അരീക്കോട് ∙ ഗോട്ട് ഫാം നടത്തി നിക്ഷേപകരിൽ നിന്നു പണം സ്വീകരിച്ച് ലാഭവിഹിതം നൽകാതെ തട്ടിപ്പ് നടത്തിയതായി പരാതി. ‍ ഊർങ്ങാട്ടിരി വേഴക്കോട് പ്രവർത്തിക്കുന്ന ഹലാൽ ഗോട്ട് ഫാമിന്റെ പേരിലാണ് തട്ടിപ്പ്. തിരൂരങ്ങാടി കരിപ്പറമ്പ് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു. വേഴക്കോട് നാലര ഏക്കർ വാടകയ്ക്ക് എടുത്താണ് ഫാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അരീക്കോട്  ∙ ഗോട്ട് ഫാം നടത്തി നിക്ഷേപകരിൽ നിന്നു പണം സ്വീകരിച്ച് ലാഭവിഹിതം നൽകാതെ തട്ടിപ്പ് നടത്തിയതായി പരാതി. ‍ ഊർങ്ങാട്ടിരി വേഴക്കോട് പ്രവർത്തിക്കുന്ന ഹലാൽ ഗോട്ട് ഫാമിന്റെ പേരിലാണ് തട്ടിപ്പ്. തിരൂരങ്ങാടി കരിപ്പറമ്പ് സ്വദേശിക്കെതിരെ പൊലീസ് കേസെടുത്തു.വേഴക്കോട് നാലര ഏക്കർ വാടകയ്ക്ക് എടുത്താണ് ഫാം പ്രവർത്തിച്ചിരുന്നതെന്ന് പരാതിക്കാർ പറയുന്നു.

രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽനിന്നു വാങ്ങുന്ന ആടുകളെ സംസ്ഥാനത്തെ വിവിധ ആട്ടിറച്ചി മാർക്കറ്റുകളിലേക്ക് നൽകുന്ന ഏറ്റവും വലിയ ഡീലർ ആണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഫാമിലേക്ക് നിക്ഷേപം സ്വീകരിച്ചത്. ആളുകളെ ആകർഷിക്കാൻ നിക്ഷേപത്തിനു ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് സമൂഹ മാധ്യമം വഴി പരസ്യം ചെയ്തിരുന്നു.

ADVERTISEMENT

ആളുകളുടെ വിശ്വാസം നിലനിർത്താൻ ലാഭ വിഹിതമെന്നോണം എല്ലാ മാസവും ഒരു സംഖ്യ നിക്ഷേപകരുടെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്തു. ഇതിന്റെ മറവിൽ കൂടുതൽ നിക്ഷേപം സ്വീകരിക്കുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ മാത്രം 5 കോടി രൂപയോളം നിക്ഷേപം നടന്നിട്ടുണ്ടെന്നാണ് സൂചന.

ഒക്ടോബർ 23 വരെ നിക്ഷേപകരുമായി ഫോണിലും വാട്സാപ് വഴിയും ഇയാൾ ആശയ വിനിമയം നടത്തിയതായി പറയുന്നു. അതിനുശേഷം ഉടമയുമായി ബന്ധപ്പെടാൻ കഴിയാതെ വന്നതോടെയാണ് കബളിപ്പിക്കപ്പെട്ടതായി തിരിച്ചറിയുന്നത്. സംസ്ഥാനത്തിനകത്തും പുറത്തുനിന്നും ആയിരത്തോളം പേർ പണം നിക്ഷേപിച്ചിച്ചിട്ടുണ്ടെന്നാണ് നിഗമനം. പ്രതി ഒളിവിലാണെന്നും അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് പറഞ്ഞു.