തിരൂർ ∙ ഹർ ഘർ തിരംഗ ക്യാംപെയ്നിന്റെ ഭാഗമായി കുടുംബശ്രീ ജില്ലയിൽ നിർമിക്കുന്നത് 1,85,000 ദേശീയ പതാകകൾ. ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന ക്യാംപെയ്നാണ് ഹർ ഘർ തിരംഗ. ജില്ലയിലെ 15 ബ്ലോക്കുകൾക്കു കീഴിലായി 94 കുടുംബശ്രീ യൂണിറ്റുകളാണ് പതാകകളുടെ നിർമാണം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ ഹർ ഘർ തിരംഗ ക്യാംപെയ്നിന്റെ ഭാഗമായി കുടുംബശ്രീ ജില്ലയിൽ നിർമിക്കുന്നത് 1,85,000 ദേശീയ പതാകകൾ. ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും ദേശീയ പതാക ഉയർത്തണമെന്ന ക്യാംപെയ്നാണ് ഹർ ഘർ തിരംഗ. ജില്ലയിലെ 15 ബ്ലോക്കുകൾക്കു കീഴിലായി 94 കുടുംബശ്രീ യൂണിറ്റുകളാണ് പതാകകളുടെ നിർമാണം ഏറ്റെടുത്തിരിക്കുന്നത്. 330 നേരിട്ടുള്ള കുടുംബശ്രീ പ്രവർത്തകർ അടക്കം 1200 പേരാണ് ഇത്രയും യൂണിറ്റുകളിലായി പതാക തയ്ക്കുന്നത്. പോളിമിക്സ്, കോട്ടൺ തുണികളാണ് ഇതിനായി ഉപയോഗിക്കുന്നത്. 

സൂറത്ത്, ഈറോഡ് എന്നിവിടങ്ങളിൽ നിന്നാണ് തുണി എത്തിക്കുന്നത്. ഇതിനായി പർച്ചേസിങ് കമ്മിറ്റിയുണ്ട്. 30:20 എന്ന അളവിലാണ് പതാക ഉണ്ടാക്കുന്നത്. ചില യൂണിറ്റുകളിൽ മറ്റ് ഓർഡറിന് അനുസരിച്ച് മറ്റ് അളവുകളിലും നിർമാണം നടക്കുന്നുണ്ട്. 28 രൂപയാണ് പോളിമിക്സ് തുണി കൊണ്ടുള്ള പതാകയ്ക്കു വിലയിട്ടിട്ടുള്ളതെങ്കിലും സ്കൂളുകളിലും മറ്റും 30 രൂപയാണ് വാങ്ങുന്നത്. സ്കൂളുകൾക്കു പുറമേ സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും ക്ലബ്ബുകളുമെല്ലാം യൂണിറ്റുകളിൽ ഓർഡർ നൽകുന്നുണ്ട്. 

ADVERTISEMENT

കുറ്റിപ്പുറം ബ്ലോക്കിലാണ് ഏറ്റവുമധികം ഓർഡർ ലഭിച്ചിട്ടുള്ളത്. അരീക്കോട്, പെരിന്തൽമണ്ണ എന്നീ ബ്ലോക്കുകൾ തൊട്ടുപിന്നിലുണ്ട്. നിർമാണം കഴിഞ്ഞ പതാകകൾ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നതും യൂണിറ്റുകൾ തന്നെയാണ്. പലയിടത്തും വിതരണം തുടങ്ങിക്കഴിഞ്ഞു. പരമാവധി 12ന് ഉച്ചയോടു കൂടി വിതരണം പൂർത്തിയാക്കാനാകുമെന്നാണ് കരുതുന്നതെന്ന് പതാക നിർമാണ കൺസോർഷ്യത്തിന്റെ ജില്ലാ സെക്രട്ടറി ഇ.എ.സജ്ന പറഞ്ഞു.