തിരൂരങ്ങാടി ∙ ഉടമയുടെ പരിചയക്കാരൻ നടിച്ചെത്തിയ വിരുതൻ ജീവനക്കാരനെ കബളിപ്പിച്ചു പണം കവർന്നു. ചെമ്മാട് ബ്ലോക്ക് റോഡിലെ ഒലിവ് കാലിത്തീറ്റ കടയിൽ ഞായറാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് 11.30ന് കടയിൽ ജീവനക്കാരൻ മാത്രമുള്ളപ്പോഴാണ് സംഭവം. സംഭവത്തെ കുറിച്ച് ജീവനക്കാരൻ പറയുന്നതിങ്ങനെ. സ്കൂട്ടറിൽ കടയിലെത്തിയ യുവാവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂരങ്ങാടി ∙ ഉടമയുടെ പരിചയക്കാരൻ നടിച്ചെത്തിയ വിരുതൻ ജീവനക്കാരനെ കബളിപ്പിച്ചു പണം കവർന്നു. ചെമ്മാട് ബ്ലോക്ക് റോഡിലെ ഒലിവ് കാലിത്തീറ്റ കടയിൽ ഞായറാഴ്ചയാണ് സംഭവം. ഉച്ചയ്ക്ക് 11.30ന് കടയിൽ ജീവനക്കാരൻ മാത്രമുള്ളപ്പോഴാണ് സംഭവം. സംഭവത്തെ കുറിച്ച് ജീവനക്കാരൻ പറയുന്നതിങ്ങനെ. സ്കൂട്ടറിൽ കടയിലെത്തിയ യുവാവ് ഉടമയെ അന്വേഷിക്കുകയും തൊട്ടപ്പുറത്തെ കടയിലെ ജീവനക്കാരൻ ആയിരുന്നെന്ന് പറഞ്ഞു പരിചയം നടിക്കുകയും ചെയ്തു.

ഉടമയുടെ 500 രൂപയുടെ നോട്ടുകൾ മാറ്റി 2000 രൂപയുടേതാക്കി നൽകാറുണ്ടെന്നും അതിനായി 500 ന്റെ നോട്ടുകൾ തരാനും ആവശ്യപ്പെട്ടു. ഉടമ പറയാതെ പറ്റില്ലെന്ന് പറഞ്ഞപ്പോൾ, ഉടമക്ക് ഫോൺ ചെയ്യാൻ ആവശ്യപ്പെട്ടു. ജീവനക്കാരൻ ഉടമയുടെ നമ്പർ ഡയൽ ചെയ്തു യുവാവിന് നൽകി. പുറത്തിറങ്ങി സംസാരിച്ച ശേഷം കാശ് തരാൻ പറഞ്ഞെന്നും പറഞ്ഞു 500 ന്റെ നോട്ടുകൾ നൽകാൻ ആവശ്യപ്പെട്ടു. ഇത്തരത്തിൽ 15000 രൂപ നൽകി. തന്റെ സ്കൂട്ടറിന്റെ നമ്പർ ബോർഡും ഫോണിൽ ഫോട്ടോയെടുത്ത് നൽകി വിശ്വാസ്യത നേടിയാണ് യുവാവ് പണം വാങ്ങി പോയത്.

ADVERTISEMENT

ഇദ്ദേഹം പോയ ശേഷം ജീവനക്കാരൻ ഉടമക്ക് വിളിച്ചപ്പോഴാണ് തട്ടിപ്പ് അറിഞ്ഞത്. ഉടമയോട്, താൻ ബസ് ഡ്രൈവറാണെന്നും നിങ്ങളുടെ സുഖവിവരം അന്വേഷിക്കാനുമാണ് വിളിച്ചത് എന്നായിരുന്നത്രെ ഫോണിൽ പറഞ്ഞത്. ഉടമ ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പൊലീസിൽ പരാതി നൽകി. പരിസരത്തെ കടകളിൽ നിന്ന് ഇയാളുടെ സിസിടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.