മലപ്പുറം ∙ മലയാളികൾ വിദേശത്ത് തൊഴിൽത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്സ്. വിദേശ യാത്രയ്ക്കു മുൻപ് തൊഴിൽദാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ‘ഇ- മൈഗ്രേറ്റ്’ വെ ബ്പോർട്ടലിൽ റജിസ്റ്റർ ചെയ് തിട്ടുള്ള റിക്രൂട്ടിങ് ഏജൻസികൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ മലയാളികൾ വിദേശത്ത് തൊഴിൽത്തട്ടിപ്പിനിരയാവുന്ന സംഭവങ്ങൾ ഒഴിവാക്കാൻ ഉദ്യോഗാർഥികൾ ജാഗ്രത പാലിക്കണമെന്ന് നോർക്ക റൂട്സ്. വിദേശ യാത്രയ്ക്കു മുൻപ് തൊഴിൽദാതാവിനെക്കുറിച്ചുള്ള വിവരങ്ങൾ കൃത്യമായി മനസ്സിലാക്കിയിരിക്കണം. ‘ഇ- മൈഗ്രേറ്റ്’ വെ ബ്പോർട്ടലിൽ റജിസ്റ്റർ ചെയ് തിട്ടുള്ള റിക്രൂട്ടിങ് ഏജൻസികൾ മുഖേന മാത്രമേ വിദേശത്തേക്ക് തൊഴിൽ യാത്ര നടത്താവൂ. റിക്രൂട്ടിങ് ഏജൻസിയുടെ വിശദാംശങ്ങൾ www.emigrate.gov.inൽ പരിശോധിച്ച് ഉറപ്പ് വരുത്താം. അനധികൃത റിക്രൂട്ടിങ് ഏജൻസികൾ നൽകുന്ന സന്ദർശക വീസകൾ വഴിയുള്ള യാത്ര നിർബന്ധമായും ഒഴിവാക്കണം. 

തൊഴിൽദാതാവിൽ നിന്നുള്ള ഓഫർ ലെറ്റർ കരസ്ഥമാക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. തൊഴിൽദാതാവ് വാഗ്ദാനം ചെയ്ത ജോലി സ്വന്തം യോഗ്യതയ്ക്കും കഴിവിനും യോജിക്കുന്നതാണോ എന്ന് ഉദ്യോഗാർഥി ഉറപ്പുവരുത്തണം. ശമ്പളം അടക്കമുള്ള സേവന വേതന വ്യവസ്ഥകൾ അടങ്ങുന്ന തൊഴിൽ കരാർ വായിച്ചു മനസ്സിലാക്കണം. വാഗ്ദാനം ചെയ്ത ജോലിയാണ് വീസയിൽ കാണിച്ചിരിക്കുന്നതെന്ന് ഉറപ്പു വരുത്തണം. വിദേശ തൊഴിലിനായി യാത്ര തിരിക്കുന്നതിന് മുൻപ് എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള പാസ്പോർട്ട് ഉടമകൾ, നോർക്കയയുടെ പ്രീ- ഡിപ്പാർച്ചർ ഓറിയന്റേഷൻ പരിശീലന പരിപാടി ഉപയോഗപ്പെടുത്തണം.

ADVERTISEMENT

എമിഗ്രേഷൻ ക്ലിയറൻസ് ആവശ്യമുള്ള 18 ഇസിആർ രാജ്യങ്ങളിലേക്ക് തൊഴിൽ തേടി പോകുന്ന ഇസിആർ പാസ്പോര്ട്ട് ഉടമകൾക്ക്, കേന്ദ്രസർക്കാരിന്റെ ഇ-മൈഗ്രേറ്റ് വെബ് പോർട്ടൽ വഴിയുള്ള തൊഴിൽ കരാർ നിർബന്ധമാണ്. സന്ദർശക വീസ നൽകിയാണ് അനധികൃത റിക്രൂട്ടിങ് ഏജന്റുമാർ പലപ്പോഴും ഉദ്യോഗാർഥികളെ കബളിപ്പിക്കുന്നത്. വിദേശ തൊഴിലുടമ ഇവരുടെ സന്ദർശക വീസ തൊഴിൽ വീസയാക്കി നൽകുമെങ്കിലും തൊഴിൽകരാർ ഇ-മൈഗ്രേറ്റ് സംവിധാനം വഴി തയാറാക്കുന്നില്ല. ഇക്കാരണത്താൽ ഇവരെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും പലർക്കും വേതനം, താമസം, മറ്റ് അർഹമായ ആനുകൂല്യങ്ങൾ എന്നിവ നിഷേധിക്കുകയും ചെയ്യുന്നു. വിദേശ തൊഴിലുമായി ബന്ധപ്പെട്ട രേഖകൾ കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തണമെന്നും നോർക്ക റൂട്സ് അറിയിച്ചു.