പൊന്നാനി ∙ പെരുന്നാൾ ആഘോഷിക്കാൻ കടപ്പുറത്തേക്കെത്തുന്നവർക്ക് വിലക്ക് ഏർപ്പെടുത്തി. ആഘോഷം മുഴുവൻ ഭാരതപ്പുഴയോരത്ത് കർമ റോഡിൽ. പുഴയോരത്തെ ടൂറിസ്റ്റ് ബോട്ടുകളിൽ തിരക്കോടുതിരക്ക്. പരിധിയിലപ്പുറമുള്ള യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നുവെന്ന് പരാതി. കടലാക്രമണവും കാലവർഷക്കെടുതികളും കാരണമാണ് കടപ്പുറത്ത്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നാനി ∙ പെരുന്നാൾ ആഘോഷിക്കാൻ കടപ്പുറത്തേക്കെത്തുന്നവർക്ക് വിലക്ക് ഏർപ്പെടുത്തി. ആഘോഷം മുഴുവൻ ഭാരതപ്പുഴയോരത്ത് കർമ റോഡിൽ. പുഴയോരത്തെ ടൂറിസ്റ്റ് ബോട്ടുകളിൽ തിരക്കോടുതിരക്ക്. പരിധിയിലപ്പുറമുള്ള യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നുവെന്ന് പരാതി. കടലാക്രമണവും കാലവർഷക്കെടുതികളും കാരണമാണ് കടപ്പുറത്ത് സന്ദർശകരെ വിലക്കിയത്. എന്നാൽ, കാലവർഷവും പുഴയിലെ ഒഴുക്കുമൊന്നും വകവയ്ക്കാതെയാണ് ബോട്ട് സർവീസുകൾ നടന്നത്. ബോട്ടുകളിലൊന്നും മതിയായ സുരക്ഷാ സംവിധാനങ്ങളില്ല. 

കാലവർഷം തുടങ്ങുന്നതിനു മുൻപ് പൊന്നാനിയിൽ ചേർന്ന വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത യോഗത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി പുഴയിലെ ബോട്ട് സർവീസുകൾ ജൂൺ ഒന്നിന് ശേഷം നിർത്തിവയ്ക്കാൻ തീരുമാനിച്ചതായിരുന്നു. ഇൗ തീരുമാനമാണ് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. കഴി‍ഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ മഴയിൽ പുഴയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിലാണ് മതിയായ  സുരക്ഷാ മുൻകരുതലുകളില്ലാത്ത ബോട്ടുകളിൽ പരിധി വിട്ടുള്ള യാത്രക്കാരെ കയറ്റി സർവീസ് നടത്തിയിരുന്നത്. കെട്ടുവള്ളങ്ങൾ ഒരു കാരണവശാലും പുഴയിൽ സർവീസ് നടത്താൻ പാടില്ലെന്ന് തുറമുഖ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ഇതെല്ലാം പൊന്നാനി പുഴയോരത്ത് മറികടന്നിട്ടുണ്ട്.