തിരൂരങ്ങാടി ∙ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ താലൂക്ക് ആശുപത്രിയിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് ആരംഭിക്കുന്നു. ദേശീയ ആരോഗ്യ മിഷനും നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നരക്കോടി രൂപ ചെലവിലാണ് പ്ലാന്റ് നിർമിക്കുന്നത്. നിരവധി തവണ ടെൻഡർ ചെയ്തിരുന്നെങ്കിലും കരാറെടുക്കാൻ ആളില്ലാത്തതിനാൽ പദ്ധതി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂരങ്ങാടി ∙ ഏറെ കാലത്തെ കാത്തിരിപ്പിനൊടുവിൽ താലൂക്ക് ആശുപത്രിയിൽ മലിനജല ശുദ്ധീകരണ പ്ലാന്റ് ആരംഭിക്കുന്നു. ദേശീയ ആരോഗ്യ മിഷനും നഗരസഭയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഒന്നരക്കോടി രൂപ ചെലവിലാണ് പ്ലാന്റ് നിർമിക്കുന്നത്. നിരവധി തവണ ടെൻഡർ ചെയ്തിരുന്നെങ്കിലും കരാറെടുക്കാൻ ആളില്ലാത്തതിനാൽ പദ്ധതി പ്രവർത്തനം നീണ്ടു പോകുകയായിരുന്നു. 

  അവസാനം ഒരു കമ്പനി കരാർ ഏറ്റെടുത്തിട്ടുണ്ട്. 

ADVERTISEMENT

പ്ലാന്റിന്റെ പ്രവൃത്തി ഉദ്ഘാടനം ഡിസംബർ 3 ന് രാവിലെ 9 ന് നടത്താൻ നഗരസഭയിൽ ചേർന്ന പ്രത്യേക യോഗത്തിൽ തീരുമാനിച്ചു. 

വാപ്കോസിന്റെയും നിർമാണ കമ്പനിയായ സാജ് കൺസ്ട്രക‍്ഷൻ, താലൂക്ക് ആശുപത്രി, നഗരസഭ ഭരണ സമിതി എന്നീ പ്രതിനിധികളുടെ പ്രത്യേക യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 

ADVERTISEMENT

പദ്ധതി യാഥാർഥ്യമാകുന്നതോടെ ആശുപത്രി നേരിടുന്ന പ്രധാന പ്രതിസന്ധിക്ക് പരിഹാരമാകും. 

മലിനജലം കാരണം സമീപത്തെ വീടുകളിലെ കിണറ്റിലെ വെള്ളം ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. 

ADVERTISEMENT

യോഗത്തിൽ നഗരസഭാധ്യക്ഷൻ കെ.പി.മുഹമ്മദ് കുട്ടി, സ്ഥിരസമിതി അധ്യക്ഷരായ സി.പി.ഇസ്മായിൽ, ഇക്ബാൽ കല്ലുങ്ങൽ, കൗൺസിലർമാരായ അഹമ്മദ് കുട്ടി കക്കടവത്ത്, ജാഫർ കുന്നത്തേരി, പി.കെ.അബ്ദുൽ അസീസ്, സെക്രട്ടറി മനോജ് കുമാർ, സൂപ്രണ്ട് ഡോ.പ്രഭുദാസ്, എം.അബ്ദുറഹ്മാൻ കുട്ടി, സി.വി.അബ്ദുൽ മുനീർ, കിഷോർ, സഹീർ, പ്രതാപ്, സജീർ എന്നിവർ സംബന്ധിച്ചു.