മലപ്പുറം ∙ അനധികൃത ഏജൻസികൾ കുഴൽ കിണർ നിർമിക്കുന്നതു വ്യാപകമാകുന്നുവെന്ന പരാതിയുയർന്നതോടെ തടയാൻ കർശന നടപടിയുമായി ഭൂഗർഭ ജലവകുപ്പ്. ലൈ‍സൻസില്ലാതെ കുഴൽ കിണർ നിർമിക്കുന്ന ഏജൻസികൾക്കുള്ള പിഴ ഒരു ലക്ഷമാക്കി ഉയർത്തി. അനധികൃത നിർമാണം തടയുന്നതിനു പരിശോധന വ്യാപകമാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ജില്ലയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ അനധികൃത ഏജൻസികൾ കുഴൽ കിണർ നിർമിക്കുന്നതു വ്യാപകമാകുന്നുവെന്ന പരാതിയുയർന്നതോടെ തടയാൻ കർശന നടപടിയുമായി ഭൂഗർഭ ജലവകുപ്പ്. ലൈ‍സൻസില്ലാതെ കുഴൽ കിണർ നിർമിക്കുന്ന ഏജൻസികൾക്കുള്ള പിഴ ഒരു ലക്ഷമാക്കി ഉയർത്തി. അനധികൃത നിർമാണം തടയുന്നതിനു പരിശോധന വ്യാപകമാക്കാൻ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. ജില്ലയിൽ കുഴൽ കിണർ നിർമാണത്തിനു ലൈസൻസുള്ള 43 ഏജൻസികളാണുള്ളത്.

കുഴൽ കിണർ നിർമാണ ഏജൻസികൾക്കു ലൈസൻസ് നിർബന്ധമാക്കിയത് 2014ൽ ആണ്. പിന്നീട് ചിലർ കോടതിയെ സമീപിച്ചതോടെ ലൈസൻസ് നൽകുന്നതു നിർത്തലാക്കി. ആവശ്യത്തിനു ജീവനക്കാരില്ലെന്ന കാരണം പറഞ്ഞ് ഭൂഗർഭ ജലവകുപ്പ് പരിശോധനയും കുറച്ചിരുന്നു. ഇതോടെ, ജില്ലയിൽ അനധികൃത ഏജൻസികൾ സജീവമാകുന്നതായി പരാതിയുയർന്നു. ഗുണ നിലവാരമില്ലാത്ത പൈപ്പുകൾ ഉപയോഗിക്കുന്നതിനാൽ ഇത്തരം കിണറുകൾ പെട്ടെന്നു ചെളി നിറഞ്ഞ് പ്രവർത്തന രഹിതമാകുന്നതായാണ് പരാതി.

ADVERTISEMENT

ലൈസൻസില്ലാത്ത റിഗുകളുടെ പ്രവർത്തനം സർക്കാരിനു വൻ തോതിൽ വരുമാന നഷ്ടത്തിനും കാരണമായിരുന്നു. റിഗ് റജിസ്റ്റർ ചെയ്യുമ്പോൾ 60,000 രൂപ ഒറ്റത്തവണ ഫീസായി നൽകണം. വർഷത്തിൽ പുതുക്കാൻ 6000 രൂപ നൽകണം. ഒറ്റ റജിസ്ട്രേഷനു 3 റിഗുകൾ വരെ ഉപയോഗിക്കാം.

 ഇതിൽ കൂടുതൽ ഉപയോഗിക്കുന്നതിനു 15,000 രൂപ വേറെയും നൽകണം. ഇത്തരം നടപടിക്രമങ്ങളൊന്നും പൂർത്തിയാക്കാതെയാണ് അനധികൃത ഏജൻസികൾ കുഴൽ കിണർ നിർമിക്കുന്നത്.