എടക്കര ∙ വഴിക്കടവിൽ കൂടുതൽ പേർക്ക് കോളറ ലക്ഷണങ്ങൾ കണ്ടെത്തി. പ്രതിരോധ നടപടികൾ വിലയിരുത്താൻ ആരോഗ്യവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ. കെ.സക്കീനയുടെ നേതൃത്വത്തിൽ യോഗം ചേർന്നു. ഇതുവരെ 40 പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇതിൽ 7 പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. ഡപ്യൂട്ടി ഡയറക്ടറുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എടക്കര ∙ വഴിക്കടവിൽ കൂടുതൽ പേർക്ക് കോളറ ലക്ഷണങ്ങൾ കണ്ടെത്തി. പ്രതിരോധ നടപടികൾ വിലയിരുത്താൻ ആരോഗ്യവകുപ്പ് ഡപ്യൂട്ടി  ഡയറക്ടർ ഡോ.  കെ.സക്കീനയുടെ നേതൃത്വത്തിൽ യോഗം ചേർന്നു.  ഇതുവരെ 40  പേർക്കാണ് രോഗലക്ഷണങ്ങൾ കണ്ടത്. ഇതിൽ 7 പേർക്ക് കോളറ സ്ഥിരീകരിച്ചുവെന്ന് അധികൃതർ വ്യക്തമാക്കി. ഡപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിൽ  ഹോട്ടലുകളിലും മറ്റു സ്ഥാപനങ്ങളിലും പരിശോധന നടത്തിയതിനു ശേഷമാണ് പഞ്ചായത്ത് ഹാളിൽ യോഗം ചേർന്നത്. രോഗലക്ഷണങ്ങൾ കാണുന്നവർ  ചികിത്സയ്ക്ക് വിധേയരാകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് നിർദേശം നൽകി.

ജലനിധിയിൽ നിന്നുള്ള വെളളം  ക്ലോറിനേഷൻ ചെയ്ത് ഒരു മണിക്കൂർ കഴിഞ്ഞു മാത്രമേ  വിതരണം ചെയ്യാൻ പാടുള്ളു. ക്ലോറിനേഷന് ബ്ലീച്ചിങ് പൗഡർ ഉപയോഗിക്കുന്നതിന്റെ അളവ് നിജപ്പെടുത്തുന്നതിനുള്ള ഉപകരണം നൽകും. പുഴയിലേക്ക് മലിനജലം ഒഴുക്കുന്ന ഹോട്ടലുകൾ, ലോഡ്ജുകൾ മറ്റു സ്ഥാപനങ്ങൾ എന്നിവ കണ്ടെത്തുന്നതിന് പരിശോധന തുടരും തുടങ്ങിയ  കാര്യങ്ങൾ‌ ഡപ്യൂട്ടി ഡയറക്ടർ വ്യക്തമാക്കി. കലക്ടർ  എം.വി.പ്രേംകുമാറിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുമായി അവലോകനം നടത്തി. ഇന്നു രാവിലെ 11ന് പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷിന്റെ നേതൃത്വത്തിൽ വഴിക്കടവ് പഞ്ചായത്ത് ഓഫിസിൽ യോഗം ചേരും.