കോടഞ്ചേരി ∙ പഞ്ചായത്തിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന 6 ബൂത്തുകളിൽ ഇന്നും നാളെയും പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തും.ചെമ്പുകടവ് ഗവ.യുപി സ്കൂളിൽ 3 ബൂത്തുകളിലും നൂറാംതോട് എഎംഎൽപി സ്കൂളിലെ 3 ബൂത്തുകളിലുമാണു കനത്ത സുരക്ഷ ഒരുക്കുന്നത്. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന വനമേഖലയോട് ചേർന്നുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോടഞ്ചേരി ∙ പഞ്ചായത്തിലെ മാവോയിസ്റ്റ് ഭീഷണി നേരിടുന്ന 6 ബൂത്തുകളിൽ ഇന്നും നാളെയും പൊലീസ് കർശന സുരക്ഷ ഏർപ്പെടുത്തും.ചെമ്പുകടവ് ഗവ.യുപി സ്കൂളിൽ 3 ബൂത്തുകളിലും നൂറാംതോട് എഎംഎൽപി സ്കൂളിലെ 3 ബൂത്തുകളിലുമാണു കനത്ത സുരക്ഷ ഒരുക്കുന്നത്. വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന വനമേഖലയോട് ചേർന്നുള്ള പ്രദേശമായതിനാൽ പൊലീസ് അതീവ ജാഗ്രതയിലാണ്. പൊലീസ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കേന്ദ്ര സേനയുടെ ഉൾപ്പെടെ ശക്തമായ സുരക്ഷയാണ് ഏർപ്പെടുത്തുന്നത്. ബൂത്തും പരിസരവും മുഴുവൻ സമയ നിരീക്ഷണത്തിലായിരിക്കും.

ഈ ബൂത്തുകളിൽ 8 സായുധ സേനാംഗങ്ങളും 2 പൊലീസും 4 സ്പെഷൽ പൊലീസും ഡ്യൂട്ടിക്ക് ഉണ്ടാകും. കൂട‌ാതെ പ്രത്യേക പൊലീസ് പട്രോളിങ്ങും ഉണ്ടാകും. ബോബ് സ്ക്വാഡും ഡോഗ് സ്ക്വാഡും സ്കൂളുകളിൽ എത്തി പരിശോധന നടത്തി. നാഗാലാൻഡിൽ നിന്നുള്ള ഇന്ത്യൻ റിസർവ് ബറ്റാലിയൻ‍‍‍‍‍ സേനാംഗങ്ങൾ കോടഞ്ചേരിയിൽ എത്തിയിട്ടുണ്ട്.

ADVERTISEMENT

തിരുവമ്പാടി കൂടരഞ്ഞി പഞ്ചായത്തുകളിലെ ബൂത്തുകളിൽ പ്രത്യേക സുരക്ഷ
തിരുവമ്പാടി ∙ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തി. തിരുവമ്പാടി പഞ്ചായത്തിലെ മുത്തപ്പൻപുഴ എൽപി സ്കൂൾ ബൂത്ത്, കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിൽ സ്കൂൾ, പൂവാറൻതോട് ഗവ.എൽപി സ്കൂൾ ബൂത്ത്, മഞ്ഞക്കടവ് സ്കൂൾ ബൂത്ത് എന്നിവടങ്ങളിലാണ് മാവോയിസ്റ്റ് ഭീഷണി ഉള്ളത്. ഇന്നു മുതൽ ഈ ബൂത്തുകളുടെ സംരക്ഷണം കേന്ദ്ര സായുധ സേന ഏറ്റെടുക്കും.