പെരിന്തൽമണ്ണ ∙ ഖത്തറിൽ ലോകകപ്പ് ഫുട്ബോളിനു പന്തുരുളും മുൻപേ മലപ്പുറത്ത് സെവൻസ് ടൂർണമെന്റുകൾക്കു തുടക്കമാകും. ജില്ലയിൽ ഈ വർഷം നവംബർ ഒന്നുമുതൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങാൻ ഇന്നലെ ചേർന്ന സെവൻസ് ഫുട്ബോൾ അസോസിയേഷൻ (എസ്എഫ്എ) ജില്ലാ സമ്മേളനം തീരുമാനിച്ചു. ജില്ലയിൽ ആകെ 17 സെവൻസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ ∙ ഖത്തറിൽ ലോകകപ്പ് ഫുട്ബോളിനു പന്തുരുളും മുൻപേ മലപ്പുറത്ത് സെവൻസ് ടൂർണമെന്റുകൾക്കു തുടക്കമാകും. ജില്ലയിൽ ഈ വർഷം നവംബർ ഒന്നുമുതൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് തുടങ്ങാൻ ഇന്നലെ ചേർന്ന സെവൻസ് ഫുട്ബോൾ അസോസിയേഷൻ (എസ്എഫ്എ) ജില്ലാ സമ്മേളനം തീരുമാനിച്ചു.

ഇനി കളി വേറെ ലെവൽ... ഖത്തർ ലോകകപ്പ് ഫുട്ബോൾ മാമാങ്കം അടുത്തെത്തിയതോടെ ജില്ലയിലെങ്ങും ഫുട്ബോൾ ആരവങ്ങൾക്കു തുടക്കമായി. മൈതാനങ്ങളിലും ടർഫുകളിലും സെവൻസ്, ഫൈവ്സ് ഫുട്ബോൾ മത്സങ്ങളുടെ സമയമാണിത്. മലപ്പുറം മേൽമുറി ചുങ്കം ടർഫിൽ കോണോംപാറ മാസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഇന്നലെ പുലർച്ചെ വരെ നടന്ന ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽനിന്നുള്ള ദൃശ്യം. മലപ്പുറം, കോഴിക്കോട് ജില്ലകളിൽനിന്ന് 16 ടീമുകൾ മത്സരിച്ച ടൂർണമെന്റിൽ ടൗൺ ടീം ഇരുപത്തിയേഴിനെ തോൽപിച്ച് സഹൃദയ ആലത്തൂർപടി ജേതാക്കളായി.

ജില്ലയിൽ ആകെ 17 സെവൻസ് ടൂർണമെന്റുകളാണുണ്ടാകുക. ലോകകപ്പ് കാലയളവിൽ സെവൻസ് ടൂർണമെന്റുകളുണ്ടാകില്ല. കോവിഡിനു ശേഷമുള്ള കഴിഞ്ഞ സീസണിൽ വിദേശ താരങ്ങൾക്ക് അനുമതിയില്ലായിരുന്നു. ഇത്തവണ ഒരു ടീമിൽ 3 വിദേശ താരങ്ങളെ വരെ കളിപ്പിക്കാം. ജില്ലാ പ്രസിഡന്റായി യാഷിഖ് മഞ്ചേരിയെയും സെക്രട്ടറിയായി സലാഹുദ്ദീൻ മമ്പാടിനെയും ട്രഷററായി ഷാഹുൽ കൊണ്ടോട്ടിയെയും തിരഞ്ഞെടുത്തു.നജീബ് കാന്തപുരം എംഎ ൽഎ യോഗം ഉദ്ഘാടനം ചെയ് തു.

ADVERTISEMENT

സന്തോഷ് ട്രോഫി, സർവകലാശാലാ ടീമുകളിൽ കളിച്ച താരങ്ങൾക്ക് ഉപഹാരം സമ്മാനിച്ചു.സംസ്ഥാന പ്രസിഡന്റ് കെ.എ.ലെനിൻ, സംസ്ഥാന ജനറൽ സെക്രട്ടറി സൂപ്പർ അഷ്‌റഫ് ബാവ, നഗരസഭാ കൗൺസിലർ കെ.സുബ്രഹ്‌മണ്യൻ, ട്രഷറർ കെ.ടി.ഹംസ, കാദറലി ക്ലബ് ജനറൽ സെക്രട്ടറി പച്ചീരി ഫാറൂഖ്, ജിംഖാന അൻവർ, പുരുഷോത്തമൻ, ടീം മാനേജ്മെന്റ് പ്രസിഡന്റ് ഹബീബ്, റോയൽ മുസ്‌തഫ, നാസർ ബാബു, ഷാഹുൽ കൊണ്ടോട്ടി, ജില്ലാ സെക്രട്ടറി സലാഹുദ്ദീൻ മമ്പാട്, ജില്ലാ ട്രഷറർ റഷീദ് കോട്ടക്കൽ തുടങ്ങിയവർ  പ്രസംഗിച്ചു.