പൊന്നാനി ∙ പ്രതീക്ഷയിലേക്ക് നടന്നു കയറാൻ പൊന്നാനിയിൽ എംഎസ്എസിന്റെ ഗേറ്റ് സ്കൂൾ വരുന്നു.. ഭിന്നശേഷിക്കാർക്കും അപകടങ്ങളിൽ പരുക്കേറ്റ് നടക്കാൻ കഴിയാതായവർക്കും മറ്റ് വൈകല്യങ്ങളുള്ളവർക്കും നടത്തം പരിശീലിക്കുന്നതിനുള്ള പദ്ധതിക്ക് 4ന് രാവിലെ 10ന് തറക്കല്ലിടും. 25 സെന്റ് ഭൂമിയിൽ ഓപ്പൺ പാർക്ക് മാതൃകയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പൊന്നാനി ∙ പ്രതീക്ഷയിലേക്ക് നടന്നു കയറാൻ പൊന്നാനിയിൽ എംഎസ്എസിന്റെ ഗേറ്റ് സ്കൂൾ വരുന്നു.. ഭിന്നശേഷിക്കാർക്കും അപകടങ്ങളിൽ പരുക്കേറ്റ് നടക്കാൻ കഴിയാതായവർക്കും മറ്റ് വൈകല്യങ്ങളുള്ളവർക്കും നടത്തം പരിശീലിക്കുന്നതിനുള്ള പദ്ധതിക്ക് 4ന് രാവിലെ 10ന് തറക്കല്ലിടും.  25 സെന്റ് ഭൂമിയിൽ ഓപ്പൺ പാർക്ക് മാതൃകയിൽ അത്യാധുനിക സൗകര്യങ്ങളോടെയാണ് ഗേറ്റ് സ്കൂൾ നിർമിക്കുന്നത്. ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കും. 

പൊന്നാനിയിൽ എംഎസ്എസിന്റെ സ്പെഷൽ സ്കൂൾ പ്രവർത്തനം രണ്ടര പതിറ്റാണ്ട് പിന്നിടുന്ന ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഗേറ്റ് സ്കൂൾ നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്. ഒട്ടേറെ ഭിന്നശേഷിക്കാർക്കും നടക്കാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ഇത് പ്രയോജനപ്പെടും. ഫിസിയോ തെറപ്പി സെന്ററിലുള്ളതിനേക്കാൾ സൗകര്യം വിശാലമായ സ്ഥലത്ത് ലഭ്യമാക്കുന്നുണ്ട്. 

ADVERTISEMENT

വ്യത്യസ്ത പ്രതലങ്ങൾ, കയറ്റിറക്കങ്ങൾ, വ്യായാമത്തിനുള്ള സൗകര്യം തുടങ്ങി മനോഹരമായ ഒരു പാർക്കിന് സമാനമായ രീതിയിലാണ് ഗേറ്റ് സ്കൂൾ വിഭാവനം ചെയ്തിരിക്കുന്നത്. ഭിന്നശേഷി വിദ്യാർഥികളെ ഹൃദയത്തോടു ചേർത്തു നിർത്തി വലിയ മുന്നേറ്റമാണ് സ്പെഷൽ സ്കൂൾ നടത്തിയിട്ടുള്ളത്. 

ഒരുപാട് ഭിന്നശേഷിക്കാർക്ക് തൊഴിൽ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മുന്നേറാൻ ഇൗ സ്പെഷൽ സ്കൂൾ നിമിത്തമായിട്ടുണ്ട്. സിൽവർ ജൂബിലിയോടനുബന്ധിച്ച് മെഡിക്കൽ ക്യാംപുകളും സംഘടിപ്പിക്കുന്നുണ്ട്. ഇരുനൂറിലധികം രോഗികൾക്കുള്ള മരുന്ന് വിതരണം, മെഡിക്കൽ പരിശോധന തുടങ്ങി ഒട്ടേറെ രോഗികളെ ചേർത്തു നിർത്തിക്കൊണ്ടാണ് എംഎസ്എസ് മുന്നോട്ടു പോകുന്നത്.