ചേവായൂർ∙ ഹൈക്കോടതി ഉത്തരവ് പ്രകാരം ജോലിയിൽ പ്രവേശിക്കാൻ ആറാം ദിവസവും മെഡിക്കൽ കോളജിന് മുന്നിൽ സമരമിരിക്കുന്ന സീനിയർ നഴ്‌സിങ് ഓഫിസർ പി.ബി.അനിതയ്ക്ക് പിന്തുണയുമായി എം.എൻ.കാരശ്ശേരി എത്തി.നീതിയെന്ന വാക്കു പോലും ഇപ്പോൾ കേൾക്കാനില്ല. എല്ലാവരും വികസനം എന്ന വാക്കാണ് പറയുന്നത്. ഒരു സ്ത്രീ ആരോഗ്യ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചേവായൂർ∙ ഹൈക്കോടതി ഉത്തരവ് പ്രകാരം ജോലിയിൽ പ്രവേശിക്കാൻ ആറാം ദിവസവും മെഡിക്കൽ കോളജിന് മുന്നിൽ സമരമിരിക്കുന്ന സീനിയർ നഴ്‌സിങ് ഓഫിസർ പി.ബി.അനിതയ്ക്ക് പിന്തുണയുമായി എം.എൻ.കാരശ്ശേരി എത്തി. നീതിയെന്ന വാക്കു പോലും ഇപ്പോൾ കേൾക്കാനില്ല. എല്ലാവരും വികസനം എന്ന വാക്കാണ് പറയുന്നത്. ഒരു സ്ത്രീ ആരോഗ്യ മന്ത്രിയായിരിക്കുമ്പോഴാണ് അനിതയ്ക്കും അതിജീവിതയ്ക്കും ഇവിടെ കുത്തിയിരിക്കേണ്ടി വരുന്നത്. എന്തുകൊണ്ടാണ് ഹർഷിനയ്ക്ക് നീതി കിട്ടാത്തത്. സെറ്റോ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ ധർണയോട് അനുബന്ധിച്ചാണ് എം.എൻ.കാരശ്ശേരി എത്തിയത്.പി.ബി.അനിതയ്ക്ക് പിന്തുണയുമായി അതിജീവിത ഇന്നലെയും സമരസ്ഥലത്തെത്തി. അതിജീവിതയും സാമൂഹിക പ്രവർത്തകനായ നൗഷാദ് തെക്കേയിലും കണ്ണുമൂടിക്കെട്ടിയാണ് സമരം ചെയ്തത്.

നീതിപീഠത്തിന്റെ കണ്ണ് തുറപ്പിക്കാൻ വേണ്ടിയാണ് കണ്ണുമൂടി സമരത്തിനിറങ്ങിയതെന്ന് അതിജീവിത പറഞ്ഞു.കോഴിക്കോട് ∙ അതിജീവിതയ്ക്കൊപ്പം നിന്നതിന്റെ പേരിൽ സ്ഥലംമാറ്റിയ സീനിയർ നഴ്സിങ് ഓഫിസർ പി.ബി.അനിതയെ ഹൈക്കോടതി വിധിയുണ്ടായിട്ടും മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിക്കാത്ത അധികാരികളുടെ ധിക്കാരത്തിനെതിരെ മഹിളാ കോൺഗ്രസ് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. മെഡിക്കൽ കോളജിൽ സഹനസമരം നടത്തുന്ന അനിതയ്ക്കു ഐക്യദാർഢ്യവും പ്രഖ്യാപിച്ചു. ആരോഗ്യ മന്ത്രിയുടെ കോലം കത്തിച്ചു. സംസ്ഥാന സെക്രട്ടറി ബേബി പയ്യാനക്കൽ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഗൗരി പുതിയോത്ത് അധ്യക്ഷത വഹിച്ചു.

ADVERTISEMENT

കെ.പുഷ്പലത, പി.ശശികല, കെ.സുഭാഷിണി, എം.എം.വിജിത, ബിന്ദു വിനോദ്, കെ.രജനി എന്നിവർ പ്രസംഗിച്ചു.ചേവായൂർ∙ പി.ബി. അനിതയെ മെഡിക്കൽ കോളജിൽ ജോലിയിൽ പ്രവേശിപ്പിക്കാത്ത സർക്കാർ നിലപാടിനെതിരെ സെറ്റോ ജില്ലാ കമ്മിറ്റി പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എം.നിയാസ് ഉദ്ഘാടനം ചെയ്തു. സെറ്റോ ജില്ലാ ചെയർമാൻ എം.ഷിബു അധ്യക്ഷനായിരുന്നു.  എഐസിസി വക്താവ് ഷമ മുഹമ്മദ്, എൻഎസ്‌യു ദേശീയ സെക്രട്ടറി കെ.എം.അഭിജിത്ത്, എം.എൻ.കാരശ്ശേരി, കെപിഎസ്ടിഎ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അരവിന്ദൻ, കെജിഒയു സംസ്ഥാന വൈസ് പ്രസിഡന്റ് ബീന പൂവ്വത്തിൽ, ഡോ.ഹരിപ്രിയ, സെറ്റോ അംഗസംഘടന നേതാക്കളായ പി.കെ.രാധാകൃഷ്ണൻ, ടി.ടി.ബിനു, പ്രേംനാഥ് മംഗലശ്ശേരി, സജിത്ത് ചെരണ്ടത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.