എടക്കര ∙ മൂത്തേടത്ത് ജനവാസ കേന്ദ്രങ്ങളിൽ കറങ്ങുന്ന പരുക്കേറ്റ ആനയെ മയക്കുവെടി വച്ച് ചികിത്സ നൽകാനുള്ള നീക്കം തുടങ്ങി. ആനയുടെ പരുക്കും മയക്കുവെടിവയ്ക്കാനുള്ള സാഹചര്യവും വിലയിരുത്താനായി നിലമ്പൂർ സൗത്ത് ഡിഎഫ്ഒ പി.പ്രവീൺ, ഫോറസ്റ്റ് സീനിയർ വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ എന്നിവരടങ്ങുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര ∙ മൂത്തേടത്ത് ജനവാസ കേന്ദ്രങ്ങളിൽ കറങ്ങുന്ന പരുക്കേറ്റ ആനയെ മയക്കുവെടി വച്ച് ചികിത്സ നൽകാനുള്ള നീക്കം തുടങ്ങി.ആനയുടെ പരുക്കും മയക്കുവെടിവയ്ക്കാനുള്ള സാഹചര്യവും വിലയിരുത്താനായി നിലമ്പൂർ സൗത്ത് ഡിഎഫ്ഒ പി.പ്രവീൺ, ഫോറസ്റ്റ് സീനിയർ വെറ്ററിനറി സർജൻ ഡോ. അരുൺ സത്യൻ എന്നിവരടങ്ങുന്ന സംഘമെത്തി.

ആനയെ കണ്ടെങ്കിലും കാലിലെ പരുക്ക് എത്രത്തോളമുണ്ടെന്ന് വ്യക്തമായി മനസ്സിലാക്കാൻ പറ്റിയിട്ടില്ല. സംഘം സ്ഥലത്ത് തന്നെ ക്യാംപ് ചെയ്തിട്ടുണ്ട്. വനപാലകരും വാച്ചർമാരും അടങ്ങുന്ന സംഘം ആ‌നയെ നിരീക്ഷിച്ചുവരികയാണ്. വൈൽഡ് ലൈഫ് വാർഡന്റെ അനുമതി തേടിയായിരിക്കും മയക്കുവെടി വയ്ക്കുക. 

ADVERTISEMENT

പരുക്കേറ്റ ഈ മോഴയാന വനാതിർത്തിയോട് ചേ‍ർന്നുള്ള പ്രദേശങ്ങളിൽ കറങ്ങാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയോളമായി. വീടുകളുടെ മുറ്റത്തും ആനയെത്തുന്നുണ്ട്.