കോട്ടയ്ക്കൽ∙ കളിചിരിയിൽ മാത്രമല്ല, കളിയരങ്ങിലും ഇനി അവർ ഒന്നിച്ചാണ്. ഹസനത്ത് മറിയത്തിന് കഥകളിയിൽ അരങ്ങേറ്റമാണെങ്കിൽ, ഷഹനത്ത് മറിയത്തിന് ഇത് രണ്ടാം വേദിയാണ്. വൈദ്യരത്നം പി.എസ്.വാരിയരുടെ ശ്രാദ്ധദിനമായ നാളെ വൈകിട്ട് വിശ്വംഭര ക്ഷേത്രാങ്കണത്തിൽ നടക്കുന്ന കളിയരങ്ങിലാണ് ഇരട്ട സഹോദരിമാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയ്ക്കൽ∙ കളിചിരിയിൽ മാത്രമല്ല, കളിയരങ്ങിലും ഇനി അവർ ഒന്നിച്ചാണ്. ഹസനത്ത് മറിയത്തിന് കഥകളിയിൽ അരങ്ങേറ്റമാണെങ്കിൽ, ഷഹനത്ത് മറിയത്തിന് ഇത് രണ്ടാം വേദിയാണ്. 

വൈദ്യരത്നം പി.എസ്.വാരിയരുടെ ശ്രാദ്ധദിനമായ നാളെ വൈകിട്ട് വിശ്വംഭര ക്ഷേത്രാങ്കണത്തിൽ നടക്കുന്ന കളിയരങ്ങിലാണ് ഇരട്ട സഹോദരിമാരുടെ വേഷപ്പകർച്ച. 

ADVERTISEMENT

ആര്യവൈദ്യശാല ജീവനക്കാരനായ കാവതികളം ചെരട ഹസൻകുട്ടിയുടെ മക്കളായ ഹസനത്ത് മറിയം ശ്രീകൃഷ്ണന്റെയും ഷഹനത്ത് മറിയം ബാലഭദ്രയുടെയും വേഷത്തിലെത്തുന്നുവെന്ന അപൂർവതയും ഈ അരങ്ങിനുണ്ട്.  

കോട്ടയ്ക്കൽ പിഎസ്‍വി നാട്യസംഘം അവതരിപ്പിക്കുന്ന ‘കർണശപഥം’ കഥകളിയിലാണ് സഹോദരിമാർ ഒരുമിച്ച് കളിവിളക്കിനു മുൻപിലെത്തുന്നത്. നാട്യസംഘത്തിൽനിന്നാണ് ഇരുവരും കഥകളി പഠിച്ചത്. 

ADVERTISEMENT

ഷഹനത്ത് മറിയം നേരത്തേ വിശ്വംഭര ക്ഷേത്രമുറ്റത്ത് അരങ്ങേറ്റം നടത്തിയിരുന്നു. ഹസനത്ത് മറിയത്തിന്റെ അരങ്ങേറ്റം കഥകളി പുറപ്പാടിൽ ശ്രീകൃഷ്ണ വേഷത്തിലാണ്.  കോട്ടയ്ക്കൽ ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലെ 9–ാം ക്ലാസ് വിദ്യാർഥിനികളായ സഹോദരിമാർ പഠനത്തിലും മിടുക്കികളാണ്.