കോഴിക്കോട്∙ താമരശ്ശേരി ഈങ്ങാപ്പുഴയിൽ നിർമാണത്തിലിരിക്കുന്ന ഹോട്ടലിൽനിന്നും എസിയുടെ കോപ്പർ വയറുകളും വയറിങ്‌ കേബിളുകളും മോഷ്ടിച്ച കേസിൽ ഒരാൾ പിടിയിൽ. താമരശ്ശേരി കക്കാട് പുതുപ്പറമ്പിൽ പി.എസ്.ഷഹാനാദ് (26) ആണ് പിടിയിലായത്. ഇന്ന് പുലർച്ചെ തിരുവമ്പാടിയിൽ വച്ച് താമരശ്ശേരി ഡിവൈഎസ്പി എം.പി.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിൽ പുതുപ്പാടി സ്വദേശിയായ ഒരാൾ കൂടി പിടിയിലാകാനുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാർച്ച്‌ 4ന് രാത്രിയാണ് സംഭവം. ഹോട്ടലിൽ നിന്നു ഒരു ലക്ഷം രൂപയുടെ കോപ്പർ കമ്പികളാണ് മോഷ്ടിച്ചത്. സിസിടിവിയിൽ പതിഞ്ഞ അവ്യക്ത ചിത്രങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും പ്രതികളെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് താമരശ്ശേരി, കുന്നമംഗലം, കോഴിക്കോട് ഭാഗങ്ങളിലെ നിരവധി ക്യാമറകൾ പരിശോധിച്ചതിൽ നിന്നാണ് പ്രതികളെ കുറിച്ച് സൂചന ലഭിച്ചത്.

ADVERTISEMENT

ഷഹാനാദ് ഇതിനു മുൻപ് കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളിൽ നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിലിൽ കിടന്നയാളാണ്. മോഷണത്തിനു ശേഷം കർണാടകയിൽ മംഗലാപുരത്തിനടുത്ത് ഒളിവിൽ കഴിയുകയായിരുന്നു. രണ്ടു ദിവസം മുൻപ് കോഴിക്കോട് എത്തിയതിനു പിന്നാലെയാണ് പിടിയിലായത്. പ്രതിയെ താമരശ്ശേരി കോടതി റിമാൻഡ് ചെയ്തു.

താമരശ്ശേരി ഇൻസ്‌പെക്ടർ കെ.ഒ.പ്രദീപ്, എസ്ഐമാരായ സജേഷ് സി. ജോസ്, രാജീവ്‌ ബാബു, പി.ബിജു, എൻ.എം.ജയരാജൻ, പി.പി.ജിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.