കോഴിക്കോട്∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇൻഫർമേഷൻ ടെക്നോളജിയും സമൂഹത്തിലെ സമസ്ത മേഖലയിലും ഇടപെടുമ്പോൾ നിയമസമൂഹം ആ മേഖലകളെക്കുറിച്ചു ജാഗരൂകരാകണമെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ. ഇവയുടെ നിയന്ത്രണങ്ങളോ നിബന്ധനകളോ ഇല്ലാത്ത ഉപയോഗം സമൂഹത്തിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. നിയമപരമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഇൻഫർമേഷൻ ടെക്നോളജിയും സമൂഹത്തിലെ സമസ്ത മേഖലയിലും ഇടപെടുമ്പോൾ നിയമസമൂഹം ആ മേഖലകളെക്കുറിച്ചു ജാഗരൂകരാകണമെന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ. ഇവയുടെ നിയന്ത്രണങ്ങളോ നിബന്ധനകളോ ഇല്ലാത്ത ഉപയോഗം സമൂഹത്തിൽ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാക്കും. നിയമപരമായി എന്തെങ്കിലും ചെയ്യണമെങ്കിൽ ആ മേഖലയുടെ വിവിധ വശങ്ങളെക്കുറിച്ചു കൃത്യമായി അറിഞ്ഞിരിക്കണം. കേരള ബാർ കൗൺസിലിന്റെ സഹകരണത്തോടെ കോഴിക്കോട് ബാർ അസോസിയേഷൻ സംഘടിപ്പിച്ച നിയമ ശിൽപശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർട്ടിഫിഷൽ ഇന്റലിജൻസ് നിത്യജീവിതത്തിൽ കൂടുതലായി ഇടപെടുമ്പോൾ അവയുടെ നിയമവശങ്ങൾ ഉണ്ടാക്കുന്ന സങ്കീർണതകളെക്കുറിച്ചു സുപ്രീം കോടതി റിട്ട.ജസ്റ്റിസ് എൽ.നാഗേശ്വര റാവു, കമേഴ്സ്യൽ കോടതികളുടെ രൂപീകരണവും അവയുടെ പോരായ്കളെയും സംബന്ധിച്ചു സുപ്രീംകോടതി റിട്ട.ജസ്റ്റിസ് പി.കെ.ബാലസുബ്രഹ്മണ്യൻ എന്നിവർ ക്ലാസെടുത്തു. കേരള ബാർ കൗൺസിൽ ചെയർമാൻ കെ.എൻ.അനിൽകുമാർ അധ്യക്ഷത വഹിച്ചു. 

ADVERTISEMENT

ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ്, കോഴിക്കോട് ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.ബി.ശിവരാമകൃഷ്ണൻ, സെമിനാർ കമ്മിറ്റി ചെയർമാൻ ശ്രീനാഥ് ഗിരീഷ്, സ്റ്റേറ്റ് അറ്റോർണി എൻ.മനോജ് കുമാർ, സംഘാടക സമിതി സെക്രട്ടറി ജി.ബി.ഷംജിത്ത്, പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്ജി സി.പ്രദീപ് കുമാർ, എൻറോൾ കമ്മിറ്റി ചെയർമാൻ എസ്.കെ.പ്രമോദ്, ബാർ കൗൺസിൽ അംഗം എം.രാമൻകുട്ടി, കോഴിക്കോട് ബാർ അസോസിയേഷൻ സെക്രട്ടറി എം.കെ.ഫാസിൽ  എന്നിവർ പ്രസംഗിച്ചു.