തേഞ്ഞിപ്പലം ∙ ചെട്ട്യാർമാട്– പാണമ്പ്ര ഒന്നര കിലോമീറ്റർ ദേശീയപാതയിൽ അപകടക്കുരുക്ക്. മിക്കയിടത്തും റിഫ്ലക്ടർ ഇല്ല. വഴിവിളക്ക് പലയിടത്തും കണ്ണു ചിമ്മി. അപകട സൂചനാ ബോർഡുകൾ പലയിടത്തും ഓർമയായി. ഡിവൈഡറും വില്ലൻ. എൻഎച്ച് വികസന ജോലികൾ തുടങ്ങിയതിൽ പിന്നെ നിലവിലുള്ള എൻഎച്ചിലെ ട്രാഫിക് സുരക്ഷാ കാര്യങ്ങളിൽ‌

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ ചെട്ട്യാർമാട്– പാണമ്പ്ര ഒന്നര കിലോമീറ്റർ ദേശീയപാതയിൽ അപകടക്കുരുക്ക്. മിക്കയിടത്തും റിഫ്ലക്ടർ ഇല്ല. വഴിവിളക്ക് പലയിടത്തും കണ്ണു ചിമ്മി. അപകട സൂചനാ ബോർഡുകൾ പലയിടത്തും ഓർമയായി. ഡിവൈഡറും വില്ലൻ. എൻഎച്ച് വികസന ജോലികൾ തുടങ്ങിയതിൽ പിന്നെ നിലവിലുള്ള എൻഎച്ചിലെ ട്രാഫിക് സുരക്ഷാ കാര്യങ്ങളിൽ‌ ജാഗ്രത ഇല്ലെന്നാണു പരാതി. 

ചെട്ട്യാർമാട്– യൂണിവേഴ്സിറ്റി അര കിലോമീറ്റർ ഡിവൈഡറിൽ റിഫ്ലക്ടറുകൾ കാണാനില്ല. സൂചനാ ബോർഡുകൾ സ്ഥാപിച്ച ഇരുമ്പ് കമ്പികൾ തുരുമ്പിച്ച് കിടക്കുന്നു. വാഹനം ഇടിച്ച് തകർപ്പെട്ടതാണ് പല സൂചനാ ബോർഡുകളും. ഈ ഭാഗത്ത് വാഹനാപകടം പ്രധാനമായും ഡിവൈഡറിൽ ഇടിച്ച് കയറിയാണ്. അപകടം കുറയ്ക്കാൻ സ്ഥാപിച്ച ഡിവൈഡർ തന്നെ വില്ലനാകുന്നത് റിഫ്ലക്ടർ അടക്കമുള്ള സംവിധാനം പുനഃസ്ഥാപിക്കാത്തതിനാലാണെന്നു പരാതിയുണ്ട്. 

ADVERTISEMENT

കോഹിനൂർ– പാണമ്പ്ര അര കിലോമീറ്ററിലും ഡിവൈഡറുണ്ട്. 5 പതിറ്റാണ്ടിനിടെ വിവിധ അപകടങ്ങളിലായി 52 പേർ മരിച്ചതിനെ തുടർന്ന് അപകടം ഒഴിവാക്കാൻ സ്ഥാപിച്ച ഡിവൈഡറാണ് പാണമ്പ്ര വളവിലേത്. ഡിവൈഡറിൽ ഇടിച്ച് അപകട മരണം പോലും ഉണ്ടായിട്ടുണ്ട്. എൻഎച്ച് വികസനം കഴിഞ്ഞാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് അധികൃതർ ആവർത്തിക്കുന്നുണ്ടെങ്കിലും റോഡ് നിർമാണം കഴിയും വരെ ജനങ്ങളുടെ ജീവന് ഒരു വിലയും ഇല്ലേയെന്നാണ് നാട്ടുകാരുടെ ചോദ്യം. അപകടം ഒഴിവാക്കാൻ അടിയന്തര ഇടപെടൽ വേണമെന്നാണ് ആവശ്യം.

പാണമ്പ്ര വളവിൽ ഡിവൈഡറിൽ ഇടിച്ച് അപകട പരമ്പര

ADVERTISEMENT

ദേശീയപാത പാണമ്പ്ര വളവിൽ അപകടം ഒഴിവാക്കാ‍ൻ നിർ‌മിച്ച ഡിവൈഡറിൽ ഇടിച്ച് അപകട പരമ്പര. 4 ദിവസത്തിനിടെ ഇവിടെ അപകടത്തിൽപ്പെട്ടത് 3 വാഹനങ്ങൾ. ഇന്നലെ പുലർച്ചെ 4ന് ഡിവൈഡറിൽ കയറിയ കാർ നടപ്പാതയിൽ കുരുങ്ങിയാണ് നിന്നത്. ആർക്കും പരുക്കില്ല. മത്സ്യവുമായി കോഴിക്കോട് ഭാഗത്തേക്ക് പുറപ്പെട്ട പിക്കപ്പ് വാൻ ഡിവൈഡറിൽ‌ ഇടിച്ച് ഇന്നലെ പുലർച്ചെ 4.30ന് മറിഞ്ഞെങ്കിലും ആർക്കും പരുക്കില്ല. 

കഴിഞ്ഞ 14ന് പുലർച്ചെ 4ന് ഡിവൈഡറിൽ തട്ടി ബസ് മറിഞ്ഞ് 7 പേർക്ക് പരുക്കേറ്റിരുന്നു. 10 വർഷം മുൻപ് നടൻ ജഗതി ശ്രീകുമാറിന് പരുക്കേൽക്കാനിടയാക്കിയ കാറപകടമുണ്ടായ ഡിവൈഡർ മുനമ്പിലും പരിസരത്തുമായാണ് അപകടം ആവർത്തിക്കുന്നത്. കാറപകടത്തെ തുടർന്ന് 3 സുരക്ഷാകല്ലുകൾ തകർന്നിട്ടുണ്ട്.

ADVERTISEMENT

ദേശീയപാതയിൽ മൂന്നിടത്ത് അപകടം തടയാൻ ബോർഡ്

പാണമ്പ്രയ്ക്കും ചെട്ട്യാർമാടിനും ഇടയിൽ എൻഎച്ചിൽ വാഹനാപകടം തടയാൻ മൂന്നിടത്ത് അപായ സൂചനാ ബോർഡുകളും റിഫ്ലക്ടറും സ്ഥാപിച്ച് പൊലീസ്. ഒന്നര കിലോമീറ്ററിൽ റിഫ്ലക്ടറും മറ്റും സ്ഥാപിക്കേണ്ടതുണ്ട്. ഇതു പക്ഷേ പൊലീസിന് ഏറ്റെടുക്കാനാകില്ല.പാണമ്പ്ര ഡിവൈഡർ മുനമ്പിൽ എൻഎച്ച് അധികൃതരെ കണ്ട് റിഫ്ലക്ടർ ക്രമീകരണത്തോടെയുള്ള അപായ സൂചനാ ബോർഡുകൾ സ്ഥാപിക്കുകയായിരുന്നു. 

യൂണിവേഴ്സിറ്റി ‍ടാഗോർ നികേതൻ പരിസരത്തും പൊലീസ് സ്റ്റേഷൻ വളവിലും എൻഎച്ചിലെ ഡിവൈഡറിൽ ഓരോ അപായ സൂചനാ ബോർഡുകൾ എഎസ്ഐ രമേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ റഫീക്ക് മഞ്ഞറോടൻ, പി.കെ.അജയ് എന്നിവർ ചേർ‌ന്ന് സ്ഥാപിച്ചു.എൻഎച്ച് വികസനം നടക്കുന്നതിനാൽ വൻ തോതിൽ പണമിറക്കി ട്രാഫിക് ക്രമീകരണം നടത്താൻ എൻഎച്ച് അധികൃതർ തയാറാകില്ല. സൂചനാ ബോർഡുകളും വഴിവിളക്കുകളും പുനഃസ്ഥാപിച്ച് അപകട സാധ്യത പരമാവധി കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്ന് പൊലീസ് എൻഎച്ച് അധികൃതരെ അറിയിച്ചിട്ടുണ്ട്.