കോഴിക്കോട്∙ സ്വകാര്യ കമ്പനികൾ 5ജി ഉപയോഗിക്കുമ്പോൾ ബിഎസ്എൻഎൽ 4ജിയിലേക്ക് പതുക്കെ നടക്കുന്നതേയുള്ളൂ എന്നും രാജ്യസ്നേഹം കൊണ്ടാണ് പലരും ബിഎസ്എൻഎലിനെ കൈവിടാത്തതെന്നും എളമരം കരീം എംപി. മാനാഞ്ചിറ സ്ക്വയറിനെ കേരളത്തിലെ ആദ്യ വൈഫെൈ പാർക്കായി പ്രഖ്യാപിക്ക‌ുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ സ്വകാര്യ കമ്പനികൾ 5ജി ഉപയോഗിക്കുമ്പോൾ ബിഎസ്എൻഎൽ 4ജിയിലേക്ക് പതുക്കെ നടക്കുന്നതേയുള്ളൂ എന്നും രാജ്യസ്നേഹം കൊണ്ടാണ് പലരും ബിഎസ്എൻഎലിനെ കൈവിടാത്തതെന്നും എളമരം കരീം എംപി. മാനാഞ്ചിറ സ്ക്വയറിനെ കേരളത്തിലെ ആദ്യ വൈഫെൈ പാർക്കായി പ്രഖ്യാപിക്ക‌ുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

ഡപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് അധ്യക്ഷത വഹിച്ചു. ബിഎസ്എൻഎൽ ജനറൽ മാനേജർ സാനിയ അബ്ദുൽ ലത്തീഫ്, തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ, ഒ.പി ഷിജിന, എസ്.കെ.അബൂബക്കർ എന്നിവർ പ്രസംഗിച്ചു.

ADVERTISEMENT

എളമരം കരീമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നു 35.89 ലക്ഷം ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. 13 വൈഫൈ ആക്സസ് പോയിന്റുകളാണ് ഇതിനായി സ്ഥാപിച്ചിരിക്കുന്നത്. ഒരേ സമയം 500 പേർക്ക് ഉപയോഗിക്കാം.

എങ്ങനെ കണക്ട് ചെയ്യാം?
മാനാഞ്ചിറ സ്ക്വയറിൽ എത്തുന്ന പൊതുജനങ്ങൾ മൊബൈൽ ഫോണിൽ വൈ–ഫൈ എനേബിൾ ചെയ്ത ശേഷം മാനാഞ്ചിറ ഫ്രീ വൈ–ഫൈ തിരഞ്ഞെടുക്കുക. തുടർന്ന് വരുന്ന വെബ് പേജിൽ ഉപഭോക്താവിന്റെ ഫോൺ നമ്പർ നൽകി ഫോണിലേക്ക് വരുന്ന ഒടിപി ഉപയോഗിച്ച് സൗജന്യ വൈ–ഫൈ ഉപയോഗിക്കാം. ഒരു ദിവസം ഒരു വ്യക്തിക്ക് ഒരു ജിബി വരെ ഡേറ്റ ഉപയോഗിക്കാം. ഏത് മൊബൈൽ കമ്പനിയുടെ നമ്പറും ഉപയോഗിക്കാം.