പെരിന്തൽമണ്ണ∙ മലബാർ ജില്ലകളിലെ വിദ്യാർഥികളു‌ടെ വിദ്യാഭ്യാസ സ്വപ്‌നങ്ങൾക്കു നിറം പകർന്ന് പെരിന്തൽമണ്ണയിൽ ആരംഭിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസസ് അക്കാദമിയുടെ പ്രവർത്തനങ്ങൾക്കു തുടക്കമായി. നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് അക്കാദമി ആരംഭിക്കുന്നത്. 5000

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ∙ മലബാർ ജില്ലകളിലെ വിദ്യാർഥികളു‌ടെ വിദ്യാഭ്യാസ സ്വപ്‌നങ്ങൾക്കു നിറം പകർന്ന് പെരിന്തൽമണ്ണയിൽ ആരംഭിക്കുന്ന ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസസ് അക്കാദമിയുടെ പ്രവർത്തനങ്ങൾക്കു തുടക്കമായി. നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന ക്രിയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് അക്കാദമി ആരംഭിക്കുന്നത്. 5000 അപേക്ഷകരിൽനിന്ന് തിരഞ്ഞെടുത്ത 1500 വിദ്യാർഥികൾക്ക് ഓറിയന്റേഷൻ ക്യാംപ് ഇന്നലെ ശിഫ കൺവൻഷൻ സെന്ററിൽ നടന്നു. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, അക്കാദമി ഡയറക്‌ടർ കെ.സംഗീത് എന്നിവർ ക്ലാസെ‌ടുത്തു. 

കാസർകോട് മുതൽ തൃശൂർ വരെയുള്ള 7 ജില്ലകളിൽ നിന്നുള്ളവർക്കാണ് പ്രവേശനം. ഓറിയന്റേഷനിൽ പങ്കെടുത്തവർക്കായി പ്രവേശന പരീക്ഷ, മുഖാമുഖം എന്നിവ ന‌ടത്തും. ഇവരിൽനിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 100 വിദ്യാർഥികൾക്കാണ് രാജ്യത്തെ തന്നെ ആദ്യ സൗജന്യ റസിഡൻഷ്യൽ കോച്ചിങ് സെന്ററിന്റെ ആദ്യ ബാച്ചിൽ പ്രവേശനം ലഭിക്കുക. ജൂലൈ രണ്ടാം വാരത്തോടെ അക്കാദമിയിൽ ക്ലാസ് ആരംഭിക്കുമെന്ന് എംഎൽഎ പറഞ്ഞു. ഡോ. പി.ഉണ്ണീൻ, ജോസഫ് സെബാസ്‌റ്റ്യൻ എന്നിവർ പ്രസംഗിച്ചു. ഐഐഎമ്മിൽ പ്രവേശനം ലഭിച്ച അമ്മിനിക്കാട് സ്വദേശി ഫാത്തിമ  ഫെമിനയെ അനുമോദിച്ചു.