മലപ്പുറം ∙ നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായം നൽകിയ ആൾ അറസ്റ്റിൽ. മുഖ്യപ്രതി ഷൈബിന്റെ ബ ന്ധു സുനിലിനെയാണു നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സജീവ എസ്ഡിപിഐ പ്രവർത്തകനാണെന്നു പൊലീസ് പറഞ്ഞു. ഷൈബിന്റെ സാമ്പത്തിക സഹായത്തോടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ നിലമ്പൂരിൽ പാരമ്പര്യ വൈദ്യൻ ഷാബാ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് ഒളിവിൽ പോകാൻ സഹായം നൽകിയ ആൾ അറസ്റ്റിൽ. മുഖ്യപ്രതി ഷൈബിന്റെ ബ ന്ധു സുനിലിനെയാണു നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ സജീവ എസ്ഡിപിഐ പ്രവർത്തകനാണെന്നു പൊലീസ് പറഞ്ഞു. ഷൈബിന്റെ സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന നിലമ്പൂരിലെ ടർക്കിഷ് ബേക്കറിയുടെ മുഖ്യ നടത്തിപ്പുകാരനും സുനിലാണ്. കൂടുതൽപേർ ഉടൻ പിടിയിലാകുമെന്നു പൊലീസ് പറഞ്ഞു. 

ഷൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തതറിഞ്ഞു മുങ്ങിയ കൂട്ടുപ്രതികളായ അജ്‌മൽ, ഫാസിൽ, ഷമീം, ഷഫീഖ്, ഷബീബ് എന്നിവർക്കു സഹായം നൽകിയതു സുനിലാണെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സുനിൽ പ്രതികൾക്കു പലതവണ പണം അയച്ചു കൊടുത്തു. സുഹൃത്തിനൊപ്പം കോയമ്പത്തൂരിലെത്തി 50,000 രൂപ അജ്മലിനു നൽകിയെന്നും പൊലീസ് പറഞ്ഞു. 

ADVERTISEMENT

ഷൈബിന്റെ ഭാര്യയെ പ്രതിയാക്കിയിട്ടില്ലെന്ന് പൊലീസ്

ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിന്റെ ഭാര്യ ഫസ്‌നയെ പ്രതിയാക്കിയിട്ടില്ലെന്നു പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. മുൻകൂർ നോട്ടിസ് നൽകി മാത്രമേ ഇവരെ ചോദ്യം ചെയ്യാൻ വിളിപ്പിക്കാവൂയെന്നു നിർദേശിച്ചു ജസ്റ്റിസ് പി.ഗോപിനാഥ് ഫസ്ന നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലെ തുടർനടപടികൾ അവസാനിപ്പിച്ചു.

ADVERTISEMENT

ഭർത്താവിനെതിരെയുള്ള ആരോപണങ്ങൾ സംബന്ധിച്ച് അറിയില്ലെന്നും വീട്ടമ്മയായ താൻ ഭർത്താവിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാറില്ലെന്നും ഫസ്ന ജാമ്യാപേക്ഷയിൽ അറിയിച്ചിരുന്നു. കേസിൽ പ്രതി ചേർക്കുമെന്നും അറസ്റ്റ് ചെയ്യുമെന്നും ഭയക്കുന്നതായി ജാമ്യാപേക്ഷയിൽ അറിയിച്ചു.