ടെക് ഫെസ്റ്റിന് തിരി തെളിഞ്ഞു: വടകര∙ കോളജ് ഓഫ് എൻജിനീറിങ് വടകരയിൽ 3 ദിവസം നീണ്ടു നിൽക്കുന്ന ടെക് ഫെസ്റ്റിന് തിരി തെളിഞ്ഞു. ക്വാസോ ലിബറം എന്ന് പേരിട്ട ഫെസ്റ്റ് കാലിക്കറ്റ് സർവകലാശാല പിവിസി ഡോ.എം.നസീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.പി.വിനോദ് അധ്യക്ഷത വഹിച്ചു. നടൻ സുധി, ഗിന്നസ് റെക്കോർഡ് ജേതാവ് ജിതിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ടെക് ഫെസ്റ്റിന് തിരി തെളിഞ്ഞു: വടകര∙ കോളജ് ഓഫ് എൻജിനീറിങ് വടകരയിൽ 3 ദിവസം നീണ്ടു നിൽക്കുന്ന ടെക് ഫെസ്റ്റിന് തിരി തെളിഞ്ഞു. ക്വാസോ ലിബറം എന്ന് പേരിട്ട ഫെസ്റ്റ് കാലിക്കറ്റ് സർവകലാശാല പിവിസി ഡോ.എം.നസീർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ.പി.വിനോദ് അധ്യക്ഷത വഹിച്ചു. നടൻ സുധി, ഗിന്നസ് റെക്കോർഡ് ജേതാവ് ജിതിൻ വിജയൻ എന്നിവർ മുഖ്യാതിഥികളായി. ഡോ.ഒ.എ.ജോസഫ്, ടി.നിധിൻ, എം.ടി.സൂരജ്, അബ്ദുൽ റസാഖ്, ലാൽജി സിറിയക്, ഡോ.രോഹിക മിക്കി, ശബാന സാലി, ഡോ.ബിന്ദു എസ്.മണി, പി.ടി.സ്റ്റാനി എന്നിവർ പ്രസംഗിച്ചു. ഫെസ്റ്റിന്റെ ഭാഗമായി മാഗ്‌നത്തൺ, എജ്യുക്കേഷൻ കോൺക്ലെയ്വ്, ഷാർക്ക് ഹണ്ട് എന്നിവ നടന്നു. കണ്ണൂർ മെഡിക്കൽ കോളജ്, നേവൽ എൻസിസി, ആർമി, തണൽ, ഫു‍ഡ് കോർട്ട് എന്നീ പവലിയനുകളുടെ പ്രദർശനം ആരംഭിച്ചു. ടെക് ഫെസ്റ്റ് നാളെ സമാപിക്കും.

‘വെയ്‌വ്സ്’ ചിത്ര പ്രദർശനം തുടങ്ങി
വടകര ∙ സംസ്ഥാനത്തെ വിവിധ ഭാഗത്തുള്ള 11 ചിത്രകാരികൾ ഒരുക്കിയ ‘വെയ്‌വ്സ്’ ചിത്ര പ്രദർശനം കചിക ആർട് ഗാലറിയിൽ തുടങ്ങി. ജോളി എം.സുധൻ, സുചിത്ര ഉല്ലാസ്, അമ്പിളി വിജയൻ, സുരേഖ, നിഷ ഭാസ്കരൻ, മനീഷ മുറവശ്ശേരി, ലിസി ഉണ്ണി, കെ.എ.റജിന കെ.എ, പി.കെ.ഷീന, എം.പി.സുലൈഖ, സ്വാതി മോഹൻ എന്നിവരുടെ ചിത്രങ്ങളാണുള്ളത്. ചരിത്രകാരൻ പി.ഹരീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. കെ.എം.ഹാജിറ ആധ്യക്ഷ്യം വഹിച്ചു. രമേശ് രഞ്ജനം പ്രസംഗിച്ചു. 23 ന് സമാപിക്കും.

ADVERTISEMENT

പെയിന്റിങ് കോഴ്സ്
രാമനാട്ടുകര ∙ അനസൂയ സ്കൂൾ ഓഫ് ഫാഷൻ ഡിസൈനിങ് പെയിന്റിങ് കോഴ്സുകളിൽ സൗജന്യ പരിശീലനം നൽകുന്നു. ആദ്യം റജിസ്റ്റർ ചെയ്യുന്ന 30 പേർക്കാണ് അവസരം. 21ന് അകം റജിസ്റ്റർ ചെയ്യണം. 8086087503.

സൗജന്യ ഹൃദ്രോഗ ശസ്ത്രക്രിയ
കോഴിക്കോട് ∙ കുട്ടികൾക്കായുള്ള സൗജന്യ ഹൃദ്രോഗ ശസ്ത്രക്രിയാ ക്യാംപ് നാളെ 10.30 മുതൽ 2.30 വരെ വെള്ളിമാടുകുന്ന് മാതാ അമൃതാനന്ദമയി മഠത്തിൽ നടക്കും. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ കാ‍ർഡിയാക് സർജൻ ഡോ.ബ്രിജേഷിന്റെ നേതൃത്വത്തിലാണ്  പരിശോധന.  9744894949.