മലപ്പുറം ∙ മല്ലികാർജുൻ ഖർഗെയും ശശി തരൂരും ഏറ്റുമുട്ടുന്ന എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മലപ്പുറത്തു നിന്നു വോട്ടവകാശമുള്ളവർ 32 പേർക്ക്. ബ്ലോക്കുകളെ പ്രതിനിധീകരിക്കുന്ന 32 കെപിസിസി അംഗങ്ങൾക്കും നിയമസഭാംഗമെന്ന നിലയിൽ എ.പി.അനിൽ കുമാറിനുമാണ് വോട്ടവകാശം. കെപിസിസി അംഗമായിരുന്ന മുതിർന്ന നേതാവ് ആര്യാടൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ മല്ലികാർജുൻ ഖർഗെയും ശശി തരൂരും ഏറ്റുമുട്ടുന്ന എഐസിസി പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മലപ്പുറത്തു നിന്നു വോട്ടവകാശമുള്ളവർ 32 പേർക്ക്. ബ്ലോക്കുകളെ പ്രതിനിധീകരിക്കുന്ന 32 കെപിസിസി അംഗങ്ങൾക്കും നിയമസഭാംഗമെന്ന നിലയിൽ എ.പി.അനിൽ കുമാറിനുമാണ് വോട്ടവകാശം. കെപിസിസി അംഗമായിരുന്ന മുതിർന്ന നേതാവ് ആര്യാടൻ മുഹമ്മദ് കഴിഞ്ഞ ദിവസം മരിച്ചതിനാൽ ഒരു സ്ഥാനം ഒഴിഞ്ഞു കിടക്കുന്നു. ഈ മാസം 17നാണു എഐസിസി തിരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 19ന്.

തരൂരിന് മലപ്പുറത്തു നിന്നൊരൊപ്പ്

ADVERTISEMENT

എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ശശി തരൂരിന്റെ നാമനിർദേശ പത്രികയിൽ ഒപ്പിട്ടവരിൽ മലപ്പുറത്തുകാരനുമുണ്ട്. ജില്ലയിൽ നിന്നുള്ള കെപിസിസി അംഗമായ ഷാജി കാളിയേത്താണു തരൂരിനു വേണ്ടി ഒപ്പിട്ടത്. മുൻ ഡിസിസി പ്രസിഡന്റ് യു. അബൂബക്കറിന്റെ മകനാണു ഷാജി. തരൂരുമായി വ്യക്തിപരമായി അടുത്തു ബന്ധമുള്ളതിനാലാണു അദ്ദേഹത്തിനു വേണ്ടി ഒപ്പിട്ടു നൽകിയതെന്നു ഷാജി പറഞ്ഞു.

വോട്ടവകാശമുള്ള പലരെയും തരൂർ നേരിട്ടു വിളിച്ച് വോട്ടഭ്യർഥിച്ചെങ്കിലും പരസ്യ നിലപാട് സ്വീകരിക്കാൻ പലരും തയാറല്ല. ഗ്രൂപ്പ് നോമിനികളായാണു ഭൂരിഭാഗം പേരും കെപിസിസി അംഗങ്ങളായത്. കേരളത്തിലെ പ്രമുഖ ഗ്രൂപ്പുകളെല്ലാം ഖർഗെയ്ക്കൊപ്പമാണ്. അതിനാൽ, ബന്ധപ്പെട്ട ഗ്രൂപ്പുകളിൽ വ്യത്യസ്തമായ നിലപാട് തുറന്നുപറയാൻ പലരും തയാറല്ല. 

വോട്ടെടുപ്പ് രഹസ്യ ബാലറ്റ് വഴിയായതിനാൽ തരൂരിനു ജില്ലയിൽ നിന്നു അപ്രതീക്ഷിത വോട്ടുകൾ ലഭിക്കാൻ സാധ്യതയുണ്ടെന്നു നേതാക്കൾ പറയുന്നു.

വോട്ടവകാശമുള്ളവർ ഇവർ

ADVERTISEMENT

∙ റിയാസ് മുക്കോളി
∙ ഫാത്തിമ റോസ്ന
∙ ഇ.മുഹമ്മദ് കുഞ്ഞി
∙ നൗഷാദ് അലി

∙ വി.എ.കരീം
∙ പി.വാസുദേവൻ
∙ ആര്യാടൻ ഷൗക്കത്ത്
∙ എം.ഹരിപ്രിയ

∙ റഷീദ് പറമ്പൻ
∙ വി.ബാബുരാജ്
∙ സി.സേതുമാധവൻ
∙ ബെന്നി തോമസ്
∙ എം.പി.മുഹമ്മദ്

∙ ആലിപ്പറ്റ ജമീല,
∙ വി.ശങ്കരനാരായണൻ നമ്പൂതിരി
∙ പി.എ.ചെറീത്
∙ കെ.പി.അബ്ദുൽ മജീദ്
∙ എൻ.എ.കരീം

ADVERTISEMENT

∙ സക്കീർ പുല്ലാര
∙ വി.മധുസൂദനൻ
∙ സയ്യിദ് മുഹമ്മദ് തങ്ങൾ
∙ പി. ഇഫ്തിഖാറുദ്ദീൻ

∙ കെ.ടി.അജ്മൽ
∙ പത്മിനി ഗോപിനാഥ്,
∙ യു.കെ.അഭിലാഷ്,
∙ വി.സുധാകരൻ,
∙ ശിവരാമൻ,

∙ സി.ഹരിദാസ്,
∙ ഷാജി കാളിയേത്ത്
∙ എ.എം.രോഹിത്
∙ പി.ടി.അജയ്മോഹൻ
∙ എ.പി.അനിൽ കുമാർ എംഎൽഎ