തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയുടെ ഇന്റർ‌നെറ്റ് റേഡിയോ പ്രക്ഷേപണം ജൂലൈ മധ്യത്തോടെ തുടങ്ങും. ഓഗസ്റ്റ് രണ്ടാം വാരം നാക് പരിശോധനാ സമിതി കാലിക്കറ്റിൽ എത്തും മുൻപ് റേഡിയോ പ്രക്ഷേപണം തുടങ്ങാനാണു തീരുമാനം. ആപ്, യൂണിവേഴ്സിറ്റി വെബ്സൈറ്റ് എന്നിവ വഴി റേഡിയോ പരിപാടികൾ ലഭ്യമാകും. ആദ്യഘട്ടത്തിൽ ഏതാനും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയുടെ ഇന്റർ‌നെറ്റ് റേഡിയോ പ്രക്ഷേപണം ജൂലൈ മധ്യത്തോടെ തുടങ്ങും. ഓഗസ്റ്റ് രണ്ടാം വാരം നാക് പരിശോധനാ സമിതി കാലിക്കറ്റിൽ എത്തും മുൻപ് റേഡിയോ പ്രക്ഷേപണം തുടങ്ങാനാണു തീരുമാനം. ആപ്, യൂണിവേഴ്സിറ്റി വെബ്സൈറ്റ് എന്നിവ വഴി റേഡിയോ പരിപാടികൾ ലഭ്യമാകും. ആദ്യഘട്ടത്തിൽ ഏതാനും മണിക്കൂർ മാത്രമാകും പ്രക്ഷേപണം. ഭാവിയിൽ സമയം ദീർഘിപ്പിക്കും. യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട വിജ്ഞാന– വിനോദ പരിപാടികളും ഗവേഷണ ഫലങ്ങളും സർഗാത്മക പ്രവർത്തനങ്ങളും മറ്റും എത്തിക്കാനുള്ള പരിപാടികൾക്കാകും മുൻതൂക്കം. നാക് സമിതിയുടെ വരവ് പ്രമാണിച്ച് ക്യാംപസിൽ 7 കോടിയിലേറെ രൂപ മുടക്കി നവീകരണ ജോലികൾ പുരോഗമിക്കുകയാണ്. 

നവീകരണം ഇങ്ങനെ 

ADVERTISEMENT

∙ പുനഃപരിശോധനയ്ക്കുള്ള ഉത്തരക്കടലാസുകൾ സൂക്ഷിക്കാനും അതിവേഗം വീണ്ടെടുക്കാനും പുണെ വാഴ്സിറ്റി മാതൃകയിൽ ഇലക്ട്രോണിക് റേക്കിങ് സമുച്ചയ നിർമാണം പുരോഗമിക്കുന്നു. 10 കോടി രൂപയാണ് ചെലവ്.
∙ പഠന വകുപ്പുകൾക്ക് വെബ്സൈറ്റ് ഒരുക്കി. തൃശൂർ പൊലീസ് അക്കാദമിയിൽ ഫൊറൻസിക് സയൻസ് കോഴ്സ് തുടങ്ങി. തേഞ്ഞിപ്പലം ക്യാംപസിൽ 4 ഇന്റഗ്രേറ്റഡ് പിജി കോഴ്സുകൾ ആരംഭിച്ചു.
∙ പ്രളയാനന്തരം എൻഎസ്എസിന്റെ നേതൃത്വത്തിൽ തൃശൂർ മുതൽ വയനാട് വരെയുള്ള 5 ജില്ലകളിലെ പാവങ്ങൾക്ക് 250 വീടുകൾ നിർമിച്ച് നൽകിയത് അടക്കമുള്ള നേട്ടങ്ങൾ കണക്കിലെടുത്ത് സംസ്ഥാന– ദേശീയ അവാർഡുകൾ.
∙ 26 പഠന വകുപ്പുകളിൽ തൊഴിലധിഷ്ഠിത– തൊഴി‍ൽ പരിശീലന– മൂല്യവർധിത കോഴ്സുകൾ തുടങ്ങി.
∙ ഹോസ്റ്റൽ, ലൈബ്രറി സൗകര്യം വർധിപ്പിച്ചു.