പെരിന്തൽമണ്ണ ∙ ദേവീ പ്രാർഥനയുടെ പുണ്യം പകരുന്ന മഹാനവമി ഇന്ന്. ദേവീ പൂജയ്ക്കു മാത്രമുള്ള ദിനമാണിന്ന്. മഹാ നവമി ദിനത്തിലെ പൂർണ ഉപവാസം അനുഗ്രഹദായകമെന്നാണു വിശ്വാസം. ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. നാളെ വിജയ ദശമി ദിനത്തിൽ ആദ്യാക്ഷര മധുരം നുകരാനൊരുങ്ങുകയാണു കുരുന്നുകൾ. ക്ഷേത്രങ്ങളിൽ ഇന്ന് സരസ്വതീ

പെരിന്തൽമണ്ണ ∙ ദേവീ പ്രാർഥനയുടെ പുണ്യം പകരുന്ന മഹാനവമി ഇന്ന്. ദേവീ പൂജയ്ക്കു മാത്രമുള്ള ദിനമാണിന്ന്. മഹാ നവമി ദിനത്തിലെ പൂർണ ഉപവാസം അനുഗ്രഹദായകമെന്നാണു വിശ്വാസം. ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. നാളെ വിജയ ദശമി ദിനത്തിൽ ആദ്യാക്ഷര മധുരം നുകരാനൊരുങ്ങുകയാണു കുരുന്നുകൾ. ക്ഷേത്രങ്ങളിൽ ഇന്ന് സരസ്വതീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ ∙ ദേവീ പ്രാർഥനയുടെ പുണ്യം പകരുന്ന മഹാനവമി ഇന്ന്. ദേവീ പൂജയ്ക്കു മാത്രമുള്ള ദിനമാണിന്ന്. മഹാ നവമി ദിനത്തിലെ പൂർണ ഉപവാസം അനുഗ്രഹദായകമെന്നാണു വിശ്വാസം. ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. നാളെ വിജയ ദശമി ദിനത്തിൽ ആദ്യാക്ഷര മധുരം നുകരാനൊരുങ്ങുകയാണു കുരുന്നുകൾ. ക്ഷേത്രങ്ങളിൽ ഇന്ന് സരസ്വതീ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പെരിന്തൽമണ്ണ ∙ ദേവീ പ്രാർഥനയുടെ പുണ്യം പകരുന്ന മഹാനവമി ഇന്ന്. ദേവീ പൂജയ്ക്കു മാത്രമുള്ള ദിനമാണിന്ന്. മഹാ നവമി ദിനത്തിലെ പൂർണ ഉപവാസം അനുഗ്രഹദായകമെന്നാണു വിശ്വാസം. ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകൾ നടക്കും. നാളെ വിജയ ദശമി ദിനത്തിൽ ആദ്യാക്ഷര മധുരം നുകരാനൊരുങ്ങുകയാണു കുരുന്നുകൾ. ക്ഷേത്രങ്ങളിൽ ഇന്ന് സരസ്വതീ പൂജയും ആയുധ പൂജയും വിശേഷം. പ്രത്യേക മണ്ഡപങ്ങൾ ഒരുക്കി അതിൽ സരസ്വതീ ദേവിയെ പ്രതിഷ്‌ഠിച്ചാണ് പൂജവയ്‌പ് നടത്തിയത്.

ക്ഷേത്രങ്ങളിലൊരുക്കിയ പുസ്തക പൂജാ മണ്ഡപങ്ങളിൽ ഇന്നു രാവിലെയും വൈകിട്ടും സരസ്വതീ പൂജ നടക്കും. പ്രധാന ക്ഷേത്രങ്ങളിലെല്ലാം പുസ്‌തക പൂജവയ്‌പ് ന‌ടന്നു. ആരാധനയുടെയും സംഗീതത്തിന്റെയും നൃത്തത്തിന്റെയും വിദ്യാരംഭത്തിന്റെയും ഉത്സവ ദിനമാണ് വിജയദശമി. വ്രതം നോറ്റ് വിദ്യാർഥികൾ വിദ്യാദേവതയുടെ അനുഗ്രഹത്തിനായി പ്രാർഥിക്കും. നാളെ രാവിലെ സരസ്വതീ പൂജയ്‌ക്കു ശേഷമാണ് പൂജയെടുപ്പ്. തുടർന്ന് വിദ്യാരംഭവും വാഹന പൂജയും നടക്കും. ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും അക്ഷരോപാസനാ കേന്ദ്രങ്ങളിലും വിദ്യാരംഭത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.

ADVERTISEMENT

ദുർഗാഷ്‌ടമി ദിനമായ ഇന്നലെ ദുർഗാദേവിക്ക് പ്രത്യേക പ്രാർഥനയുമായി ക്ഷേത്രങ്ങളിലെല്ലാം ഭക്തജനത്തിരക്ക് അനുഭവപ്പെട്ടു. മഹാനവമി ദിനമായ ഇന്ന് മഹാലക്ഷ്‌മിയെയും വിജയദശമി ദിനമായ നാളെ മഹാ സരസ്വതിയെയുമാണ് ആരാധിക്കുക. ലളിതാ സഹസ്രനാമവും ദേവീ മാഹാത്മ്യ പാരായണവും ഏറെ വിശേഷം.

പ്രധാന ക്ഷേത്രങ്ങളിലെ ചടങ്ങുകൾ

ADVERTISEMENT

∙ അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം:മഹാനവമി ഗ്രന്ഥപൂജ - 9.00. വിജയദശമി : സരസ്വതി പൂജ, വിദ്യാരംഭം - 8.00
∙ കാടാമ്പുഴ ഭഗവതി ക്ഷേത്രം: മഹാനവമി– രാവിലെ 6 മുതൽ ദേവീ ഭാഗവത പാരായണം. വിജയദശമി– രാവിലെ പുസ്തകപൂജയും വിദ്യാരംഭവും‌
∙ തിരുനാവായ നവാമുകുന്ദ ക്ഷേത്രം: മഹാനവമി– രാവിലെ 9ന് സംഗീതാർച്ചന. വിജയദശമി– രാവിലെ 8.30 മുതൽ വിദ്യാരംഭം
∙ തൃപ്രങ്ങോട് ശിവക്ഷേത്രം: മഹാനവമി– രാവിലെ 7ന് ലളിതാസഹസ്രനാമാർച്ചന. 7.30ന് ദേവീഭാഗവത പാരായണം. വൈകിട്ട് 6.45ന് നൃത്താർച്ചന. വിജയദശമി– രാവിലെ ‌8 മുതൽ വിദ്യാരംഭം. 9ന് ആധ്യാത്മിക ക്ലാസ്.
∙ മൂക്കുതല ഭഗവതി ക്ഷേത്രം : മഹാനവമി– രാവിലെ 8 മുതൽ പഞ്ചരത്ന കീർത്തനാലാപനം 11ന് സംഗീതാർച്ചന 2.30 മുതൽ സംഗീതക്കച്ചേരി. വിജയദശമി– രാവിലെ 6.30 മുതൽ വിദ്യാരംഭം 7 മുതൽ നൃത്തോത്സവം
∙ വൈരങ്കോട് ഭഗവതി ക്ഷേത്രം: വിജയദശമി ദിനത്തിൽ രാവിലെ വിദ്യാരംഭം.
∙ മേൽപത്തൂർ ഇല്ലപ്പറമ്പ്: വിജയദശമി ദിവസം രാവിലെ വിദ്യാരംഭം.
∙ മഞ്ചേരി അരുകിഴായ മഹാദേവ ക്ഷേത്രം: മഹാനവമി– നൃത്തസന്ധ്യ. വിജയദശമി– രാവിലെ 8 മുതൽ വിദ്യാരംഭം. പഞ്ചാരി മേളം
∙ മഞ്ചേരി മേലാക്കം കാളികാവ് ഭഗവതി ക്ഷേത്രം: വിജയദശമി–രാവിലെ 8.30 മുതൽ വിദ്യാരംഭം, സംഗീതാരാധന, വിശേഷ വഴിപാടുകൾ
∙കരുവമ്പ്രം കരിങ്കാളികാവ് ക്ഷേത്രം: വിജയദശമിദിനത്തിൽ രാവിലെ 9 മുതൽ വിദ്യാരംഭം
∙ തൃക്കണ്ടിയൂർ അമ്പലക്കുളങ്ങര ഭഗവതി ക്ഷേത്രം: വിജയദശമി– രാവിലെ 7 മുതൽ വിദ്യാരംഭം. 9ന് ജ്ഞാനോദയം ബഹുമുഖ വിദ്യാരംഭം.
∙ അരീക്കോട് പുത്തലം സാളിഗ്രാമ നരസിംഹമൂർത്തീ ക്ഷേത്രം : വിജയദശമി– രാവിലെ 7 മുതൽ വിദ്യാരംഭം
∙ അരീക്കോട് പത്തനാപുരം ഈശ്വരമംഗലം ശിവക്ഷേത്രം : വിജയദശമി– വിദ്യാഗോപാല മന്ത്രാർച്ചന, രാവിലെ 7 മുതൽ വിദ്യാരംഭം.
∙ അരീക്കോട് ഉഗ്രപുരം നല്ലൂർപള്ളി നരസിംഹ മൂർത്തി ക്ഷേത്രം : വിജയദശമി– രാവിലെ 7 മുതൽ വിദ്യാരംഭം
∙ മൈത്ര ഉണ്ണിമുറ വാമന ക്ഷേത്രം: വിജയദശമി–രാവിലെ 7 മുതൽ വിദ്യാരംഭം.
∙ മൈത്ര ഉണ്ണിമുറ സത്യസായി സേവാ സമിതി : മഹാനവമി– വൈകിട്ട് 7.00 ന് ലളിതാസഹസ്രനാമാർച്ചന, ഭജന, 8ന് സദ്‌സംഗം, മംഗള ആരതി, പ്രസാദ വിതരണം. വിജയദശമി– രാവിലെ 6 മുതൽ വിദ്യാരംഭം.

വിദ്യാരംഭം കലോത്സവത്തിന് തുഞ്ചൻപറമ്പ് ഒരുങ്ങി

ADVERTISEMENT

ആചാര്യന്റെ സ്മരണ എന്നെന്നും സ്ഫുരിക്കുന്ന തുഞ്ചൻപറമ്പിലെ വിദ്യാരംഭം കലോത്സവം ഇന്നും നാളെയും ആഘോഷമാകും. ജില്ലയ്ക്കകത്തും പുറത്തുമുള്ള ഒട്ടേറെ സാംസ്കാരിക നായകരും എഴുത്തുകാരും ഇവിടെ ഒത്തു ചേർന്നതോടെ അക്ഷരപ്പെരുമയേറുന്ന തുഞ്ചൻപറമ്പിലെ കലോത്സവത്തിനു മാറ്റ് കൂടി. ഇന്നലെ കൃഷ്ണൻ പച്ചാട്ടിരിയും ഗോപി മണമ്മലിന്റെയും സംഘത്തിന്റെയും കളേഴ്സ് ഓഫ് ലൗ, കോട്ടയ്ക്കൽ പ്രണവാഞ്ജലി നൃത്തകലാക്ഷേത്രം അവതരിപ്പിച്ച നൃത്താർച്ചന, പയ്യനങ്ങാടി മുദ്ര നൃത്തകലാക്ഷേത്രം അവതരിപ്പിച്ച നൃത്തനൃത്യങ്ങൾ എന്നിവ അരങ്ങേറി.

നാളെ രാവിലെ 5 ന് ആണ് കുട്ടികൾക്ക് ആദ്യാക്ഷരം പകർന്നു നൽകുന്നത്. തുഞ്ചൻ സ്മാരക മണ്ഡപത്തിലും സരസ്വതി മണ്ഡപത്തിലുമാണ് സൗകര്യം ഒരുക്കിയിട്ടുള്ളത്. രാവിലെ 9.30ന് ആണ് കവികളുടെ വിദ്യാരംഭം. ആദ്യമായി കവിതകൾ രചിക്കുന്നവരാണ് ഇതിനായി ഇവിടെ എത്തുന്നത്. തങ്ങളുടെ കവിതകൾ പലരും ആദ്യമായി ചൊല്ലുന്നതും ഇവിടെ വച്ചാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഒട്ടേറെ കവികൾ എത്തും. വിജയദശമി ദിനത്തിൽ വൻ തിരക്കാണ് പ്രതീക്ഷിക്കുന്നത്. എം.ടി.വാസുദേവൻ നായരുടെ നേതൃത്വത്തിൽ തുഞ്ചൻ സ്മാരക ട്രസ്റ്റ് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.

തുഞ്ചൻ പറമ്പിൽ ഇന്ന്

∙ 5.30 – മയൂരനൃത്യങ്ങൾ
∙ 6.30 – നൃത്തനൃത്യങ്ങൾ – അവതരണം തൃക്കണ്ടിയൂർ മഹിളാ സമാജം
∙ 8.00 – മെഹ്ഫിൽ – അവതരണം അരുൺ പ്രഭാകരൻ.

നാളെ

∙ 5.00 – കുട്ടികളുടെ വിദ്യാരംഭം
∙ 9.30 – കവികളുടെ വിദ്യാരംഭം
∙ 5.30 – സംഗീതിക – അവതരണം ഡോ. എൽ.ശ്രീരഞ്ജിനി മാന്നാർ
∙ 7.30 – ത്യാഗരാജ സ്വാമികളുടെ ഉത്സവ സമ്പ്രദായ കൃതികൾ – അവതരണം രാഗമാലിക സ്കൂൾ ഓഫ് മ്യൂസിക്