തിരൂരങ്ങാടി ∙ വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന ഓട്ടോ ഡ്രൈവർ പിടിയിൽ. കൊളപ്പുറം സൗത്തിലെ മലയിൽ ഷറഫുദ്ദീൻ (35) ആണ് പിടിയിലായത്. ഇയാൾ കൂരിയാട് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ഇയാളുടെ ഓട്ടോയിലെത്തിയാണ് വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിച്ചിരുന്നത്. രാത്രിയും പകലും ഇയാൾ ഇത്തരത്തിൽ വാഹനങ്ങളിൽ നിന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരൂരങ്ങാടി ∙ വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന ഓട്ടോ ഡ്രൈവർ പിടിയിൽ. കൊളപ്പുറം സൗത്തിലെ മലയിൽ ഷറഫുദ്ദീൻ (35) ആണ് പിടിയിലായത്. ഇയാൾ കൂരിയാട് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. ഇയാളുടെ ഓട്ടോയിലെത്തിയാണ് വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിച്ചിരുന്നത്. 

രാത്രിയും പകലും ഇയാൾ ഇത്തരത്തിൽ വാഹനങ്ങളിൽ നിന്ന് ബാറ്ററികൾ കവർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി സംശയം തോന്നി നാട്ടുകാർ തടഞ്ഞു വയ്ക്കുകയായിരുന്നു. പൊലീസെത്തി കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചത് വെളിപ്പെടുത്തിയത്. വെളിമുക്ക് പാലക്കൽ നിന്ന് ലോറി, ഓട്ടോ എന്നിവയിലേയും കൊടുവായൂരിൽ നിന്ന് ലോറിയിലേയും ബാറ്ററികൾ മോഷ്ടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു. മോഷ്ടിക്കുന്ന ബാറ്ററികൾ ഇയാൾ വേങ്ങരയിലെ കടകളിലാണ് വിൽപന നടത്തിയിരുന്നത്. 

ADVERTISEMENT

ഇയാളെ പിടികൂടിയതറിഞ്ഞ് നിരവധി വാഹന ഉടമകളാണ് പരാതിയുമായി സ്റ്റേഷനിലെത്തുന്നത്. എത്ര വാഹനങ്ങളിലേത് മോഷ്ടിച്ചിട്ടുണ്ടെന്നത് കസ്റ്റഡിയിൽ വാങ്ങിയ ശേഷമേ വ്യക്തമാകു എന്ന് എസ്ഐ പറഞ്ഞു. എസ്ഐ എൻ.മുഹമ്മദ് റഫീഖ്, എസ്ഐ സന്തോഷ്കുമാർ, സിപിഒമാരായ അമർനാഥ്, ജലാൽ എന്നിവരാണ് പ്രതിയെ പിടികൂടിയത്.