മലപ്പുറം∙ ബീം തകർന്നു വീണതിനെത്തുടർന്നു നിലച്ച കൂളിമാട് പാലത്തിന്റെ നിർമാണം ഇന്നു പുനരാരംഭിച്ചേക്കും. സംഭവവുമായി ബന്ധപ്പെട്ടു 2 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഇന്നലെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദേശം നൽകിയിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ നിർമാണം നിർത്തിവയ്ക്കാൻ സർക്കാർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ ബീം തകർന്നു വീണതിനെത്തുടർന്നു നിലച്ച കൂളിമാട് പാലത്തിന്റെ നിർമാണം ഇന്നു പുനരാരംഭിച്ചേക്കും. സംഭവവുമായി ബന്ധപ്പെട്ടു 2 ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ ഇന്നലെ മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർദേശം നൽകിയിരുന്നു. അന്വേഷണം പൂർത്തിയാകുന്നതുവരെ നിർമാണം നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിട്ടതിനെത്തുടർന്നാണു പ്രവൃത്തികൾ നിലച്ചത്. കോഴിക്കോട്– മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാട് പാലത്തിന്റെ നിർമാണത്തിനിടെ കഴിഞ്ഞ മാസം 16ന് ആണ് 3 ബീമുകൾ തകർന്നു വീണത്.

തകർന്ന ബീമുകൾ മാറ്റുന്ന ജോലിയായിരിക്കും ആദ്യം നടക്കുക. ഇതിനായി കൂറ്റൻ ക്രെയിൻ എത്തിച്ചിട്ടുണ്ട്. ഇതിനകം പാലത്തിന്റെ 90% ജോലികൾ പൂർത്തിയായിട്ടുണ്ട്. അപ്രോച്ച് റോഡിന്റെ നിർമാണവും നടക്കുന്നു. ഇതിനിടെയാണു അപകടത്തെത്തുടർന്നു ജോലികൾ പൂർണമായി നിർത്തിവച്ചത്. അന്വേഷണത്തിന്റെ പേരിൽ ജോലി നി‍ർത്തിവച്ചതിനെതിരെ നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിച്ചു രംഗത്തെത്തിയിരുന്നു. ജോലി ഉടൻ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ടു മന്ത്രിക്കു നിവേദനം നൽകുകയും ചെയ്തു. ഇതിനു പിന്നാലെയാണ് 2 ഉദ്യോഗസ്ഥർക്കെതിരെ നടപടി പ്രഖ്യാപിച്ചത്.