തിരൂർ ∙ നഗരസഭയിൽ പെൻഷനുള്ള അപേക്ഷയിൽ നഗരസഭാംഗത്തിന്റെ ഒപ്പു വേണ്ട. കഴിഞ്ഞ കൗൺസിലിലാണു തീരുമാനമായത്. ഇതുവരെ സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷയിൽ ശുപാർശയ്ക്കായി കൗൺസിലറുടെ ഒപ്പ് വാങ്ങുന്ന രീതിയുണ്ടായിരുന്നു. ഇത് പലപ്പോഴും രാഷ്ട്രീയ ഇടപെടലുകൾക്ക് കാരണമായിരുന്നു. നഗരസഭാധ്യക്ഷ എ.പി.നസീമയ്ക്ക് നൽകിയ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ നഗരസഭയിൽ പെൻഷനുള്ള അപേക്ഷയിൽ നഗരസഭാംഗത്തിന്റെ ഒപ്പു വേണ്ട. കഴിഞ്ഞ കൗൺസിലിലാണു തീരുമാനമായത്. ഇതുവരെ സാമൂഹിക സുരക്ഷാ പെൻഷൻ അപേക്ഷയിൽ ശുപാർശയ്ക്കായി കൗൺസിലറുടെ ഒപ്പ് വാങ്ങുന്ന രീതിയുണ്ടായിരുന്നു. ഇത് പലപ്പോഴും രാഷ്ട്രീയ ഇടപെടലുകൾക്ക് കാരണമായിരുന്നു.

നഗരസഭാധ്യക്ഷ എ.പി.നസീമയ്ക്ക് നൽകിയ അപേക്ഷയിൽ ഒപ്പിനായി അവരുടെ കൗൺസിലറോടു നഗരസഭാധ്യക്ഷ ആവശ്യപ്പെട്ടപ്പോൾ അപേക്ഷ നൽകിയ വ്യക്തി നേരിട്ട് വന്ന് കാണണമെന്ന കൗൺസിലറുടെ മറുപടിയാണ് ഇതിനു കാരണമായത്. ഇക്കാര്യം കൗൺസിലിൽ അധ്യക്ഷ പറയുകയും പെൻഷൻ അപേക്ഷയിൽ നിയമപരമായി കൗൺസിലറുടെ ഒപ്പിന്റെ ആവശ്യമില്ലെന്ന് അറിയിക്കുകയുമായിരുന്നു. തുടർന്ന് ഈ കീഴ്‌വഴക്കം റദ്ദാക്കിയതായും അധ്യക്ഷ അറിയിച്ചു. പെൻഷന് നേരിട്ടും ഓൺലൈനായും അപേക്ഷ നൽകാം. ഇങ്ങനെ ലഭിക്കുന്ന അപേക്ഷ ക്ഷേമകാര്യ സ്ഥിരസമിതി പരിശോധിച്ച് പാസാക്കും.