മൂന്നിയൂർ ∙ രണ്ട് വർഷമായി അണകെട്ടി നിർത്തിയ മഹാനദി തുറന്നുവിട്ട പ്രതീതിയായിരുന്നു ഇന്നലെ മൂന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്രത്തിലെ കോഴിക്കളിയാട്ട ഉത്സവത്തിന്. ദൂരദിക്കുകളിൽ നിന്നടക്കമുള്ള പതിനായിരക്കണക്കിന് ഭക്തർ ആട്ടവും പാട്ടുമായി നൂറുകണക്കിന് പൊയ്ക്കുതിരകളുമായി ഒഴുകിയെത്തിയപ്പോൾ പ്രദേശം സാക്ഷിയായത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൂന്നിയൂർ ∙ രണ്ട് വർഷമായി അണകെട്ടി നിർത്തിയ മഹാനദി തുറന്നുവിട്ട പ്രതീതിയായിരുന്നു ഇന്നലെ മൂന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്രത്തിലെ കോഴിക്കളിയാട്ട ഉത്സവത്തിന്. ദൂരദിക്കുകളിൽ നിന്നടക്കമുള്ള പതിനായിരക്കണക്കിന് ഭക്തർ ആട്ടവും പാട്ടുമായി നൂറുകണക്കിന് പൊയ്ക്കുതിരകളുമായി ഒഴുകിയെത്തിയപ്പോൾ പ്രദേശം സാക്ഷിയായത് ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷത്തിന്. ജൂൺ ഒന്നിന് കുടികൂട്ടൽ ചടങ്ങോടെ ഉത്സവം സമാപിക്കുമ്പോൾ കോവിഡനന്തരം മലബാറിലെ ക്ഷേത്രോത്സവങ്ങൾക്കും പരിസമാപ്തിയാകും.

ഇടവത്തിലെ ആദ്യ തിങ്കളാഴ്ച കാപ്പൊലിയോടെ തുടങ്ങുന്ന കളിയാട്ടത്തിലെ ഏക പകൽ ഉത്സവമാണ് രണ്ടാം വെള്ളിയാഴ്ചയിലെ കോഴിക്കളിയാട്ടം. ദേവീചിത്രങ്ങൾക്കു പുറമേ മുസ്‌ലിം, ക്രിസ്ത്യൻ പ്രതീകങ്ങളടങ്ങുന്ന ഒട്ടേറെ പൊയ്ക്കുതിരകളുമായി വിവിധ ദേശക്കാർ എത്തിയത് നാടിന്റെ മതസൗഹാർദ സന്ദേശവുമായി. വിവിധ ആൽത്തറകൾക്കു പുറമേ മമ്പുറം മഖാമിലും പ്രദക്ഷിണം നടത്തിയും മുട്ടിച്ചിറ പള്ളിയിൽ കാണിക്കയിട്ടുമാണ് പൊയ്ക്കുതിര വരവ് കടന്നു പോകുന്നത്.

ADVERTISEMENT

പുലർച്ചെ മുതൽ വിവിധ ദേശങ്ങളിൽ നിന്ന് ഭക്തർ എത്തിത്തുടങ്ങിയിരുന്നു. രാവിലെ സാംബവമൂപ്പന്റെ നേതൃത്വത്തിലുള്ള പൊയ്ക്കുതിര കാവുതീണ്ടുന്നതോടെയാണ് ഇന്നലത്തെ ചടങ്ങുകൾക്ക് തുടക്കമായത്. പിന്നീടെത്തിയ പൊയ്ക്കുതിരകളും കലംകൊള്ളിയാല, പൈങ്ങാംകുളം എന്നിവിടങ്ങളിലെ പ്രദക്ഷിണങ്ങൾക്കു ശേഷം ക്ഷേത്രത്തിലെത്തി ഭക്തിയോടെ തൊഴുത് വലംവച്ചു. തുടർന്ന് കുതിരപ്പിലാക്കലിൽ 3 തവണ വലംവച്ച് പൊയ്ക്കുതിരകളെ പൊഴിച്ചാണ് വരവ് അവസാനിപ്പിച്ചത്.

ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് കൂടുതൽ പൊയ്ക്കുതിരകൾ എത്തിയത്. ഇതോടെ ക്ഷേത്രത്തിലേക്കുള്ള പ്രധാന വഴി പലപ്പോഴും ജനനിബിഡമായി സ്തംഭിച്ച അവസ്ഥയിലായി. വരവുകൾക്ക് കടന്നു പോകാൻ പലപ്പോഴും പ്രയാസപ്പെട്ടു. വൈകുന്നേരമായപ്പോഴേക്കും വിശ്വാസികളുടെ തിരക്കിൽ ക്ഷേത്രവും പരിസരവും വീർപ്പു മുട്ടി. പൊയ്ക്കുതിര വരവ് സമാപിച്ച ശേഷം ക്ഷേത്രത്തിൽ മറ്റ് കളിയാട്ടച്ചടങ്ങുകളും നടന്നു.

ADVERTISEMENT

കൃഷി ഉത്സവം കൂടിയായ കളിയാട്ടത്തോടനുബന്ധിച്ച് വിവിധയിനം വിത്തുകളുടെയും കൃഷി ഉപകരണങ്ങളുടെയും വിപണനത്തിനും പഴയ പ്രതാപം തിരിച്ചെത്തിയ മട്ടായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. റോഡിനിരുവശവും നാടൻ ഇനങ്ങളും ഉപകരണങ്ങളുമായി കാത്തിരുന്നപ്പോൾ വരും വർഷത്തെ കൃഷി പ്രതീക്ഷയ്ക്കും ഉണർവായി. ഇതിനു പുറമേ മത്സ്യ, ഉണക്കമീൻ കച്ചവടവും ഇവിടത്തെ പ്രത്യേകതയാണ്. ഇത്തവണത്തെ ചടങ്ങുകൾ സമാപിച്ചാൽ ഇനി മണ്ഡലകാലത്താണ് വീണ്ടും നടക്കുക.