കൊണ്ടോട്ടി ∙ പിളർന്ന വിമാനത്തിനകത്തും പുറത്തും ജീവനു വേണ്ടി ചുറ്റും നോക്കിയ യാത്രക്കാരും അവരെ ജീവിതത്തിലേക്കു കോരിയെടുത്ത രക്ഷകരും ഇന്നലെ അതേ സ്ഥലത്ത് വീണ്ടും സംഗമിച്ചു. അന്നത്തെ രക്ഷകരുടെ ആരോഗ്യ രക്ഷയ്ക്കായി നന്ദിയുടെ വലിയ സമ്മാനം നൽകിയാണ് ഇന്നലെ പാലക്കാപറമ്പിലെ അപകടസ്ഥലത്തുനിന്ന് അവർ മടങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊണ്ടോട്ടി ∙ പിളർന്ന വിമാനത്തിനകത്തും പുറത്തും ജീവനു വേണ്ടി ചുറ്റും നോക്കിയ യാത്രക്കാരും അവരെ ജീവിതത്തിലേക്കു കോരിയെടുത്ത രക്ഷകരും ഇന്നലെ അതേ സ്ഥലത്ത് വീണ്ടും സംഗമിച്ചു. അന്നത്തെ രക്ഷകരുടെ ആരോഗ്യ രക്ഷയ്ക്കായി നന്ദിയുടെ വലിയ സമ്മാനം നൽകിയാണ് ഇന്നലെ പാലക്കാപറമ്പിലെ അപകടസ്ഥലത്തുനിന്ന് അവർ മടങ്ങിയത്. കോവിഡും കണ്ടെയ്ൻമെന്റ് സോണും വിമാനം പൊട്ടിത്തെറിക്കാനുള്ള സാധ്യതകളും മറ്റു മുന്നറിയിപ്പുകളുമെല്ലാം അവഗണിച്ച് രക്ഷാപ്രവർത്തനത്തിനിറങ്ങിയ നാട്ടുകാർക്കു വേണ്ടി സമീപത്തെ ആരോഗ്യ കേന്ദ്രത്തിൽ,‍ എല്ലാ സൗകര്യങ്ങളുമുള്ള ഒരു കെട്ടിടം. അതിനുള്ള ധാരണാപത്രം കൈമാറുന്ന ചടങ്ങിന് അന്നത്തെ യാത്രക്കാർ വീണ്ടുമെത്തിയപ്പോൾ അവർ പറഞ്ഞതു മുഴുവൻ രക്ഷാപ്രവർത്തകരെക്കുറിച്ചായിരുന്നു. നന്ദിയും സ്നേഹവുമായി ഞങ്ങളിനിയും വരും, ജീവൻ തിരിച്ചു നൽകിയവരെ മറക്കില്ല... നിറഞ്ഞ മനസ്സോടെ കണ്ണു നിറച്ചാണ് അവരെല്ലാം പറഞ്ഞതും മടങ്ങിയതും.

ധാരണാപത്രം കൈമാറി

ADVERTISEMENT

 ∙ നന്ദിസൂചകമായി, രക്ഷപ്പെട്ട യാത്രക്കാരും മരണപ്പെട്ടവരുടെ ആശ്രിതരും നിർമിച്ചു നൽകുന്ന ആശുപത്രി കെട്ടിടത്തിന്റെ ധാരണാപത്രം കൈമാറി. മലബാർ ഡവലപ്മെന്റ് ഫോറം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിമാനാപകട ചാരിറ്റി ഫൗണ്ടേഷൻ ആണു ചിറയിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ കെട്ടിടം നിർമിക്കാനൊരുങ്ങുന്നത്.ടി.വി.ഇബ്രാഹിം എംഎൽഎ ഉദ്ഘാടനം ചെയ്തു. എംഡിഎഫ് വിമാനാപകട ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ അബ്ദുറഹിമാൻ ഇടക്കുനി ആധ്യക്ഷ്യം വഹിച്ചു. 

പി.അബ്ദുൽ ഹമീദ് എംഎൽഎ, എയർപോർട്ട് ഡയറക്ടർ എസ്.സുരേഷ്, റഹിം വയനാട്, നഗരസഭാധ്യക്ഷ സി.ടി.ഫാത്തിമത്ത് സുഹ്റാബി, പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പൻ മുഹമ്മദലി, സമീർ വടക്കൻ, എസ്.എ.അബൂബക്കര്‍, സറീന ഹസീബ്, അഷ്റഫ് മടാൻ, അബീന പുതിയറക്കൽ, ഡോ.സുന്ദര കല്ലട, എ.കെ.എ.നസീർ, കെ.പി.ഫിറോസ്, കെ.പി.സൽമാൻ, അഷ്റഫ് കളത്തിങ്ങൽപാറ, ഉമ്മർ കോയ തുറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.