തിരൂർ ∙ തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ വാഗ്ദാനങ്ങൾ ഓരോന്നായി സർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. തിരൂരിൽ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം മേളയുടെ സമാപനം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സാമൂഹിക ക്ഷേമ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ തിരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ വാഗ്ദാനങ്ങൾ ഓരോന്നായി സർക്കാർ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി കെ.രാധാകൃഷ്ണൻ. 

തിരൂരിൽ നടക്കുന്ന സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന എന്റെ കേരളം മേളയുടെ സമാപനം ഓൺലൈനായി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. സാമൂഹിക ക്ഷേമ മേഖലയിൽ സംസ്ഥാനം ഏറെ മുന്നോട്ടു പോയിട്ടുണ്ട്. ഇനി സാമ്പത്തികം, വികസനം, തൊഴിൽ തുടങ്ങിയവയിൽ കൂടുതൽ ഊന്നൽ നൽകേണ്ടതുണ്ട്. ജില്ലയിൽ പ്രവാസികൾ അയച്ചു നൽകുന്ന സമ്പത്ത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കണം. 

ADVERTISEMENT

അതുവഴി ജില്ലയ്ക്ക് ഇനിയും മുന്നേറാൻ സാധിക്കും. സർക്കാരിന് എല്ലാ പിന്തുണയും നൽകണമെന്നും മന്ത്രി പറഞ്ഞു. 

ചടങ്ങിൽ മന്ത്രി വി.അബ്ദുറഹിമാൻ ആധ്യക്ഷ്യം വഹിച്ചു. മന്ത്രിമാരായ പി.പ്രസാദ്, അഹമ്മദ് ദേവർകോവിൽ, വീണാ ജോർജ്, പുറത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി.ഒ.ശ്രീനിവാസൻ, കലക്ടർ വി.ആർ.പ്രേംകുമാർ, ജില്ലാ വികസന കമ്മിഷണർ എസ്.പ്രേംകൃഷ്ണൻ, എഡിഎം എൻ.എം.മഹറലി, ആർഡിഒ പി.സുരേഷ്, തഹസിൽദാർ പി.ഉണ്ണി, ഡിവൈഎസ്പി വി.വി.ബെന്നി, ഇൻഫർമേഷൻ ഓഫിസർ പി.റഷീദ് ബാബു, മലബാർ ദേവസ്വം ബോർഡ് ഏരിയ കമ്മിറ്റി ചെയർമാൻ ബേബി ശങ്കർ, എ.ശിവദാസൻ, വി.നന്ദൻ തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിനു ശേഷം വിവിധ വകുപ്പുകൾക്ക് പുരസ്കാരം നൽകി. തുടർന്ന് കണ്ണൂർ ഷരീഫും സംഘവും അവതരിപ്പിച്ച ഇശൽ സന്ധ്യയോടെ പരിപാടി സമാപിച്ചു.