കൊണ്ടോട്ടി ∙ പണയ സ്വർണം തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടു മുക്കുപണ്ടം നൽകി കബളിപ്പിച്ചെന്ന കേസിൽ മുന്നുപേർ കൂടി അറസ്റ്റിൽ. ഇതോടെ സംഭവത്തിൽ പിടിയിലായവർ ആറായി. മുക്കുപണ്ടം നിർമിച്ചു നൽകിയതിനു തൃശൂർ കുറ്റൂർ ആട്ടൂർ നടുക്കുട്ടി വീട്ടിൽ മണികണ്ഠൻ (54), കൂടെയുള്ളവർക്കു സഹായം നൽകിയതുമായി ബന്ധപ്പെട്ട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊണ്ടോട്ടി ∙ പണയ സ്വർണം തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടു മുക്കുപണ്ടം നൽകി കബളിപ്പിച്ചെന്ന കേസിൽ മുന്നുപേർ കൂടി അറസ്റ്റിൽ. ഇതോടെ സംഭവത്തിൽ പിടിയിലായവർ ആറായി. മുക്കുപണ്ടം നിർമിച്ചു നൽകിയതിനു തൃശൂർ കുറ്റൂർ ആട്ടൂർ നടുക്കുട്ടി വീട്ടിൽ മണികണ്ഠൻ (54), കൂടെയുള്ളവർക്കു സഹായം നൽകിയതുമായി ബന്ധപ്പെട്ട് കൂരിയാട് സ്വദേശി ശാന്തിലാൽ(36), കുറ്റിപ്പുറം സ്വദേശി ജാഫർ സാദിഖ് (36) എന്നിവരാണ് അറസ്റ്റിലായത്. 

കൊണ്ടോട്ടിയിലെ ബാങ്കിൽ പണയം വച്ച സ്വർണം തിരിച്ചെടുക്കുന്നതിനു പണം ആവശ്യപ്പെട്ട് ദിവസങ്ങൾക്കു മുൻപ് രണ്ടു പേർ പുളിക്കലിലെ ധനകാര്യ സ്ഥാപനത്തിൽ എത്തിയിരുന്നു. ഇവർക്ക് 2.2 ലക്ഷം രൂപ അനുവദിച്ചു. സ്വർണാഭരണം തിരിച്ചെടുക്കാൻ ജീവനക്കാരും കൊണ്ടോട്ടിയിലെ ബാങ്കിലേക്കു കൂടെപ്പോയി. എന്നാൽ, സ്വർണം തിരിച്ചെടുത്തതായി വിശ്വസിപ്പിച്ച് ഇവർ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കു കൈമാറിയത് മുക്കുപണ്ടമായിരുന്നു എന്നാണു കേസ്. മുക്കുപണ്ടം നിർമിക്കാൻ ഉപയോഗിച്ച യന്ത്രസാമഗ്രികൾ തൃശൂരിലെ വാടക വീട്ടിൽനിന്നു കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. എല്ലാവരെയും റിമാൻഡ് ചെയ്തു.