38.1 ഡിഗ്രി കോഴിക്കോട് ∙ ജില്ലയിൽ ഉയർന്ന താപനില 38.1 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. അനുഭവപ്പെടുന്ന ചൂട് 44 ഡിഗ്രി സെൽഷ്യസ് വരെയായി. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ള സ്ഥലങ്ങളിൽ അനുഭവപ്പെടുന്ന ചൂട് കൂടുതലാണ്. ഈ വർഷം 34 ഡിഗ്രി സെൽഷ്യസിനു മുകളിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

38.1 ഡിഗ്രി
കോഴിക്കോട് ∙ ജില്ലയിൽ ഉയർന്ന താപനില 38.1 ഡിഗ്രി സെൽഷ്യസ് വരെയെത്തി. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനിലയാണ് ഇന്നലെ രേഖപ്പെടുത്തിയത്. അനുഭവപ്പെടുന്ന ചൂട് 44 ഡിഗ്രി സെൽഷ്യസ് വരെയായി. അന്തരീക്ഷത്തിൽ ഈർപ്പം കൂടുതലുള്ള സ്ഥലങ്ങളിൽ അനുഭവപ്പെടുന്ന ചൂട് കൂടുതലാണ്. ഈ വർഷം 34 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂട് നിലനിന്നിരുന്നു. കുറച്ചു ദിവസങ്ങളായി 37 ഡിഗ്രി സെൽഷ്യസാണ് ചൂട്. വരും ദിവസങ്ങളിലും ചൂടു കൂടാനാണു സാധ്യത.

വൈദ്യുതി മുടക്കം
കോഴിക്കോട് ∙ നാളെ പകൽ 8– 5 വരെ മലയമ്മ സ്കൂൾ, ശ്രീധർമ, നാസ്കോ ഫുഡ്, മലയമ്മ, അമ്പലമുക്ക്.

ADVERTISEMENT

മേയ്ദിനത്തിൽ  അവധി
കോഴിക്കോട് ∙ മേയ് ദിനം പ്രമാണിച്ച് നാളെ മലഞ്ചരക്ക് കേരോൽപന്ന വിപണിക്ക് അവധിയായിരിക്കുമെന്ന് മലബാർ പ്രൊഡ്യൂസ് മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി എസ്.എം.മുഹമ്മദ് സാലിഹ് അറിയിച്ചു.
∙ മേയ് ദിനത്തിൽ പാളയം പച്ചക്കറി മാർക്കറ്റിന് അവധിയായിരിക്കുമെന്ന് ജില്ലാ വെജിറ്റബിൾ മർച്ചന്റ്സ് അസോസിയേഷൻ   അറിയിച്ചു.

കുടുംബ സംഗമം നാളെ
രാമനാട്ടുകര ∙ എൻഎസ്എസ് കരയോഗം വാർഷിക പൊതുയോഗവും കുടുംബ സംഗമവും നാളെ റൂറൽ ഹൗസിങ് സൊസൈറ്റി ഹാളിൽ നടക്കും. രാവിലെ 10ന് കോഴിക്കോട് താലൂക്ക് യൂണിയൻ വൈസ് പ്രസിഡന്റ് എൻ.സുകുമാരൻ നായർ ഉദ്ഘാടനം ചെയ്യും.

ADVERTISEMENT

ഫുട്ബോൾ ടൂർണമെന്റ് റിയൽ സ്പോർട്ടിങ് ചുങ്കം ജേതാക്കൾ
ഫറോക്ക് ∙ കള്ളിത്തൊടി സിൽവർ സ്റ്റാർ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ടൂർണമെന്റിൽ റിയൽ സ്പോർട്ടിങ് ചുങ്കം ജേതാക്കളായി. കൊളത്തിൽ ബ്രദേഴ്സ് കുറ്റ്യാടിക്കാണു രണ്ടാം സ്ഥാനം. പ്രസിഡന്റ് നൗഷാദ് കുറുമണ്ണിൽ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുൽ റഹീം കക്കാട്ട്, പി.ജസീർ, കെ.ഹരിരാജ്, പി.സനൂപ്, കെ.സലിം, എം.ഹാരിസ്, എം.ഷാഹുൽ ഹമീദ്, കെ.ഹിഫ്സു റഹ്മാൻ എന്നിവർ പ്രസംഗിച്ചു. വിജയികൾക്ക് ഫെറോ കാർസ് ഉടമകളായ എം.സബീഷ്, കെ.റഫീക്ക് എന്നിവർ ട്രോഫികൾ സമ്മാനിച്ചു.