മലപ്പുറം∙ ജില്ലയിൽ കോവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 18739 ആയി കുറഞ്ഞു. ഇന്നലെ 391 പേർക്കാണു രോഗം സ്ഥിരീകരിച്ചത്. ടിപിആർ 6.33%. നിലവിൽ 5399 പേരാണു ചികിത്സയിലുള്ളത്. അതിനിടെ, ജില്ലയിൽ കോവിഡ് വാക്സീൻ സ്വീകരിച്ചവരുടെ ആകെ എണ്ണം 40 ലക്ഷത്തിനടുത്തെത്തി. 28.82 ലക്ഷം പേർ ആദ്യ ഡോസും 10.59 ലക്ഷം പേരും രണ്ടു ഡോസുമെടുത്തു.