കോഴിക്കോട്∙ എറണാകുളം പറവൂർ സ്വദേശിയായ നവവധുവിനു കോഴിക്കോട് പന്തീരാങ്കാവിൽ ഭർത്താവിൽ നിന്നു ക്രൂരമർദനമേറ്റ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് അടിമുടി വീഴ്ച. പരാതിയുമായി എത്തിയപ്പോൾ മോശം അനുഭവമുണ്ടായെന്ന പെൺകുട്ടിയുടെയും കുടുംബത്തിന്റെയും ആരോപണം ശരിവയ്ക്കുന്ന നടപടികളാണു പന്തീരാങ്കാവ് പൊലീസിന്റെ ഭാഗത്തു

കോഴിക്കോട്∙ എറണാകുളം പറവൂർ സ്വദേശിയായ നവവധുവിനു കോഴിക്കോട് പന്തീരാങ്കാവിൽ ഭർത്താവിൽ നിന്നു ക്രൂരമർദനമേറ്റ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് അടിമുടി വീഴ്ച. പരാതിയുമായി എത്തിയപ്പോൾ മോശം അനുഭവമുണ്ടായെന്ന പെൺകുട്ടിയുടെയും കുടുംബത്തിന്റെയും ആരോപണം ശരിവയ്ക്കുന്ന നടപടികളാണു പന്തീരാങ്കാവ് പൊലീസിന്റെ ഭാഗത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ എറണാകുളം പറവൂർ സ്വദേശിയായ നവവധുവിനു കോഴിക്കോട് പന്തീരാങ്കാവിൽ ഭർത്താവിൽ നിന്നു ക്രൂരമർദനമേറ്റ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് അടിമുടി വീഴ്ച. പരാതിയുമായി എത്തിയപ്പോൾ മോശം അനുഭവമുണ്ടായെന്ന പെൺകുട്ടിയുടെയും കുടുംബത്തിന്റെയും ആരോപണം ശരിവയ്ക്കുന്ന നടപടികളാണു പന്തീരാങ്കാവ് പൊലീസിന്റെ ഭാഗത്തു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ എറണാകുളം പറവൂർ സ്വദേശിയായ നവവധുവിനു കോഴിക്കോട് പന്തീരാങ്കാവിൽ ഭർത്താവിൽ നിന്നു ക്രൂരമർദനമേറ്റ സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് അടിമുടി വീഴ്ച. പരാതിയുമായി എത്തിയപ്പോൾ മോശം അനുഭവമുണ്ടായെന്ന പെൺകുട്ടിയുടെയും കുടുംബത്തിന്റെയും ആരോപണം ശരിവയ്ക്കുന്ന നടപടികളാണു പന്തീരാങ്കാവ് പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. പൊലീസ് നടപടികളെക്കുറിച്ചു കുടുംബം ഉന്നയിക്കുന്ന ആരോപണങ്ങളും ക്രിമിനൽ നടപടി ക്രമം (സിആർപിസി) അനുസരിച്ചു പൊലീസ് നിയമപരമായി സ്വീകരിക്കേണ്ടിയിരുന്ന നടപടികളും.

∙ 12ന് ഉച്ചയ്ക്ക് ഒന്നേകാലോടെ പെൺകുട്ടിയും കുടുംബവും പരാതിയുമായി സ്റ്റേഷനിലെത്തിയെങ്കിലും കേസെടുത്തതു രാത്രി 8.00 ന്. (വധശ്രമം അടക്കമുള്ള കൊഗ്നിസിബിൾ കേസുകളിൽ–വാറന്റില്ലാതെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യാവുന്ന കേസുകളിൽ–സ്റ്റേഷനിൽ വിവരം കിട്ടിയ ഉടൻ കേസ് റജിസ്റ്റർ ചെയ്ത് പെൺകുട്ടിയെ തിരിച്ചയയ്ക്കണം. പിന്നീടു സ്റ്റേഷൻ ഹൗസ് ഓഫിസർ നേരിട്ടോ അദ്ദേഹം ചുമതലപ്പെടുത്തുന്ന ആളോ സംഭവസ്ഥലത്തു പോയി അന്വേഷിക്കണം).

∙ സ്റ്റേഷനിലെത്തിയ പെൺകുട്ടിയുടെ കുടുംബത്തോടു പരാതി എഴുതി നൽകാനും ഡോക്ടറെക്കണ്ട് പരിശോധനാ റിപ്പോർട്ട് കൊണ്ടു വരാനും ആവശ്യപ്പെട്ടു. ഇതേത്തുടർന്നു കുടുംബം ഫറോക്ക് ആശുപത്രിയിൽ കുട്ടിയെ കൊണ്ടു പോയി പരിശോധിച്ചു റിപ്പോർട്ടുമായി വന്നു (ഇത്തരം കേസുകളിൽ അതിക്രമത്തെക്കുറിച്ചു വാക്കാൽ പറഞ്ഞാൽ പോലും കേസെടുക്കണം. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കു കൊണ്ടു പോകേണ്ടതും മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കേണ്ടതും പൊലീസിന്റെ ഉത്തരവാദിത്തം. ഡോക്ടർ നൽകിയ പരിശോധനാ റിപ്പോർട്ടിൽത്തന്നെ പെൺകുട്ടിയുടെ കഴുത്തിലെ മർദനമേറ്റ പാട്, നെറ്റിയിലെ മുഴ, ചുണ്ടിലെ മുറിവ്, പിറകിലെ അടിയേറ്റ പാട് എന്നിവ വ്യക്തമാക്കിയിട്ടും കേസെടുക്കാതെ ഒത്തു തീർപ്പിനു ശ്രമിച്ചതു ഗുരുതര വീഴ്ച).

ADVERTISEMENT

∙ മാതാപിതാക്കളെ മുറിക്കു പുറത്താക്കി വാതിലടച്ച ശേഷം പ്രതി രാഹുലിന്റെ കൂടെയിരുത്തി പൊലീസ് പെൺകുട്ടിയുടെ പരാതി രേഖപ്പെടുത്തി. മാതാപിതാക്കൾ എതിർത്തെങ്കിലും പൊലീസ് പ്രതിയെ മാറ്റിയില്ല (ക്രൂരത കാണിച്ച പ്രതിയെ കൂടെയിരുത്തി പെൺകുട്ടിയുടെ ആദ്യമൊഴിയെടുത്തതു നിയമവിരുദ്ധം. ഇരയ്ക്ക് ആത്മവിശ്വാസം നൽകുന്നവരുടെ സാന്നിധ്യത്തിലായിരിക്കണം ആദ്യമൊഴി എടുക്കേണ്ടത്).


∙ പെൺകുട്ടി പൊലീസിനു നൽകിയ മൊഴി വായിച്ചു കേൾപ്പിക്കാതെ ഒപ്പു വയ്പ്പിച്ചു. പകർപ്പു നൽകാനോ മൊഴി രേഖപ്പെടുത്തിയ കടലാസിന്റെ ചിത്രം പകർത്താനോ പൊലീസ് അനുവദിച്ചില്ല (ഇര നൽകിയ മൊഴി വായിച്ചു കേൾപ്പിക്കണം. മൊഴിപ്പകർപ്പ് നിർബന്ധമായും നൽകണം).

∙കേസ് റജിസ്റ്റർ ചെയ്തെങ്കിലും ഏതൊക്കെ വകുപ്പുകൾ ഉൾപ്പെടുത്തിയെന്നു വ്യക്തമാക്കാൻ പൊലീസ് തയാറായില്ല. വധശ്രമം ഉൾപ്പെടുത്തിയില്ല. എഫ്ഐആർ അടുത്ത ദിവസം ഓൺലൈനിൽ ലഭ്യമാവുമെന്നും അപ്പോൾ നോക്കിയാൽ മതിയെന്നും മറുപടി നൽകി. (കേസ് റജിസ്റ്റർ ചെയ്ത ഉടൻ തന്നെ എഫ്ഐആറിന്റെ പകർപ്പ് ഇരയ്ക്കു നൽകണം).


∙ കേസ് റജിസ്റ്റർ ചെയ്തപ്പോൾ പൊലീസ് ചുമത്തിയതു ദുർബലമായ വകുപ്പുകൾ–മുറിവേൽപിക്കൽ (ഐപിസി 1860 സെൿഷൻ 324), പീഡനം (498 എ) വകുപ്പുകൾ മാത്രം. വധശ്രമം ഉൾപ്പെടുത്തിയില്ല. (കേബിൾ കൊണ്ടു കഴുത്തു ഞെരിച്ചു കൊല്ലാൻ ശ്രമിച്ചു എന്നു പെൺകുട്ടി പറഞ്ഞ സാഹചര്യത്തിൽ, ഗുരുതര വകുപ്പുകളായ വധശ്രമം (307), കൊല്ലുമെന്നു ഭീഷണിപ്പെടുത്തൽ (506), അന്യായമായി തടഞ്ഞു വയ്ക്കൽ (342) എന്നിവ ഉൾപ്പെടുത്തണമായിരുന്നു).

ADVERTISEMENT


∙ പെൺകുട്ടിയും കുടുംബവും മടങ്ങുന്നതിനു മുൻപു തന്നെ പ്രതിയെ സ്റ്റേഷനിൽ നിന്നു പൊലീസ് വിട്ടയച്ചു. ഇതു കുടുംബം ചോദ്യം ചെയ്തപ്പോൾ, പ്രതിയെ അറസ്റ്റ് ചെയ്യണമെന്നു നിയമമൊന്നുമില്ലെന്നു പൊലീസിന്റെ മറുപടി. 14ാം തീയതി വരെ സ്വന്തം വീട്ടിലുണ്ടായിരുന്ന പ്രതിയെ രാജ്യം വിടാൻ പൊലീസ് സഹായിച്ചു.(വധശ്രമം അടക്കമുള്ള കേസുകളിൽ എത്രയും പെട്ടെന്നു പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാണു നിയമം. പ്രതിക്ക് ഒളിവിൽ പോകാൻ അവസരമൊരുക്കിയതു പൊലീസിന്റെ വീഴ്ച).

നവവധുവിനു ക്രൂരമർദനം: പൊലീസ വീഴ്ചയ്ക്കെതിരെ പ്രതിഷേധം
കോഴിക്കോട്∙ പന്തീരാങ്കാവിൽ നവവധുവിനു ക്രൂരമർദനമേറ്റ സംഭവത്തിൽ പൊലീസ് വീഴ്ചയ്ക്കെതിരെ ഭരണപക്ഷത്തു നിന്നും പ്രതിഷേധം ശക്തം. പൊലീസിനെതിരെ സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ പി.സതീദേവി പരസ്യമായി പ്രതികരിച്ചതിനു പിന്നാലെ സിപിഎമ്മിന്റെ പോഷകസംഘടനകളും വിമർശനവുമായി രംഗത്തു വന്നു.

പൊലീസ് സ്റ്റേഷനിൽ പരാതിയുമായി ചെന്നപ്പോഴുള്ള എസ്എച്ച്ഒയുടെ സമീപനം സംബന്ധിച്ചു വനിതാ കമ്മിഷനു പരാതി ലഭിച്ചതായി പി.സതീദേവി പറഞ്ഞു. ഗുരുതര പരാതി നൽകിയ പെൺകുട്ടിയോടു ഭർത്താവുമായി ഒത്തു പോകണം എന്നു പൊലീസ് നിർദേശിച്ചതായി ആരോപണമുണ്ട്.  ശാരീരികമായ പീഡനം ഏൽപിക്കാൻ ഭർത്താവിന് അവകാശമുണ്ട് എന്നു ധരിച്ചു വച്ചിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ സേനയ്ക്ക് അപമാനമാണ്. 

പൊലീസ് സേനയ്ക്കു നിയമങ്ങളെക്കുറിച്ചും നടപടികളെക്കുറിച്ചും അവബോധം ഉണ്ടാകണം. സ്ത്രീപക്ഷ കേരളത്തിന് അപമാനകരമായ നിലപാടാണ് പന്തീരാങ്കാവ് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥർ സ്വീകരിച്ചതെന്ന് ഡിവൈഎഫ്ഐ കുറ്റപ്പെടുത്തി.  പരുക്കുകളോടെ യുവതി എത്തിയിട്ടും അപമര്യാദയോടെ പെരുമാറി. പരാതി ഗൗരവമായി എടുക്കാനും കർശന നടപടി സ്വീകരിക്കാനും പൊലീസ് തയാറാകണമെന്ന് ജനാധിപത്യ മഹിള അസോസിയേഷൻ ആവശ്യപ്പെട്ടു.

ADVERTISEMENT

പുതിയ അന്വേഷണ സംഘം മൊഴിയെടുത്തു
പറവൂർ ∙ കോഴിക്കോട് പന്തീരാങ്കാവിൽ ഭർത്താവിന്റെ ക്രൂരമർദനത്തിന് ഇരയായ യുവതിയുടെ വീട്ടിൽ പുതിയ അന്വേഷണ സംഘമെത്തി മൊഴിയെടുത്തു. മനുഷ്യാവകാശ കമ്മിഷനും വനിതാ കമ്മിഷനും ഫോണിലൂടെയും വിവരങ്ങൾ ശേഖരിച്ചു.മൊബൈൽ ചാർജറിന്റെ കേബിൾ കഴുത്തിൽ കുരുക്കി രാഹുൽ കൊല്ലാൻ ശ്രമിച്ചെന്നും ക്രൂരമായി മർദിച്ചെന്നും യുവതി ഉദ്യോഗസ്ഥരെ അറിയിച്ചു. തന്റെ മകളെ ബലം പ്രയോഗിച്ചു മദ്യപിപ്പിക്കാനും സിഗരറ്റ് വലിപ്പിക്കാനും ശ്രമിച്ച രാഹുൽ അതിന്റെ ഫോട്ടോ എടുത്തിട്ടുണ്ടെന്നും വീട്ടിൽ സ്ത്രീധനം സംബന്ധിച്ചു തർക്കമുണ്ടായിട്ടില്ലെന്ന രാഹുലിന്റെ അമ്മയുടെ വാദം പച്ചക്കള്ളമാണെന്നും യുവതിയുടെ പിതാവ് പറഞ്ഞു.

‘ മകന്റെ പൊസിഷനൊക്കെ അറിയാമല്ലോ, അതനുസരിച്ചു ചെയ്യുമല്ലോ’ എന്നൊക്കെയാണ് അവർ പറഞ്ഞത്.   സംഭവത്തിൽ രാഹുലിന്റെ അമ്മയുടെയും സഹോദരിയുടെയും പങ്ക് കൂടി അന്വേഷിക്കണം. അവരുടെ ഒത്താശയോടെയാണ് രാഹുൽ  മർദിച്ചത്. രാഹുൽ മുൻപ് 2 തവണ മറ്റു പെൺകുട്ടികളുമായി വിവാഹ നിശ്ചയം നടത്തിയിരുന്നു എന്നാണ് അറിയുന്നത്. 

തെറ്റായ പ്രചാരണം 
കോഴിക്കോട്∙ മകൻ രാഹുൽ പി.ഗോപാലിനും തന്റെ കുടുംബത്തിനും നേരെ നടക്കുന്നത് തെറ്റായ പ്രചാരണമാണെന്ന് രാഹുലിന്റെ അമ്മ ഉഷാകുമാരി.  പെൺകുട്ടിയെ സ്ത്രീധനം ആവശ്യപ്പെട്ടു മർദിച്ചു എന്നു പറയുന്നത് തെറ്റാണ്. തുടർ നടപടികൾ അഭിഭാഷകനുമായി ചർച്ച ചെയ്തു തീരുമാനിക്കും.

English Summary:

These are the seven illegal steps taken by the police.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT