ചക്കിട്ടപാറ∙ പഞ്ചായത്ത് പരിധിയിൽ ഇഎസ്ഇ മാപ്പ് പ്രകാരം 13 ജനവാസ കേന്ദ്രങ്ങൾ ഇഎസ്എയിൽ ഉൾപ്പെട്ടതായി കണ്ടെത്തി. കൂവപ്പൊയിൽ, ആലമ്പാറ, കാട്ടിക്കുളം, ഉണ്ടംമൂല, രണ്ടാംചീളി, വട്ടക്കയം, ചെങ്കോട്ടക്കൊല്ലി, സീതപ്പാറ, പാട്ടശ്ശേരിമുക്ക്, പെരുവണ്ണാമൂഴി എർത്ത് ഡാം, പന്നിക്കോട്ടൂർ കോളനി, മാവട്ടം പ്രദേശങ്ങളിൽ ഇഎസ്എ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കിട്ടപാറ∙ പഞ്ചായത്ത് പരിധിയിൽ ഇഎസ്ഇ മാപ്പ് പ്രകാരം 13 ജനവാസ കേന്ദ്രങ്ങൾ ഇഎസ്എയിൽ ഉൾപ്പെട്ടതായി കണ്ടെത്തി. കൂവപ്പൊയിൽ, ആലമ്പാറ, കാട്ടിക്കുളം, ഉണ്ടംമൂല, രണ്ടാംചീളി, വട്ടക്കയം, ചെങ്കോട്ടക്കൊല്ലി, സീതപ്പാറ, പാട്ടശ്ശേരിമുക്ക്, പെരുവണ്ണാമൂഴി എർത്ത് ഡാം, പന്നിക്കോട്ടൂർ കോളനി, മാവട്ടം പ്രദേശങ്ങളിൽ ഇഎസ്എ മാപ്പ് ജനവാസ കേന്ദ്രങ്ങളിലേക്ക് കയറിയതായി കണ്ടെത്തി. കടന്തറ പുഴ, മൂത്തേട്ടുപുഴ, ഓനിപ്പുഴ എന്നിവ ഇഎസ്ഇയിൽ ഉൾപ്പെട്ടതാണ്.ഇഎസ്എ കരട് റിപ്പോർട്ട്, മാപ്പ് എന്നിവ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസങ്ങളിൽ പരിശോധിച്ചിരുന്നു. 

പഞ്ചായത്തിൽ ചേർന്ന സർ‌വകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരം ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന മേഖല പൂർണമായും ഒഴിവാക്കി പുതിയ മാപ്പ് പഞ്ചായത്ത് സംസ്ഥാന സർക്കാരിനു സമർപ്പിച്ചു. ഇഎസ്എ കരട് റിപ്പോർട്ടിൽ ഉൾപ്പെട്ട ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രം, കൃഷി വിജ്ഞാൻ കേന്ദ്രം, കുറ്റ്യാടി ജലസേചന പദ്ധതി, പേരാമ്പ്ര എസ്റ്റേറ്റ് എന്നിവ പൂർണമായും ഒഴിവാക്കണമെന്ന് പഞ്ചായത്ത് ഭരണസമിതി യോഗം ആവശ്യപ്പെട്ടു. കുറ്റ്യാടി ജലസേചന പദ്ധതി ഇഎസ്എയിൽ ഉൾപ്പെട്ടാൽ ടൂറിസം വികസനം തടസ്സപ്പെടും. പേരാമ്പ്ര പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റും ജനങ്ങൾ വസിക്കുന്ന പ്രദേശമാണ്. പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി പ്രദേശവും ഉൾപ്പെട്ടാൽ പദ്ധതി വികസനത്തെ പ്രതികൂലമായി ബാധിക്കും. സർവകക്ഷി, വിവിധ വകുപ്പ് ഉദ്യോഗസ്ഥ യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ അധ്യക്ഷത വഹിച്ചു.