പൊന്നാനി ∙ അനുഗ്രഹം ചൊരിഞ്ഞ് തവനൂർ വൃദ്ധസദനത്തിലെ അമ്മമാരും മുത്തശ്ശിമാരും, കാർമികനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്നേഹം കൊണ്ടു പന്തലിട്ട വേദിയിൽ നോർക്ക റൂട്സ് ഉപാധ്യക്ഷൻ പി.ശ്രീരാമകൃഷ്ണന്റെയും എം.ദിവ്യയുടെയും മകൾ നിരഞ്ജന വിവാഹിതയായി. ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു നിരഞ്ജനയും തിരുവനന്തപുരം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നാനി ∙ അനുഗ്രഹം ചൊരിഞ്ഞ് തവനൂർ വൃദ്ധസദനത്തിലെ അമ്മമാരും മുത്തശ്ശിമാരും, കാർമികനായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്നേഹം കൊണ്ടു പന്തലിട്ട വേദിയിൽ നോർക്ക റൂട്സ് ഉപാധ്യക്ഷൻ പി.ശ്രീരാമകൃഷ്ണന്റെയും എം.ദിവ്യയുടെയും മകൾ നിരഞ്ജന വിവാഹിതയായി. ഇന്നലെ രാവിലെ ഒൻപതോടെയായിരുന്നു നിരഞ്ജനയും തിരുവനന്തപുരം പി.ടി.നഗർ വൈറ്റ്‌പേളിൽ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകൻ സംഗീതും തമ്മിലുള്ള വിവാഹം.

കതിർ മണ്ഡപത്തിൽ വരനും വധുവിനും അണിയാനുള്ള മാലയും ബൊക്കയുമെല്ലാം ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് എടുത്തു നൽകിയത്. തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനും വിവാഹ വേദിയിലേക്ക് എത്തി. വൃദ്ധസദനത്തിലെ അന്തേവാസികളുടെ സാന്നിധ്യത്തിൽ വിവാഹിതയാകണമെന്നത് നിരഞ്ജനയുടെ ആഗ്രഹമായിരുന്നു.

ADVERTISEMENT

പിതാവ് ശ്രീരാമകൃഷ്ണനൊപ്പം മുൻപ് പലതവണ നിരഞ്ജന തവനൂരിലെ വൃദ്ധസദനം സന്ദർശിച്ചിരുന്നു. കല്യാണവേദിയെക്കുറിച്ച് ചർച്ച വന്നപ്പോൾ നിരഞ്ജന തന്നെയാണ് വൃദ്ധസദനത്തിൽ മതിയെന്ന നിർദേശം മുന്നോട്ടുവച്ചത്. പൊന്നാനി കൾചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ല്യുഎഫ്) 29ന് നടത്തുന്ന സ്ത്രീധന രഹിത വിവാഹ സംഗമത്തിലേക്ക് ചടങ്ങിൽ ആറു പവൻ പി.ശ്രീരാമകൃഷ്ണൻ കൈമാറി.

മന്ത്രി വി.അബ്ദുറഹിമാൻ, എംഎൽഎമാരായ കെ.ടി.ജലീൽ, പി.നന്ദകുമാർ, പി.മമ്മിക്കുട്ടി, മുൻ മന്ത്രി വി.എസ്.സുനിൽ കുമാർ, വി.ശശികുമാർ, വി.കെ.സി.മമ്മദ് കോയ, ഐജി പി.വിജയൻ, മാതൃഭൂമി മാനേജിങ് എഡിറ്റർ പി.വി.ചന്ദ്രൻ, പി.ടി.കുഞ്ഞുമുഹമ്മദ്, സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ്, ജില്ലാ യുഡിഎഫ് ചെയർമാൻ പി.ടി.അജയ് മോഹൻ, എം.എം.നാരായണൻ, വി.പി.അനിൽ, സംസ്ഥാന ഹജ് കമ്മിറ്റി അംഗം കെ.എം.മുഹമ്മദ് കാസിം കോയ, വി.കെ.ശ്രീരാമൻ, പൊന്നാനി മഖ്ദൂം എം.പി.മുത്തുക്കോയ തങ്ങൾ, അഷ്റഫ് കോക്കൂർ, പിസിഡബ്ല്യുഎഫ് ഭാരവാഹികളായ സി.എസ്. പൊന്നാനി, സി.വി.മുഹമ്മദ് നവാസ്, അടാട്ട് വാസുദേവൻ, ടി.വി.സുബൈർ, അഷ്റഫ് നെയ്തല്ലൂർ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു.