാവനം ചെയ്യുന്നത്. 

ADVERTISEMENT

വ്യവസായ സംരംഭങ്ങളുടെയും തൊഴിൽ ദാതാക്കളുടെയും അഭിപ്രായം കണക്കിലെടുത്ത് പരിഷ്കരിച്ച ഇൻസ്റ്റിറ്റ്യൂട്ട് പുതിയ പാഠ്യപദ്ധതി ഈ അധ്യാന വർഷം നിലവിൽ വരും. ബിരുദ ബിരുദാനന്തര ബിരുദ പി എച്ച് ഡി പ്രോഗ്രാമുകളുടെ സിലബസ് ആണ് പരിഷ്കരിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ നാലുവർഷ സംയോജിത ബി എസ് സി-ബി എഡ് പ്രോഗ്രാം ഈ വർഷം ആരംഭിക്കും.

എൻ ഐ ടി കാലിക്കറ്റ് ഡയറക്ടർ പ്രൊഫസർ പ്രസാദ് കൃഷ്ണയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ മാറ്റങ്ങൾക്ക് നേതൃത്വം വഹിക്കുന്നത്. അദ്ദേഹത്തിൻറെ അഭിപ്രായപ്രകാരം ചോയിസ് ബേസ്ഡ് ക്രെഡിറ്റ് സിസ്റ്റം വിദ്യാർത്ഥികൾക്ക് ഇഷ്ടമുള്ള കോഴ്സുകൾ, ഇലക്ടീവുകൾ എന്നിവ തിരഞ്ഞെടുക്കാൻ അവസരം നൽകുന്നു. 

ADVERTISEMENT

ഇതുകൂടാതെ നവ സാങ്കേതിക വിദ്യകൾ ഉൾപ്പെടുത്തിയിട്ടുള്ള മൈനർ പ്രോഗ്രാമുകളായ റോബോട്ടിക്സ്,  ആർട്ടിഫിഷ്യൽ ഇൻറലിജൻസ്,  മെഷീൻ ലേർണിംഗ്, ഡാറ്റാ സയൻസ് എന്നിവയും പുതുക്കിയ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്റ്റുഡൻറ് എക്സ്ചേഞ്ച് പ്രോഗ്രാമുകൾക്കും ഈ വർഷം മുതൽ എൻഐടി കാലിക്കറ്റിൽ തുടക്കം കുറിക്കും എന്ന് അക്കാദമിക് വിഭാഗം ഡീൻ ആയ ഡോ. സമീർ എസ് എം അറിയിച്ചു. ഇതിൻറെ ഭാഗമായി വിവിധ ഡിപ്പാർട്ട്മെൻറ്കളിൽ ഉള്ള 9 അവസാനവർഷ ബിടെക് വിദ്യാർഥികൾ അവരുടെ ഫൈനൽ ഇയർ ഐ.ഐ.ടി ഹൈദരാബാദിൽ പൂർത്തിയാക്കും എന്നും അദ്ദേഹം പറഞ്ഞു. 

ADVERTISEMENT

വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണം ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ്  മറ്റൊരു പ്രത്യേകത. വ്യവസായ വിദഗ്ധരെ പ്രൊഫസർ ഓഫ് പ്രാക്ടീസ്, വിസിറ്റിംഗ് ഫാക്കൽറ്റി എന്നീ തസ്തികകളിൽ നിയമിക്കാനും വ്യവസായ സ്ഥാപനങ്ങൾ സർക്കാർ സ്ഥാപനങ്ങൾ ഗവേഷണ വികസന ലാബുകൾ പൊതുമേഖലാ സംരംഭങ്ങൾ എന്നിവയിൽ ഇന്റേൺഷിപ്പ് ഉറപ്പുവരുത്താനും എൻ ഐ ടി സി തീരുമാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട് എൻഐടിയിൽ സ്ഥാപിച്ചിട്ടുള്ള 15 മൾട്ടി ഡിസിപ്ലിനറി സെൻററുകൾ ആണ് മറ്റൊരു പ്രത്യേകത. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഭൗതികവും ശാരീരികവും മാനസികവും വൈകാരികവും ആത്മീയവുമായ വളർച്ചയ്ക്ക് ഉതകുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത് എന്ന് ഡയറക്ടർ ഇൻ ചാർജും ഡീൻ ഫാക്കൽറ്റി വെൽഫെയറും ആയ ഡോ. ജെ സുധാകുമാർ പറഞ്ഞു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അനധ്യാപകരുടെയും ശാരീരികവും മാനസികവും സാമൂഹികവും വൈകാരികവുമായ ക്ഷേമത്തിന് പരിഗണന കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത് എന്ന് അദ്ദേഹം പറഞ്ഞു.