രാമനാട്ടുകര ∙ കൃഷിഭവൻ റോഡിലെ പ്രിയദർശിനി കോളനിക്കു സമീപത്തെ വയലിൽ അടിക്കാടിനു തീപിടിച്ചു. ഉച്ചയ്ക്ക് 1.15ന് ആണു 7 ഏക്കറോളം വരുന്ന വയലിലെ ഉണങ്ങിയ പുല്ലിൽ തീ പടർന്നത്. ഒരു ഏക്കറോളം പ്രദേശത്തെ അടിക്കാട് പൂർണമായും കത്തിനശിച്ചു.തീ ഉയർന്നു പ്രദേശമാകെ പുക വ്യാപിച്ചത് ജനങ്ങളെ ആശങ്കപ്പെടുത്തി.പ്രദേശവാസികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാമനാട്ടുകര ∙ കൃഷിഭവൻ റോഡിലെ പ്രിയദർശിനി കോളനിക്കു സമീപത്തെ വയലിൽ അടിക്കാടിനു തീപിടിച്ചു. ഉച്ചയ്ക്ക് 1.15ന് ആണു 7 ഏക്കറോളം വരുന്ന വയലിലെ ഉണങ്ങിയ പുല്ലിൽ തീ പടർന്നത്. ഒരു ഏക്കറോളം പ്രദേശത്തെ അടിക്കാട് പൂർണമായും കത്തിനശിച്ചു. തീ ഉയർന്നു പ്രദേശമാകെ പുക വ്യാപിച്ചത് ജനങ്ങളെ ആശങ്കപ്പെടുത്തി. പ്രദേശവാസികൾ രക്ഷാപ്രവർത്തനം തുടങ്ങിയെങ്കിലും കാറ്റിൽ തീപടർന്നു. മീഞ്ചന്തയിൽ നിന്നു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർമാരായ പി.സുനിൽ, ഡബ്ല്യു.സനൽ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ അഗ്നിരക്ഷാ സേനാംഗങ്ങൾ ഒരു മണിക്കൂർ പ്രയത്നിച്ചാണ് തീയണച്ചത്.

നല്ലളം ജയന്തി റോഡിൽ പ്ലാസ്റ്റിക് മാലിന്യം കത്തി
നല്ലളം ∙ ജയന്തി റോഡിൽ കള്ളുഷാപ്പിനു സമീപത്തെ പറമ്പിൽ കൂട്ടിയിട്ട പ്ലാസ്റ്റിക് മാലിന്യത്തിന് തീ പിടിച്ചു. വൈകിട്ട് 6നാണ് പ്ലാസ്റ്റിക് മാലിന്യം കത്തിപ്പടർന്നത്. പ്രദേശത്താകെ ദുർഗന്ധവും പുകയും വ്യാപിച്ചു. നാട്ടുകാർ അറിയിച്ചതു പ്രകാരം സ്റ്റേഷൻ ഓഫിസർ എം.കെ.പ്രമോദ് കുമാറിന്റെ നേതൃത്വത്തിൽ മീഞ്ചന്തയിൽ നിന്ന് അഗ്നിരക്ഷാ സേന എത്തി തീയണച്ചു. തീപിടിത്തം ഉണ്ടായതിനു തൊട്ടടുത്തായി ചെരിപ്പ് കമ്പനി പ്രവർത്തിക്കുന്നുണ്ട്. സേനയുടെ തക്ക സമയത്തെ ഇടപെടൽ തീ പടരാതെ രക്ഷപ്പെടുത്തി.