കോഴിക്കോട് ∙ 1974 മേയ് എട്ടിന് നടന്ന ഇന്ത്യൻ റെയിൽവേ തൊഴിലാളികളുടെ പണിമുടക്കിന്റെ 50-ാം വാർഷികമാണ് ഇന്ന്. ഇന്ത്യയിലെ സംഘടിത വ്യവസായങ്ങളിലെ തൊഴിലാളികളുടെ വേതനങ്ങളും ആനുകൂല്യങ്ങളും പടിപടിയായി ഉയർന്ന് വന്നിട്ടും റെയിൽവേ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ മാറ്റം വരുത്താൻ തയ്യാറാകാതിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ 1974 മേയ് എട്ടിന് നടന്ന ഇന്ത്യൻ റെയിൽവേ തൊഴിലാളികളുടെ പണിമുടക്കിന്റെ 50-ാം വാർഷികമാണ് ഇന്ന്. ഇന്ത്യയിലെ സംഘടിത വ്യവസായങ്ങളിലെ തൊഴിലാളികളുടെ വേതനങ്ങളും ആനുകൂല്യങ്ങളും പടിപടിയായി ഉയർന്ന് വന്നിട്ടും റെയിൽവേ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകളിൽ മാറ്റം വരുത്താൻ തയ്യാറാകാതിരുന്ന കേന്ദ്രത്തിനെതിരെ പ്രതിഷേധം ഉയർന്നു. ഇതിന്റെ ഭാഗമായി ജീവനക്കാർ നിരവധി സമരങ്ങൾ നടത്തി. സമരം അടിച്ചമർത്തിയതോടെ കൂടുതൽ ശക്തമായി. 1973 ൽ സെക്കന്ദരാബാദിൽ നടന്ന എഐആർഎഫിന്റെ (ഓൾ ഇന്ത്യ റെയിൽവേമെൻ അസോസിയേഷൻ) 49-ാം വാർഷിക സമ്മേളനത്തിൽ ജോർജ് ഫെർണാണ്ടസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 

ജോർജ് ഫെർണാണ്ടസ് എല്ലാ റെയിൽവേ യൂണിയനുകളെയും ഏകോപ്പിച്ച് ഒരു കുടക്കീഴിലാക്കി.  റെയിൽവേ ജീവനക്കാർക്ക് മതിയായ വേതനം നൽകുക, ബോണസ് അനുവദിക്കുക, ഈസ്റ്റ് ഇന്ത്യ കമ്പനി റെയിൽവേ നടത്തിയിരുന്ന കാലത്ത് നൽകിയിരുന്നപോലെ 26 സാധനങ്ങൾ അടങ്ങുന്ന ഗ്രേൻ ഷോപ്പ് ആനുകൂല്യം അനുവദിക്കുക മുതലായ ആവശ്യങ്ങൾ ഉന്നയിച്ച് പണിമുടക്ക് നടത്താൻ തീരുമാനിച്ചു. വിവിധ യൂണിയനുകളുടെ പ്രതിനിധികൾ അടങ്ങുന്ന നാഷണൽ കോഓർഡിനേഷൻ കമ്മിറ്റി ഫോർ റെയിൽവേ മെൻസ് സ്ട്രഗിൾ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമരം നടത്താൻ തീരുമാനമായത്. 

ADVERTISEMENT

റെയിൽവേ പണി മുടക്ക് ഒഴിവാക്കുവാനുള്ള കൂടിയാലോചനകൾ വിഫലമായപ്പോൾ കേന്ദ്രസർക്കാർ 1974 മേയ് രണ്ടിന് ഫെർണാണ്ടസിനെ അറസ്റ്റ് ചെയ്ത് തിഹാർ ജയലിൽ അടച്ചു. മേയ് ഒന്നിന് നടന്ന മേയ് ദിന റാലിയിൽ പ്രസംഗിച്ചു കൊണ്ടിരുന്ന അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇതോടുകൂടി മേയ് എട്ടിന് ആരംഭിക്കാനിരുന്ന സമരം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രണ്ടിന് തന്നെ ആരംഭിച്ചു. റെയിൽവേ സമരത്തോട് അനുഭാവം പ്രകടിപ്പിച്ചു കൊണ്ട് 15ന് ബാങ്ക് ജീവനക്കാർ, എൽഐസി, ജനറൽ ഇൻഷുറൻസ് ജീവനക്കാർ, ഡിഫൻസ് എംപ്ലോയീസ് മുതലായവർ പണി മുടക്കി. 

സമരത്തിന്റെ ഫലമായി പൊലീസ് മർദനങ്ങളിലും മറ്റുമായി അഞ്ച് പേർക്ക് ജീവൻ നഷ്ടമായി, 10,000 ജീവനക്കാരെയും 5000 താത്കാലിക ജീവനക്കാരെയും പിരിച്ചു വിട്ടു. ദേശീയ സുരക്ഷ നിയമമനുസരിച്ച് 5000 പേരെ അറസ്റ്റ് ചെയ്ത് ഒരു വർഷം തടവിന് ശിക്ഷിച്ചു. സമരം ക്ഷീണിക്കുന്നതായി കണ്ടപ്പോൾ 27-ാം തിയതിയോടെ പിൻവലിക്കുകയായിരുന്നു. എങ്കിലും സമരം വിജയകരമായിരുന്നു. ചുരുക്കത്തിൽ 1973 മുതൽ 1977 വരെയുള്ള നാല് വർഷങ്ങൾക്കിടയിൽ തീവ്രമായ സമരങ്ങൾക്കെല്ലാം 1974ലെ റെയിൽവേ പണിമുടക്ക് ഉത്തേജനമായിരുന്നു.