തിരൂർ ∙ ഡിജിറ്റൈസേഷൻ നടന്നതോടെ മലയാള സർവകലാശാല കടലാസ്‌ രഹിതമായി മാറുന്നു. നെറ്റ്‍വർക്കിങ്, മികച്ച സെർവർ, സ്റ്റോറേജ് എന്നിവയെല്ലാം ഇവിടെ തയാറാണ്. 80 ലക്ഷം രൂപ ചെലവിട്ടാണ് ഇതെല്ലാം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു ഈ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. അപേക്ഷ, വിദ്യാർഥികളുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ ഡിജിറ്റൈസേഷൻ നടന്നതോടെ മലയാള സർവകലാശാല കടലാസ്‌ രഹിതമായി മാറുന്നു. നെറ്റ്‍വർക്കിങ്, മികച്ച സെർവർ, സ്റ്റോറേജ് എന്നിവയെല്ലാം ഇവിടെ തയാറാണ്. 80 ലക്ഷം രൂപ ചെലവിട്ടാണ് ഇതെല്ലാം പൂർത്തിയാക്കിയത്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ മന്ത്രി ആർ.ബിന്ദു ഈ പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. അപേക്ഷ, വിദ്യാർഥികളുടെ പ്രവേശന പരീക്ഷ, ഹാൾടിക്കറ്റ്, ഫലങ്ങൾ തുടങ്ങിയവയെല്ലാം ഇനി ഓൺലൈൻ വഴി ലഭ്യമാകും.

ക്ലാസ് മുറികളും ലേണിങ് മാനേജ്മെന്റ് സിസ്റ്റത്തിലേക്ക് മാറും. ഇതുവഴി എല്ലാ ക്ലാസുകളും ഇനി റെക്കോർഡ് ചെയ്ത് സൂക്ഷിക്കും. നേരിട്ടുള്ള ക്ലാസിൽ പങ്കെടുക്കാൻ സാധിക്കാത്തവർക്ക് ഇതുവഴി പഠനം സാധ്യമാക്കാം. നൈപുണ്യ വികസനം വർധിപ്പിക്കാൻ നടത്തുന്ന എക്സ്ട്രാ ക്ലാസുകൾ, പരീക്ഷാ സഹായത്തിനുള്ള ക്ലാസുകൾ എന്നിവയും ഓൺലൈനായി മാറും.

ADVERTISEMENT

സൈറ്റിൽ കയറിയാൽ രക്ഷിതാക്കൾക്ക് വിദ്യാർഥികളുടെ പഠന നിലവാരവും പരിശോധിക്കാം. ഇതിനായി ഓരോരുത്തർക്കും ഐഡി നൽകും. ഭരണനിർവഹണം കടലാസ്‌രഹിതമാകുന്നതാണു മറ്റൊരു പ്രധാന കാര്യം. ഇ ഫയലിങ് വഴി ജീവനക്കാർക്ക് എവിടെയിരുന്നും ജോലി ചെയ്യാം. malayalamuniversity.edu.in എന്ന വെബ്സൈറ്റ് വഴിയാണ് ഇതെല്ലാം സാധ്യമാക്കുന്നത്.

പിജി കോഴ്സുകളിൽ അപേക്ഷ ക്ഷണിച്ചു

ADVERTISEMENT

മലയാള സർവകലാശാല ബിരുദാനന്തരബിരുദ കോഴ്സുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എംഎ ഭാഷാശാസ്ത്രം, മലയാളം സാഹിത്യപഠനം, മലയാളം സാഹിത്യരചന, മലയാളം സംസ്കാര പൈതൃകം, ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻസ്, പരിസ്ഥിതി പഠനം, വികസന പഠനവും തദ്ദേശ വികസനവും, ചരിത്രം, സോഷ്യോളജി, ചലച്ചിത്ര പഠനം, താരതമ്യപഠനവും വിവർത്തന പഠനവും, എംഎസ്‍സി പരിസ്ഥിതി പഠനം തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം നൽകുന്നത്. പ്രവേശന പരീക്ഷയുടെ തീയതി പിന്നീട് അറിയിക്കും. malayalamuniversity.edu.in എന്ന വെബ്സൈറ്റ് വഴി ഓൺലൈൻ ആയോ, തപാൽ വഴിയോ അപേക്ഷിക്കാം.