വളാഞ്ചേരി ∙ ട്രെയിനുകൾ കൺമുന്നിലൂടെ കടന്നു പോകുന്നതു കാണാൻ മാത്രം വിധിക്കപ്പെട്ടവരാണ് പേരശ്ശനൂർ നിവാസികൾ. ഇവിടെ റെയിൽവേ ഹാൾട്ട് സ്റ്റേഷനുണ്ടെങ്കിലും ഒരൊറ്റ ട്രെയിൻ പോലും നിർത്തുന്നില്ല. സ്ഥിരം യാത്രക്കാരും വിദ്യാർഥികളും ഇതുമൂലം അനുഭവിക്കുന്ന പ്രയാസം ചില്ലറയല്ല. മുൻപ് രാവിലെയും ഉച്ചയ്ക്കും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വളാഞ്ചേരി ∙ ട്രെയിനുകൾ കൺമുന്നിലൂടെ കടന്നു പോകുന്നതു കാണാൻ മാത്രം വിധിക്കപ്പെട്ടവരാണ് പേരശ്ശനൂർ നിവാസികൾ. ഇവിടെ റെയിൽവേ ഹാൾട്ട് സ്റ്റേഷനുണ്ടെങ്കിലും ഒരൊറ്റ ട്രെയിൻ പോലും  നിർത്തുന്നില്ല. സ്ഥിരം യാത്രക്കാരും വിദ്യാർഥികളും ഇതുമൂലം അനുഭവിക്കുന്ന പ്രയാസം ചില്ലറയല്ല. മുൻപ് രാവിലെയും ഉച്ചയ്ക്കും രാത്രിയും പാസഞ്ചർ ട്രെയിനുകൾ ഇവിടെ നിർത്തിയിരുന്നു.

ഫാസ്റ്റ് പാസഞ്ചർ ട്രെയിനും ഏറെക്കാലം നിർത്തിയിരുന്നു. ഇതു പിന്നീട് നിർത്തിയെങ്കിലം പാസഞ്ചറുകൾ നിർത്തിയിരുന്നു. ലോക്ഡൗണിൽ ട്രെയിൻ സർവീസ് നിർത്തിയതോടെ ഹാൾട്ട് സ്റ്റേഷൻ പ്രവർത്തനം നിലച്ചു. 2 വർഷത്തിലേറെയായി ട്രെയിനുകൾ നിർത്താതെയായതോടെ സ്റ്റേഷന്റെ പ്രവർത്തനം നിർത്തുമോ എന്ന ആശങ്കയിലാണ് യാത്രക്കാർ. ട്രെയിൻ മാർഗം ഇവിടത്തുകാർക്ക് വേഗത്തിൽ വളാഞ്ചേരിയിലും കുറ്റിപ്പുറത്തും പട്ടാമ്പിയിലും എത്താനാകും. പേരശ്ശനൂരിൽനിന്ന് കോഴിക്കോട്, തൃശൂർ, പാലക്കാട് ഭാഗങ്ങളിലേക്ക് ഒട്ടേറെ യാത്രക്കാർ സ്ഥിരമായുണ്ട്. വിദ്യാർഥികളും ഏറെ. 

ADVERTISEMENT

മുൻപുണ്ടായിരുന്ന ഫാസ്റ്റ് പാസഞ്ചർ എക്സ്പ്രസ് ട്രെയിനായി ഇപ്പോൾ ഓടുന്നുണ്ട്. ഈ ട്രെയിനിന് ഒരു മിനിറ്റെങ്കിലും പേരശ്ശനൂരിൽ സ്റ്റോപ് അനുവദിച്ചാൽ വലിയ അനുഗ്രഹമാവുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. രാവിലെയും രാത്രിയും ഓടുന്ന മെമു നിർത്തുകയാണെങ്കിൽ യാത്രക്കാരുടെ ദുരിതയാത്രയ്ക്ക് ഒരളവോളം പരിഹാരമാകും.