വട്ടോളി വയലിൽ ഇത്തവണയും നെൽക്കൃഷി മുടങ്ങും
കുറ്റ്യാടി∙ കുന്നുമ്മൽ പഞ്ചായത്തിൽ അവശേഷിക്കുന്ന നെൽപ്പാടമായ വട്ടോളി പാടശേഖരത്തിൽ ഇത്തവണയും കൃഷി മുടങ്ങും.വയലിലെ കനത്ത വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിനാൽ ഭൂരിഭാഗം കർഷകർക്കും കൃഷി ഇറക്കാനായില്ല.ഏതാണ്ട് 8 ഏക്കർ പ്രദേശത്ത് 20 കർഷകരാണ് ഒതയോത്ത് താഴെ മുതൽ കോമത്ത് താഴെ വരെയുള്ള വയലിൽ കൃഷിയിറക്കുന്നത്.

കുറ്റ്യാടി∙ കുന്നുമ്മൽ പഞ്ചായത്തിൽ അവശേഷിക്കുന്ന നെൽപ്പാടമായ വട്ടോളി പാടശേഖരത്തിൽ ഇത്തവണയും കൃഷി മുടങ്ങും. വയലിലെ കനത്ത വെള്ളക്കെട്ടിന് പരിഹാരം കാണാത്തതിനാൽ ഭൂരിഭാഗം കർഷകർക്കും കൃഷി ഇറക്കാനായില്ല.ഏതാണ്ട് 8 ഏക്കർ പ്രദേശത്ത് 20 കർഷകരാണ് ഒതയോത്ത് താഴെ മുതൽ കോമത്ത് താഴെ വരെയുള്ള വയലിൽ കൃഷിയിറക്കുന്നത്. എന്നാൽ വൻ നഷ്ടം സഹിച്ചും ഇപ്പോൾ കൃഷിയിറക്കിയതാവട്ടെ വിരലിലെണ്ണാവുന്നവർ മാത്രം.
ഇരുഭാഗത്തും തോടും നടുവിൽ വയലുമായിട്ടാണ് വട്ടോളി പാടശേഖരം. മഴയെ ആശ്രയിച്ച് മാത്രമാണ് ഇവിടെയുള്ള കർഷകർ കൃഷിയിറക്കുന്നത്. തോട്ടിലൂടെ കയറുന്ന വെള്ളം നെൽക്കൃഷിക്ക് ആവശ്യമായതു നിലനിർത്തി ബാക്കി മറുഭാഗത്തെ തോട്ടിലൂടെ ഒഴുക്കി വിടുകയാണ് കർഷകർ ചെയ്യാറുള്ളത്. എന്നാൽ ഈ തോട്ടിൽ ചെളിയും മണ്ണും നിറഞ്ഞതു കാരണം വെള്ളം പുറത്തേക്ക് ഒഴുകിപ്പോകുന്നില്ല. പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പിഎംകെഎസ്‌വൈ) പദ്ധതിയിൽപെടുത്തി തോടിന് ആഴം കൂട്ടി ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന് കർഷകർ നിരന്തരം
ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിൽ നിവേദനം നൽകിയെങ്കിലും കർഷകർക്ക് അനുകൂലമായ തീരുമാനമുണ്ടായില്ല. തുടർന്ന് പാടശേഖരസമിതി അംഗം എലിയാറ ആനന്ദൻ മേൽ കമ്മിറ്റിക്ക് അപ്പീൽ നൽകിയെങ്കിലും തീരുമാനം നീളുകയാണ്. നെൽക്കൃഷി പ്രോൽസാഹിപ്പിക്കാൻ പദ്ധതികൾ പ്രഖ്യാപിക്കുന്നതോടൊപ്പം അവ പ്രാവർത്തികമാക്കുകയും ചെയ്യണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്.