തിരൂർ ∙ വാടകക്കെട്ടിടത്തിന്റെ മുകൾനിലയിൽ പ്രവർത്തിക്കുന്ന റജിസ്ട്രാർ ഓഫിസിന് ഇനിയും മോചനമായില്ല. റജിസ്ട്രേഷനും മറ്റുമായി ഇവിടെ എത്തുന്ന പ്രായമായവരും ഭിന്നശേഷിക്കാരും ഓഫിസിലെത്താൻ പെടാപ്പാട് പെടുന്നു. മുൻപ് കോടതി വളപ്പിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് സിറ്റി ജംക‍്ഷനിലെ വാടകക്കെട്ടിടത്തിലാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂർ ∙ വാടകക്കെട്ടിടത്തിന്റെ  മുകൾനിലയിൽ പ്രവർത്തിക്കുന്ന റജിസ്ട്രാർ ഓഫിസിന് ഇനിയും മോചനമായില്ല. റജിസ്ട്രേഷനും മറ്റുമായി ഇവിടെ എത്തുന്ന പ്രായമായവരും ഭിന്നശേഷിക്കാരും ഓഫിസിലെത്താൻ പെടാപ്പാട് പെടുന്നു. മുൻപ് കോടതി വളപ്പിൽ പ്രവർത്തിച്ചിരുന്ന ഓഫിസ് സിറ്റി ജംക‍്ഷനിലെ വാടകക്കെട്ടിടത്തിലാണ് ഇപ്പോഴുള്ളത്. പഴയ കെട്ടിടം ജീർണിച്ചതോടെയാണ് ഇങ്ങോട്ടു മാറ്റിയത്. എന്നാൽ മുകൾ നിലയിലായത് ജനങ്ങളെ ഏറെ ബുദ്ധിമുട്ടിലാക്കി. പ്രായമായവരും ഭിന്നശേഷിക്കാരുമാണ് കൂടുതൽ പ്രയാസമനുഭവിക്കുന്നത്. 

ഇവിടെയെത്തുന്നവർക്ക് വാഹനങ്ങൾ പാർക്ക് ചെയ്യാൻ പോലും ആവശ്യത്തിനു സ്ഥലമില്ല. സബ് ട്രഷറി, സപ്ലൈ ഓഫിസ്, ലേബർ ഓഫിസ്, മത്സ്യഫെഡ് തുടങ്ങി പന്ത്രണ്ടോളം സർക്കാർ ഓഫിസുകൾ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം ഒരുമിപ്പിച്ച് സ്ഥിരമായ ഒരു കെട്ടിടത്തിൽ കൊണ്ടുവരണമെന്ന ആവശ്യം കാലങ്ങളായി നിലനിൽക്കുന്നുണ്ട്.

ADVERTISEMENT

മിനി സിവിൽ സ്റ്റേഷനു പിന്നിലെ ഒഴിഞ്ഞു കിടക്കുന്ന സ്ഥലത്ത് പുതിയ കെട്ടിടം ഉണ്ടാക്കി ഇവയെല്ലാം ഒരുമിപ്പിച്ച് മാറ്റുമെന്ന് കുറുക്കോളി മൊയ്തീൻ എംഎൽഎ അറിയിച്ചിരുന്നു. ഇതിന്റെ നടപടി വേഗത്തിലാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. അതുവരെ റജിസ്ട്രേഷൻ ഓഫിസ് ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്ത് നിന്ന് മാറ്റി എല്ലാവർക്കും എത്തിച്ചേരാൻ സാധിക്കുന്ന മറ്റൊരിടത്തേക്ക് മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.