മലപ്പുറം ∙ ഫുട്ബോൾ കളിക്കാരനായിരുന്നെങ്കിൽ ശശി തരൂരിനു ഇണങ്ങുന്ന പൊസിഷൻ സെന്റർ ഫോർവേഡിന്റേതായിരിക്കും. എഴുത്തിലായാലും വാക്കിലായാലും രാഷ്ട്രീയ നീക്കങ്ങളിലായാലും ലക്ഷ്യം തെറ്റാതെ സ്കോർ ചെയ്യാനുള്ള ആ കഴിവ് തന്നെ തെളിവ്. രാഷ്ട്രീയ ചർച്ചകളുടെ സെന്റർ സ്ഥാനത്തു തന്നെയുള്ള തരൂർ ലോകകപ്പ് ഫുട്ബോൾ വിശേഷങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ ഫുട്ബോൾ കളിക്കാരനായിരുന്നെങ്കിൽ ശശി തരൂരിനു ഇണങ്ങുന്ന പൊസിഷൻ സെന്റർ ഫോർവേഡിന്റേതായിരിക്കും. എഴുത്തിലായാലും വാക്കിലായാലും രാഷ്ട്രീയ നീക്കങ്ങളിലായാലും ലക്ഷ്യം തെറ്റാതെ സ്കോർ ചെയ്യാനുള്ള ആ കഴിവ് തന്നെ തെളിവ്. രാഷ്ട്രീയ ചർച്ചകളുടെ സെന്റർ സ്ഥാനത്തു തന്നെയുള്ള തരൂർ ലോകകപ്പ് ഫുട്ബോൾ വിശേഷങ്ങൾ മനോരമയുമായി പങ്കുവയ്ക്കുന്നു. ക്രിക്കറ്റ് പോലെ ഫുട്ബോൾ വഴങ്ങില്ലെന്ന മുൻകൂർ ജാമ്യമെടുത്തായിരുന്നു സംസാരം. ലോകത്തിന്റെ ഏതു ഭാഗത്തെയും ചലനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ‘വിശ്വപൗരൻ’ ലോകകപ്പ് ആവേശവും ശ്രദ്ധിക്കുന്നുണ്ട്.

ഏതാണ് ഇഷ്ട ടീം?

ADVERTISEMENT

അതിനു മറുപടി പറയുന്നില്ല. പക്ഷേ, മറ്റൊരു കാര്യം പറയാം. ലോകകപ്പ് ഫുട്ബോളിന്റെ ഭാഗമായി അൽഗോരിതത്തിന്റെ സഹായത്തോടെ സൂപ്പർ കംപ്യൂട്ടർ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളെയും വിശദമായി പഠിച്ച് ഒരു പ്രവചനം നടത്തി. ബൽജിയം– ബ്രസീൽ ഫൈനലാണു അവർ പ്രവചിക്കുന്നത്. ബ്രസീൽ കപ്പുയർത്തുമെന്നും പറയുന്നു. കംപ്യൂട്ടർ പ്രവചനത്തിൽ വിശ്വാസമുണ്ടെങ്കിൽ അതെടുക്കാം.

ഇഷ്ടപ്പെട്ട കളിക്കാരൻ ?

ADVERTISEMENT

അതിനു മറുപടി പറയുന്നില്ല. മറ്റു താരങ്ങളുടെ എതിർപ്പ് വെറുതേ സമ്പാദിക്കേണ്ടതില്ലല്ലോ

ഫുട്ബോളുമായി ബന്ധപ്പെട്ട് ഓർത്തെടുക്കുന്ന ഒരു ഇംഗ്ലിഷ് വാക്ക് ?

ADVERTISEMENT

ഫുട്ബോളിൽ കോർണർ എന്ന വാക്കുണ്ടല്ലോ. ഇപ്പോഴത്തെ സാഹചര്യത്തിൽ കോർണേഡ് എന്ന വാക്കാണു ഞാൻ പറയുന്നത്. ( അരുക്കാക്കുക, മൂലയ്ക്കിരുത്തുക എന്നിവയാണു ഇതിന്റെ അർഥം. ഫുട്ബോളിൽ പക്ഷേ, കോർണറിൽ നിന്നു വരുന്ന പന്ത് മത്സരത്തിന്റെ ഗതി തന്നെ നിർണയിച്ചേക്കാം)