കൊയിലാണ്ടി∙ വേനൽച്ചൂട് കനത്തതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പണിയില്ലാതെ വറുതിയിൽ. മാസങ്ങളായി കടലിൽ വള്ളം ഇറക്കാത്തതിനാൽ കടലോരം പട്ടിണിയിലേക്ക് നീങ്ങുകയാണ്. കൊയിലാണ്ടി ഹാർബറിൽ 75 വലിയ വള്ളങ്ങൾ കടലിൽ പോകാറുണ്ടായിരുന്നു. ശക്തമായ ചൂട് കാരണം മീൻ ഇല്ലാതായതോടെ ഈ വള്ളങ്ങളെല്ലാം തീരത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊയിലാണ്ടി∙ വേനൽച്ചൂട് കനത്തതോടെ മത്സ്യത്തൊഴിലാളി കുടുംബങ്ങൾ പണിയില്ലാതെ വറുതിയിൽ.  മാസങ്ങളായി കടലിൽ വള്ളം ഇറക്കാത്തതിനാൽ കടലോരം പട്ടിണിയിലേക്ക് നീങ്ങുകയാണ്. കൊയിലാണ്ടി ഹാർബറിൽ 75 വലിയ വള്ളങ്ങൾ കടലിൽ പോകാറുണ്ടായിരുന്നു. ശക്തമായ ചൂട് കാരണം മീൻ ഇല്ലാതായതോടെ ഈ വള്ളങ്ങളെല്ലാം തീരത്ത് കെട്ടിയിട്ടിരിക്കുകയാണ്. 2 പേർക്ക് പണിയെടുക്കാവുന്ന ചെറുവള്ളക്കാരും 25 ചെറു ബോട്ടുകളുമാണ് ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിനു പോകുന്നത്. 

ചൂടു കാരണം കടലിന്റെ അടിത്തട്ടിലേക്ക് പോകുന്ന മാന്ത, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങളെ പിടിച്ചാണ് ഇവർ ജീവിക്കുന്നത്. ഈ ബോട്ടുകളിൽ മിക്കതിലും അതിഥിത്തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ബഹുഭൂരിപക്ഷം വരുന്ന മറ്റു വള്ളത്തൊഴിലാളികൾക്കു പണിയില്ലാതെ കഴിയുകയാണ്. പതിനായിരത്തോളം പേരാണ് കൊയിലാണ്ടി ഹാർബർ കേന്ദ്രീകരിച്ച് മത്സ്യബന്ധനവും അനുബന്ധ തൊഴിലുകളുമെടുത്ത് ജീവിച്ചിരുന്നത്. ഇതിൽ 75% പേർക്ക് പണിയില്ല. മേയ് കഴിഞ്ഞാൽ കാലവർഷം ആരംഭിക്കും. പിന്നെ തീരെ കടലിൽ പോകാനാകാതെ വരും. ഒപ്പം ട്രോളിങ് നിരോധനം കൂടിയാകുമ്പോൾ ഈ വറുതി 4 മാസം കൂടി തുടരും.