തൂണേരി∙ ജില്ലാ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമായി വരുന്നതായി മന്ത്രി വീണാ ജോർജ്. റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനം തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വൈകാതെ നിലവിൽ വരുമെന്നും തൂണേരി കുടുംബ ആരോഗ്യ കേന്ദ്രത്തിനു ജന പങ്കാളിത്തത്തോടെ നിർമിച്ച കെട്ടിടം നാടിനു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൂണേരി∙ ജില്ലാ ആശുപത്രികളിൽ ഹൃദയ ശസ്ത്രക്രിയ നടത്തുന്നതിനുള്ള ക്രമീകരണങ്ങൾ സജ്ജമായി വരുന്നതായി മന്ത്രി വീണാ ജോർജ്. റോബോട്ടിക് ശസ്ത്രക്രിയാ സംവിധാനം തലശ്ശേരി മലബാർ കാൻസർ സെന്ററിൽ വൈകാതെ നിലവിൽ വരുമെന്നും തൂണേരി കുടുംബ ആരോഗ്യ കേന്ദ്രത്തിനു ജന പങ്കാളിത്തത്തോടെ നിർമിച്ച കെട്ടിടം നാടിനു സമർപ്പിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. 1.30 കോടിയിലേറെ രൂപ ചെലവിൽ പണിത കെട്ടിടത്തിനു സർക്കാർ എൻഎച്ച്എം വിഹിതമായി 15 ലക്ഷം രൂപ മാത്രമാണു നൽകിയത്. 1.15 കോടി രൂപ പഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിനയുടെ നേതൃത്വത്തിൽ വിദേശത്തു നിന്നടക്കം സ്വരൂപിച്ചാണ് അത്യാധുനിക രീതിയിലുള്ള കെട്ടിടം പണിതത്.

ഷാഹിനയ്ക്കും ജനകീയ ഡോക്ടറായ മെഡി. സൂപ്രണ്ട് ഡോ.ടി.അബ്ദുൽ സലാമിനും മന്ത്രി ഉപഹാരം നൽകി. നാടിനാകെ മാതൃകയാകും വിധം ആശുപത്രിക്ക് പൊതു ജനങ്ങളിൽ നിന്ന് പണം സ്വരൂപിച്ചു കെട്ടിടം നി‍ർമിച്ചതിനെ എത്ര പ്രശംസിച്ചാലും അധികമാകില്ലെന്ന് മന്ത്രി പറഞ്ഞു. വൈകിട്ട് 6 വരെ ഡോക്ടർമാരുടെ സേവനം ഈ ആശുപത്രിയിൽ ലഭിക്കും. 3 ഡോക്ടർമാരാണ് സേവനത്തിനുണ്ടാവുക. കൂടുതൽ സൗകര്യമുള്ള ലാബ് സജ്ജമാക്കും. ആരോഗ്യ സുരക്ഷയ്ക്ക് കുടുംബ ആരോഗ്യ കേന്ദ്രങ്ങളുടെ സേവനം ഉപയോഗപ്പെടുത്തണമെന്നു മന്ത്രി നിർദേശിച്ചു.

ADVERTISEMENT

ഇ.കെ.വിജയൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കെ.മുരളീധരൻ എംപി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.വനജ, പഞ്ചായത്ത് പ്രസിഡന്റ് പി.ഷാഹിന, വൈസ് പ്രസിഡന്റ് വളപ്പിൽ കുഞ്ഞമ്മദ്, മറ്റു ജനപ്രതിനിധികളായ കെ.കെ.സുരേഷ്, റഷീദ് കാഞ്ഞിരക്കണ്ടി, കെ.മധുമോഹനൻ, സുധാ സത്യൻ, റജുല നെടുമ്പ്രത്ത്, ടി.ജിമേഷ്, ടി.എൻ.രഞ്ജിത്ത്, റിട്ട.ഡിഎച്ച്എസ് ഡോ.ജമീല, ഡിഎംഒ ഡോ.എൻ.രാജേന്ദ്രൻ, രാഷ്ട്രീയ നേതാക്കളായ ആവോലം രാധാകൃഷ്ണൻ, പി.രാമചന്ദ്രൻ, കരിമ്പിൽ ദിവാകരൻ, പി.പി.ചാത്തു, നെല്ലേരി ബാലൻ, മുഹമ്മദ് ബംഗ്ലത്ത്, ശ്രീജിത്ത് മുടപ്പിലായി, കെ.പി.സി.തങ്ങൾ, പി.എം.നാണു, രവി വെള്ളൂർ, എം.നാണു, അശോകൻ തൂണേരി, ഡോ.അബ്ദുൽ സലാം തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.