കോഴിക്കോട്∙ ഗുണ്ടകളെ വരുതിയിലാക്കാൻ പൊലീസ്; ഒരാഴ്ചയ്ക്കിടെ ജില്ലയിൽ പിടിയിലായത് 983 പേർ. സംസ്ഥാനത്തെ ഗുണ്ടാ–ലഹരിമാഫിയ വിളയാട്ടം വർധിച്ച സാഹചര്യത്തിലാണ് ആക്‌ഷൻ എഗെൻസ്റ്റ് ഗുണ്ട (ആഗ്) എന്ന പേരിൽ പൊലീസ് നടപടി തുടങ്ങിയത്. മേയ് 15ന് ആണ് ഓപ്പറേഷൻ തുടങ്ങിയത്. ഓപ്പറേഷൻ ആഗിലും ഡി ഹണ്ടിലുമായാണ് ജില്ലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ ഗുണ്ടകളെ വരുതിയിലാക്കാൻ പൊലീസ്; ഒരാഴ്ചയ്ക്കിടെ ജില്ലയിൽ പിടിയിലായത് 983 പേർ. സംസ്ഥാനത്തെ ഗുണ്ടാ–ലഹരിമാഫിയ വിളയാട്ടം വർധിച്ച സാഹചര്യത്തിലാണ് ആക്‌ഷൻ എഗെൻസ്റ്റ് ഗുണ്ട (ആഗ്) എന്ന പേരിൽ പൊലീസ് നടപടി തുടങ്ങിയത്. മേയ് 15ന് ആണ് ഓപ്പറേഷൻ തുടങ്ങിയത്.  ഓപ്പറേഷൻ ആഗിലും ഡി ഹണ്ടിലുമായാണ് ജില്ലയിൽ ഇതുവരെ 938 പേരെ പിടികൂടിയത്. ആഗിനൊപ്പം നടന്നുവരുന്ന ലഹരിമാഫിയാ വേട്ടയാണ് ഡി ഹണ്ട്.

സിറ്റി പൊലീസ് പരിധിയിലും റൂറൽ പൊലീസ് പരിധിയിലുമായാണ് ഇത്രയും പേർ വലയിലായത്. ഓപ്പറേഷൻ ആഗിൽ സിറ്റി പൊലീസ്  313 പേർക്കെതിരെ നടപടിയെടുത്തു. റൂറൽ പൊലീസ് 670 പേരെ പിടികൂടി. പതിവായി ഗുണ്ടകളും ലഹരിമാഫിയകളും ഒത്തുചേരുന്ന പ്രദേശങ്ങൾ തിരിച്ചറിഞ്ഞ് ഇവിടങ്ങളിൽ അപ്രതീക്ഷിത റെയ്ഡുകൾ നടത്തിയാണ് പൊലീസ് ഓപ്പറേഷൻ ആഗ് നടത്തുന്നത്. റൂറൽ പൊലീസ് മാത്രം കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 340 റെയ്ഡുകൾ നടത്തിയതായി അധികൃതർ പറഞ്ഞു. കാപ്പ ഉൾപ്പെടെയുള്ള കേസുകൾ ചുമത്തി ഗുണ്ടാശല്യം അമർച്ച ചെയ്യുകയാണ് ലക്ഷ്യം. ലഹരി മാഫിയാ സംഘങ്ങളുടെ  ഒളിത്താവളങ്ങൾ തിരിച്ചറിഞ്ഞാണ് ഡി ഹണ്ട് നടത്തുന്നത്.